ഗീതാ ഗോവിന്ദം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടി റാഷ്മിക മന്ദനയുടെയും കന്നട സംവിധായകനും നടനുമായ രക്ഷിത് ഷെട്ടിയുടെയും വിവാഹം മുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ തെന്നിന്ത്യന്‍ സിനിമയില്‍ വലിയ ചര്‍ച്ചയായി തീര്‍ന്നിട്ട് കുറച്ചു ദിവസങ്ങളായി..വിവാഹം മുടങ്ങിയെന്ന വാര്‍ത്ത സ്ഥിരീകരിച്ച് നടിയുടെ അമ്മ സുമന്‍ മന്ദന കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഒരു തെലുങ്ക് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായി രുന്നു സുമന്‍ നിലപാട് വ്യക്തമാക്കിയത്. അമ്മ രംഗത്ത് എത്തിയതിന് പിന്നാലെ നടന്‍ രക്ഷിത് ഷെട്ടി തന്നെ തന്റെ നിലപാട് അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ വിവരമന്വേഷിച്ചവരോടാണ് രക്ഷിത് ഷെട്ടി പ്രതികരിച്ചത്.
കുറച്ച് ദിവസങ്ങളായി വരുന്ന വാര്‍ത്തകള്‍ കാണുമ്പോള്‍ ഇതുവരെ സ്‌നേഹിച്ചതും ജീവിക്കുന്നതുമൊക്കെ വെറുതെയാണെന്ന് തോന്നുന്നു. രഷ്മികയെക്കുറിച്ച് നിങ്ങള്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടായേക്കാം. അതില്‍ എനിക്ക് ആരെയും കുറ്റം പറയാനാകില്ല. കാരണം അങ്ങനെയാണ് കാര്യങ്ങള്‍ വന്നുനില്‍ക്കുന്നതും പ്രചരിക്കുന്നതും'.'കാണുന്നതും കേള്‍ക്കുന്നതുമായ കാര്യങ്ങളാണ് നാം വിശ്വസിക്കുന്നത്. എന്നാല്‍ അതെല്ലാം സത്യമാകണമെന്നില്ല. ഒരുപക്ഷത്തുനിന്നു മാത്രം ചിന്തിച്ച ശേഷമാകും ചിലകാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്. അതിനു രണ്ടാമതൊരു വശം കൂടിയുണ്ടെന്ന് ആരും വിചാരിക്കുന്നില്ല.' 'രഷ്മികയെ എനിക്ക് രണ്ടുവര്‍ഷമായി അറിയാം. നിങ്ങളെക്കാളെല്ലാം അവളെ എനിക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഇവിടെ മറ്റുകുറെ സംഗതികള്‍ കളിക്കുന്നുണ്ട്. ദയവായി അവളെ വിധിക്കുന്നത് നിര്‍ത്തൂ. കുറച്ച് സമാധാനം കൊടുക്കൂ. യാഥാര്‍ഥ്യം എന്തെന്ന് മനസ്സിലാക്കി ഇതിനൊരു തീരുമാനം ഉടന്‍ നിങ്ങളെ അറിയിക്കും. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വിശ്വസിക്കരുത്. അതിലൊന്നിലും എന്റെയോ രഷ്മികയുടെയോ പ്രതികരണം ഉണ്ടാകില്ല. അവരെല്ലാം സ്വയം എഴുതുകയാണ്. ഊഹാപോഹങ്ങള്‍ യാഥാര്‍ഥ്യമല്ല'.രക്ഷിത് ഷെട്ടി വ്യക്തമാക്കുന്നു.