Latest News

നടന്‍ സംവിധാനം ചെയ്യുന്നത് നോക്കി നില്‍ക്കുന്ന ഞാന്‍; നിങ്ങള്‍ ഞങ്ങളുടെ ജോലി കൂടി ചെയ്താല്‍ ഞങ്ങളെന്തു ചെയ്യും; ഒരുങ്ങുന്നത് മറ്റൊരു ബ്ലോക്ക്ബസ്റ്ററെന്ന് രാം ഗോപാല്‍ വര്‍മ; എമ്പുരാന്‍' ലൊക്കേഷനില്‍ ബോളിവുഡ് സംവിധായകന്‍ എത്തിയപ്പോള്‍

Malayalilife
 നടന്‍ സംവിധാനം ചെയ്യുന്നത് നോക്കി നില്‍ക്കുന്ന ഞാന്‍; നിങ്ങള്‍ ഞങ്ങളുടെ ജോലി കൂടി ചെയ്താല്‍ ഞങ്ങളെന്തു ചെയ്യും; ഒരുങ്ങുന്നത് മറ്റൊരു ബ്ലോക്ക്ബസ്റ്ററെന്ന് രാം ഗോപാല്‍ വര്‍മ; എമ്പുരാന്‍' ലൊക്കേഷനില്‍ ബോളിവുഡ് സംവിധായകന്‍ എത്തിയപ്പോള്‍

രാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് 'എമ്പുരാന്‍'. ലൂസിഫര്‍ എന്ന ആദ്യ ഭാഗത്തിന്റെ വലിയ വിജയത്തിന് ശേഷം ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനഘട്ടത്തിലാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തി കുറിക്കുമെന്നാണ് കണക്ക്കൂട്ടല്‍. ഇപ്പോഴിതാ എമ്പുരാന്റെ ലൊക്കേഷന്‍ സന്ദര്‍ശിച്ച ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. 

അവസാനഘട്ട ചിത്രീകരണം നടക്കുന്ന പാലക്കാട്ടെ ലൊക്കേഷനിലാണ് രാം ഗോപാല്‍ വര്‍മ എത്തിയത്. പൃഥ്വിരാജിനും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പമുള്ള ചിത്രവും തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ താരം പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തിന്റേതെന്നും ഗംഭീര യൂണിറ്റാണെന്നും, രണ്ടാം ഭാഗവും വന്‍ വിജയമാകുമെന്നും ഒരുങ്ങിക്കൊണ്ടിരിക്കുന്നത് ബ്ലോക്ക്ബസ്റ്റര്‍ ആകുമെന്നുമാണ് റാം ഗോപാല്‍ വര്‍മ്മ കുറിച്ചിരിക്കുന്നത്. ഞങ്ങളുടെ ജോലി (സംവിധാനം) കൂടി തട്ടിയെടുത്താല്‍ ഞങ്ങള്‍ എന്ത് ചെയ്യുമെന്ന് പൃഥ്വിരാജിനോട് ഒരു കുസൃതി ചോദ്യവും അദ്ദേഹം പങ്ക് വച്ചു.

രാം ഗോപാല്‍ വര്‍മ എന്ന സംവിധായകന്‍ തന്നെ എത്രത്തോളം സ്വാധീനിച്ചിട്ടുള്ള ആളാണെന്ന് പറഞ്ഞുകൊണ്ട് പൃഥ്വിരാജും ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. മോഡേണ്‍ ഇന്ത്യന്‍ സിനിമ കണ്ട് വളര്‍ന്ന ഏതൊരു സംവിധായകനെയും പോലെ ഞാനും ഈ ഇതിഹാസത്തിന്റെ ക്രാഫ്റ്റില്‍ നിന്ന് ഏറെ പ്രചോദിപ്പിക്കപ്പെട്ടിട്ടുണ്ട്. ക്യാമറയെ കഥപറച്ചിലിനുള്ള ഒരു ഉപകരണമായി എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ മാസ്റ്ററാണ് അദ്ദേഹം. സ്ഥിരമായ മുദ്രകള്‍ പതിപ്പിച്ചിട്ടുള്ളവയാണ് അദ്ദേഹത്തിന്റെ പല ചിത്രങ്ങളും. ഈ രാജ്യത്തുനിന്നുള്ളനരില്‍ എക്കാലത്തെയും ഏറ്റവും മികച്ചവരില്‍ ഒരാള്‍. ഈ സെറ്റില്‍ കണ്ടുമുട്ടാന്‍ സാധിച്ചതും കലയെക്കുറിച്ചും സിനിമയെക്കുറിച്ചും അങ്ങയോട് സുദീര്‍ഘമായി സംസാരിക്കാന്‍ സാധിച്ചതും വലിയ ഭാഗ്യമായി കരുതുന്നു. 

ആ പഴയ രാം ഗോപാല്‍ വര്‍മയുടെ ഗംഭീര തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലാണ് ഞാന്‍' എന്ന് പൃഥ്വിരാജ് ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു. അതേസമയം 2025 മാര്‍ച്ച് 27 നാണ് എമ്പുരാന്റെ റിലീസ്. കേരളപ്പിറവി ദിനത്തിലായിരുന്നു റിലീസ് തീയതി പ്രഖ്യാപനം.

 

Ram Gopal Varma Visits The Location Of Empuraan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക