Latest News

അബ്രഹാമിന്റെ സന്തതികളെ വെല്ലാന്‍ കുട്ടനാടന്‍ ബ്ലോഗിന് കഴിയുമോ.? മമ്മൂട്ടി നിരാശപ്പെടുത്തിയോ? സിനിമ ആദ്യദിനം നേടിയത്?

Malayalilife
 അബ്രഹാമിന്റെ സന്തതികളെ വെല്ലാന്‍ കുട്ടനാടന്‍ ബ്ലോഗിന് കഴിയുമോ.? മമ്മൂട്ടി നിരാശപ്പെടുത്തിയോ? സിനിമ ആദ്യദിനം നേടിയത്?

നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് മെഗാസ്റ്റാര്‍ ചിത്രമായ ഒരു കുട്ടനാടന്‍ ബ്ലോഗ് തിയേറ്ററുകളിലേക്കെത്തിയത്. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമ ഓണത്തിന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായെത്തിയ പ്രളയത്തെത്തുടര്‍ന്ന് സിനിമകളുടെ റിലീസ് നീട്ടിയപ്പോള്‍ ഈ ചിത്രമെത്താനും വൈകുകയായിരുന്നു. തിരക്കഥാകൃത്തായ സേതു ആദ്യമായി സംവിധാനം ചെയ്ത സിനിമയാണിത്. അനു സിത്താര, റായ് ലക്ഷ്മി, ഷംന കാസിം, നെടുമുടി വേണു, ഗ്രിഗറി ജേക്കബ്, സണ്ണി വെയിന്‍, വിവേക് ഗോപന്‍, ലാലു അലക്സ് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.മമ്മൂട്ടിയുടെ സ്വീകാര്യത ഈ ചിത്രത്തിനും മുതല്‍ക്കൂട്ടായേക്കുമെന്നായിരുന്നു പൊതുവിലുള്ള വിലയിരുത്തല്‍. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദൃശ്യമികവും ഗാനങ്ങളും തമാശയുമൊക്കെയുണ്ടെങ്കിലും അനാവശ്യമായി വലിച്ചുനീട്ടുന്ന തരത്തിലാണ് സിനിമയുടെ സഞ്ചാരമെന്നാണ് ഒരുവിഭാഗം പ്രേക്ഷകരുടെ വിലയിരുത്തല്‍. അബ്രഹാമിന്റെ സന്തതികള്‍ക്ക് പിന്നാലെ തിയേറ്ററുകളിലേക്കെത്തിയ സിനിമ ബോക്സോഫീസിലും തകര്‍പ്പന്‍ പ്രകടനം ആവര്‍ത്തിക്കുമോയെന്ന കാര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്.

കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തിലാണ് ചിത്രമെന്ന് നേരത്തെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. കൃഷ്ണപുരം എന്ന ഗ്രാമവും അവിടെയുള്ള നന്മനിറഞ്ഞ മനുഷ്യരെയുമൊക്കെയാണ് ഈ ചിത്രം വരച്ചുകാട്ടിയത്. തിരക്കഥാകൃത്തില്‍ നിന്നും സംവിധായകനിലേക്ക് ചുവട് മാറിയ സേതുവിന്റെ ഈ തുടക്കത്തിന് മികച്ച സ്വീകാര്യത കിട്ടുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍. സിനിമ ഇറങ്ങിയതിന് ശേഷം സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.കൊച്ചി മള്‍ട്ടിപ്ലക്സില്‍ 14 പ്രദര്‍ശനങ്ങളാണ് ആദ്യദിനത്തില്‍ കുട്ടനാടന്‍ ബ്ലോഗിനുണ്ടായിരുന്നത്. അഡ്വാന്‍സ് ബുക്കിങ്ങൊക്കെ നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. ആദ്യദിനത്തില്‍ 6-7 ലക്ഷം രൂപ നേടുമെന്നായിരുന്നു ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം. 3.49 ലക്ഷമാണ് കൊച്ചി മള്‍ട്ടിപ്ലക്സില്‍ നിന്നും ചിത്രം സ്വന്തമാക്കിയതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഫോറം കേരളയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുള്ളത്. 55% മാണ് ചിത്രത്തിന്‍രെ ഒക്യുപെന്‍സിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഷാജി പാടൂരിന്റെ കന്നിച്ചിത്രമായ അബ്രഹാമിന്റെ സന്തതികള്‍ക്ക് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. ബോക്സോഫീസിലെ പല റെക്കോര്‍ഡുകളും ഈ ചിത്രം മാറ്റിക്കുറിച്ചിരുന്നു. 

ഈ വര്‍ഷത്തെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങളില്‍ ഇടംപിടിക്കുകയും ചെയ്തിരുന്നു. വാരാന്ത്യങ്ങളുള്‍പ്പടെയുള്ള ദിനങ്ങളിലെ പ്രകടനത്തെക്കുറിച്ചറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.സ്ഥിരം ചേരുവകളായ ജാക്കറ്റും കൂളിങ് ഗ്ലാസുമില്ലാതെയാണ് ഇത്തവണ മമ്മൂട്ടിയെത്തിയിട്ടുള്ളത്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് നാടന്‍ കഥാപാത്രമായി മമ്മൂട്ടി എത്തിയത്.  വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് വിരാമമിട്ട് ലാലു അലക്സും ഈ ചിത്രത്തിലൂടെ തിരിച്ചെത്തിയിരിക്കുകയാണ്. മമ്മൂട്ടിയുടെ ലുക്ക് നേരത്തെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സിനിമയ്ക്ക് മുന്‍പ് തന്നെ ടീസറും ട്രെയിലറുമൊക്കെ തരംഗമായി മാറിയിരുന്നു.

നേരത്തെയുള്ള മമ്മൂട്ടി ചിത്രമായ അബ്രഹാമിന്റെ സന്തതികളെ വെല്ലാന്‍ കുട്ടനാടന്‍ ബ്ലോഗിന് കഴിയുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയിലൂടെ അരങ്ങേറിയിരുന്നു. ഡെറിക്കിന് പിന്നാലെ ഹരിയേട്ടനായിരിക്കും ബോക്സോഫീസ് ഭരിക്കുകയെന്നായിരുന്നു ഫാന്‍സുകാരുടെ അവകാശവാദം.യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ ടൊവിനോ തോമസ് ചിത്രമായ തീവണ്ടി വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടയിലാണ് ഒരു കുട്ടനാടന്‍ ബ്ലോഗ് തിയേറ്ററുകളിലേക്കെത്തിയത്. ഈ ചിത്രത്തെ കലക്ഷനിലും ഏറെ മുന്നിലാണ് ഈ ചിത്രം. ഇതിന് പിന്നാലെയായാണ് ബിജു മേനോന്റെ പടയോട്ടവും മെഗാസ്റ്റാറിന്റെ കുട്ടനാടന്‍ ബ്ലോഗും എത്തിയിട്ടുള്ളത്.

Read more topics: # Oru Kuttanadan Blog,# review,# Mammootty
Oru Kuttanadan Blog, review, Mammootty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES