തൊണ്ടിമുതലും ദൃക്സാക്ഷിയുമെന്ന സിനിമയിലൂടെ നാട്ടിന്‍പുറത്ത്കാരി ശ്രീജയെ അവതരിപ്പിച്ച് മലയാളി മനസില്‍ ചേക്കേറിയ നടിയാണ് നിമിഷ സജയന്‍. നിമിഷ വേഷമിട്ട ചിത്രങ്ങളിലെല്ലാം നാടന്‍ വേഷമായിരുന്നെങ്കിലും താന്‍ മോഡേണ്‍ ആണെന്ന് ശ്രീജ തുറന്നു പറഞ്ഞിരിക്കുകയാണ്. അതേസമയം ശ്രീജയാക്കി തന്നെ പരുവപ്പെടുത്താന്‍ ദിലീപ് പോത്തന്‍ ചെയ്ത കാര്യങ്ങളും നിമിഷ വെളിപ്പെടുത്തുന്നുണ്ട്.
തൊണ്ടിമുതലിലെ നായിക ശ്രീജയേ പോലെയേ അല്ല താന്‍ എന്നാണ് നിമിഷ പറയുന്നത്. നിമിഷ ജനിച്ചതും വളര്‍ന്നതും പഠിച്ചതുമെല്ലാം മുംബൈയിലാണ്. ശ്രീജയെപ്പോലെയൊരു പെണ്‍കുട്ടിയെ തനിക്ക് പരിചയം പോലുമില്ലെന്നും അതിനുള്ള സാഹചര്യമില്ലായിരുന്നു എന്നുമാണ് നിമിഷ പറയുന്നത്. ശ്രീജ സാധാരണനാട്ടിന്‍പുറത്തുകാരിയായ പക്വതയുള്ള പെണ്‍കുട്ടിയാണ്. എന്നാല്‍ കുറച്ച് ടോംബോയിഷ് ടൈപ്പാണ് എന്നും നിമിഷ പറയുന്നു.
ശ്രീജ എങ്ങനെയൊക്കെ പെരുമാറണം, എങ്ങനെ നടക്കണം, സംസാരിക്കണം എന്നൊക്കെ ദിലീഷ് ചേട്ടന് കൃത്യമായ ധാരണയുണ്ടായിരുന്നു. വസ്ത്രങ്ങളില്‍ പോലും ദിലീഷ് പോത്തന്‍സ് റിയലിസ്റ്റിക്ക് ടച്ച് ഉണ്ടായിരുന്നതായും നിമിഷ പറയുന്നു. അയഞ്ഞവസ്ത്രങ്ങളാണ് കൂടുതലും ഉപയോഗിച്ചത്. അലസമായി കോട്ടണ്‍ഷോളൊക്കെ ധരിച്ച് കൈയില്‍ ബിഗ്ഷോപ്പറുമായിട്ട് നടന്നുപോകുന്ന ശ്രീജയുടെ രൂപം അദ്ദേഹത്തിന്റെ മനസില്‍ പതിഞ്ഞിരുന്നു. അത് വ്യക്തമായി പറഞ്ഞു തന്നത് തന്നെ ഏറെ സഹായിച്ചെന്നും നിമിഷ കൂട്ടിച്ചേര്‍ത്തു.
ശ്രീജയാക്കി തന്നെ രൂപപ്പെടുത്തിയതിന്റെ ക്രഡിറ്റും ദിലീഷിന് തന്നെയാണ് ശ്രീജ നല്‍കുന്നത്. ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുമ്പ് അഞ്ചാറുദിവസം നാട്ടിലെ ബസിലൊക്കെ കയറി പരിചയിക്കാന്‍ പറഞ്ഞിരുന്നു ഒപ്പം ത്രഡ് ചെയ്യാനും വാക്സ് ചെയ്യാനും ഒന്നും സമ്മതിച്ചില്ല. ഷൂട്ടിങ്ങിന് മുമ്പ് തനിക്ക് ഇതിലും വെളുപ്പ് ഉണ്ടായിരുന്നെന്നും ശ്രീജയ്ക്ക് അത്ര വെളുപ്പിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ് തന്നെ ദിലീഷ് മാറ്റിയെന്നു ശ്രീജ പറയുന്നു. വെയിലുകൊണ്ട് അല്‍പം കരുവാളിച്ച് എണ്ണമയമുള്ള മുഖമാണ് ശ്രീജയ്ക്കെന്നും അതിനായിട്ട് കുറച്ചുദിവസം വെയിലത്ത് നടത്തിച്ച് നിറംമങ്ങിയതിന് ശേഷമാണ് ഷൂട്ടിങ്ങ് തുടങ്ങിയതെന്നും നിമിഷ പറയുന്നു.