ഭാഗ്യ ദേവത എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് നിഖില വിമല്‍. പിന്നീട് ലവ് 24/ 7 എന്ന ചിത്രത്തലൂടെ ദീലിപിന്റെ നായികയായ താരം പിന്നീട് തമിഴിലേക്ക് ചേക്കേറുകയായിരുന്നു. അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിലൂടെയാണ് നിഖില മലയാളത്തിലേക്ക് തിരിച്ചു വരവ് നടത്തിയത്. വിനീത് ശ്രീനിവാസന്റെ നായികയായി തിളങ്ങിയ താരത്തിന് പിന്നീട് മലയാള സിനമയില്‍ ധാരാളം അവസരങ്ങളെത്തി. പിന്നീട് ഹിറ്റ് ചിത്രം ഞാന്‍ പ്രകാശനിലും താരം നായികയായി തിളങ്ങി. കൈനിറയെ ചിത്രങ്ഹളുമായി മുന്നേറിയ താരം ഇപ്പോള്‍ ദുല്‍ഖറിന്റെ ഒരു യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തില്‍ നായികയായി അഭിനയിക്കുകയാണ്. സിനിമാ സെറ്റില്‍ താരം തന്റെ 25ആം പിറന്നാള്‍ ആഘോഷിച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാന്റെ നായികയായി നിഖില ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഒരു യമണ്ടന്‍ പ്രേമകഥ. ചിത്രത്തില്‍ ദുല്‍ഖറിന്റെ രണ്ടു നായികമാരില്‍ ഒരാളായിട്ടാണ് നടി എത്തുന്നത്. തീവണ്ടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടി സംയുക്ത മേനോനാണ് ചിത്രത്തിലെ മറ്റൊരു നായിക. യമണ്ടന്‍ പ്രേമകഥയുടെ ഷൂട്ടിംഗിനിടെയായിരുന്നു നിഖില വിമലിന്റെ പിറന്നാള്‍ അണിയറ പ്രവര്‍ത്തകര്‍ ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലാകുകയും ചെയ്തിരുന്നു. മുഖത്ത് നിറയെ കേക്കിന്റെ ക്രീം പൂശിയ നിഖിലയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ദുല്‍ഖര്‍ സല്‍മാന്‍, ജേക്കബ് ഗ്രിഗറി, ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍,പ്രസന്ന മാസ്റ്റര്‍ തുടങ്ങിയവര്‍ പിറന്നാള്‍ ആഘോഷചിത്രങ്ങളിലുണ്ട്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും ചേര്‍ന്നാണ് ഇത്തവണ ദുല്‍ഖര്‍ ചിത്രത്തിനു വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്.തസലീംകുമാര്‍,സൗബിന്‍ ഷാഹിര്‍,വിഷ്ണു ഉണ്ണികൃഷ്ണന്‍,ബിബിന്‍ ജോര്‍ജ്ജ്,ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.നാദിര്‍ഷയാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്.
സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നവാഗതനായ ബിസി നൗഫലാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ അടുത്തിടെയായിരുന്നു പുറത്തുവന്നത്. ഒരു മാസ് എന്റര്‍ടെയ്നറായിട്ടാണ് ദുല്‍ഖറിന്റെ ഒരു യമണ്ടന്‍ പ്രേമകഥ ഒരുങ്ങുന്നത്.ചിത്രത്തിന്റെ ഭൂരിഭാഗം സീനുകളും നേരത്തെ പൂര്‍ത്തിയായിരുന്നു. ഇപ്പോള്‍ വിദേശത്ത് ഒരു ഗാനരംഗത്തിന്റെ ചിത്രീകരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഗാനരംഗം പൂര്‍ത്തിയാവുന്നതോടെ സിനിമയുടെ ചിത്രീകരണവും അവസാനിക്കുമെന്നാണ് അറിയുന്നത്.