Latest News

വിഷ്ണു വിശാലിന്റെയും ജ്വാല ഗുട്ടയുടെയും വിവാഹം അടുത്ത ആഴ്ച; വിവരം ട്വിറ്ററിലൂടെ പങ്കുവച്ച് നടൻ വിഷ്ണു വിശാൽ

Malayalilife
വിഷ്ണു വിശാലിന്റെയും ജ്വാല ഗുട്ടയുടെയും വിവാഹം അടുത്ത ആഴ്ച; വിവരം ട്വിറ്ററിലൂടെ പങ്കുവച്ച് നടൻ വിഷ്ണു വിശാൽ

രാക്ഷസൻ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെയും തമിഴ് പ്രേക്ഷകരുടെയും മനസ്സിൽ ഇടം നേടിയ നടനാണ് വിഷ്ണു വിശാൽ. കുറച്ച് നാളുകളായി വിഷ്ണു വിശാലിന്റെയും ഇന്ത്യൻ ബാഡ്മിന്റൻ താരം ജ്വാലാ ഗുട്ടയുടെയും പ്രണയം വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന ഒന്നായിരുന്നു. എന്നാൽ ആ വാർത്തകൾ ശെരി വെച്ചുകൊണ്ട് തങ്ങളുടെ വിവാഹ തിയതി ലോകത്തോട് വിളിച്ച് പറയുകയാണ് വിഷ്ണു. ട്വിറ്ററിലൂടെയാണ് വിവാഹ തിയതി നടൻ അറിയിച്ചത്.

തന്റെ ആദ്യ ഭാര്യയുമായി വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷമാണ് ജ്വാലയുമായി പ്രണയത്തിലാകുന്നത്. ഇരുവരും തമ്മിലുള്ള ചിത്രങ്ങൾ നേരത്തെ മുതൽ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. സുഹൃത്തുക്കൾ ആയതിന് ശേഷമാണ് ഇരുവരും കമിതാക്കൾ ആകുന്നത്. കുറച്ച് നാളുകൾക്ക് മുൻപാണ് ഇരുവരുടെയും എൻഗേജ്‌മെന്റ് നടന്നിരുന്നത്. 

ഇരുവരും പ്രണയിക്കാൻ തുടങ്ങി ഇപ്പൊ 2 വർഷം പിന്നിട്ടിരിക്കുന്നു. സസ്പെൻസ് പൊളിച്ചുകൊണ്ട് ഏപ്രിൽ 22 നാണ് വിവാഹം നടക്കുക എന്നാണ് ട്വിറ്ററിലൂടെ വിഷ്ണു അറിയിച്ചിരിക്കുന്നത്. ജ്വാലയുടെ കഴിഞ്ഞ പിറന്നാളിനാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചത്. തമിഴിലും തെലുങ്കിലും ഇപ്പോൾ തിരക്കുളള നടനായി വിശാൽ മാറി കഴിഞ്ഞിരിക്കുന്നു. ഇന്ത്യക്കായി ഇനിയും മെഡലുകൾ വാരികൂട്ടാൻ കളിക്കളത്തിലും തയ്യാറാവുകയാണ് ജ്വാലാ.

vishnu vishal love marriage soon date announce tamil

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES