നടന്‍ ശ്രീനിവാസന്റെ മകന്‍ വിനീത് ശ്രീനിവാസനെ സിനിമാ പ്രേമികള്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല. മലയാള സിനിമയിലെ തന്നെ വിവിധ മേഖലകളില്‍ കൈവെച്ചയാളാണ് വിനീത്. ഗായകനായെത്തി പിന്നീട് നടനും തിരക്കഥാകൃത്തും സംവിധായകനും ഗാനരചയിതാവും ഡബ്ബിങ് ആര്‍ട്ടിസ്റ്റും നിര്‍മ്മാതാവുമൊക്കെയായ വിനീത് സിനിമാ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ്. മാസങ്ങള്‍ക്ക് മുമ്പാണ് മകള്‍ ഷനയ നടന്റെ ജീവിതത്തിലേക്ക് എത്തിയത്. ഇപ്പോള്‍ ഷനയയ്ക്കൊപ്പമുള്ള നടന്റെ പുതിയ ചിത്രമാണ് വൈറലായി മാറുന്നത്.
ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പമുള്ള നിമിഷങ്ങള്‍ വിനീത് ഇടയ്ക്കെല്ലാം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാറുണ്ട്. മാസങ്ങള്‍ക്ക് മുമ്പാണ് വിനീതിനും ദിവ്യയ്ക്കും പെണ്‍കുഞ്ഞ് ജനിച്ചിരുന്നത്. ഷനയ ദിവ്യ വിനീത് എന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നത്. വിഹാന്‍ എന്നൊരു മകന്‍ കൂടിയുണ്ട് വിനീതിന്. ഇന്‍സ്റ്റയില്‍ വിനീത് സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അധികം പങ്കുവയ്ക്കാറില്ല.
വിനീതിനും ദിവ്യയ്ക്കും രണ്ടാമത്തെ കുഞ്ഞ് ജനിച്ചത് 2019 ഒക്ടോബര്‍ 4നായിരുന്നു. മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഇടയ്ക്കിടെ താരം ഇന്‍സ്റ്റയിലൂടെ പങ്കുവയ്ക്കാറുണ്ട്. നിരവധി ലവ് റിയാക്ഷനുകളും കമന്റുകളും ചിത്രങ്ങള്‍ക്ക് ലഭിക്കാറുണ്ട്. മുന്‍പ് തന്റെ മകള്‍ ഷനയയ്‌ക്കൊപ്പമുളള സെല്‍ഫി താരം പങ്കുവച്ചിരുന്നു. ഇപ്പോള്‍ താരം പങ്കുവച്ച പുതിയ ക്യൂട്ട് ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ാര്യ ദിവ്യയാണ് വിനീതീന്റെയും കുഞ്ഞിന്റെയും പുതിയ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്.
വിനീതിന്റെ എറ്റവും പുതിയ ചിത്രമായ ഹൃദയത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ലോക് ഡൗണ്‍ കാരണം വിനീത് ശ്രീനിവാസന്റെ ഹൃദയത്തിന്റെ ഷൂട്ടിംഗ് നേരത്തെ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് നായികയായി എത്തുന്നത്. ഇവര്‍ക്കൊപ്പം ദര്‍ശനാ രാജേന്ദ്രനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.ഹിഷാം അബ്ദുള്‍ വഹാബാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ സിനിമ കൂടിയാണ് ഹൃദയം.