ഇതുവരെയുള്ള കോളിവുഡ് റിലീസുകള്‍ പരിഗണിക്കുമ്പോള്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളുടെ നിരയിലേക്കാണ് 96ന്റെ പോക്കെന്ന് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു. ആദ്യ വാരം പിന്നിടാനൊരുങ്ങുമ്പോള്‍ ഈ വര്‍ഷത്തെ ടോപ്പ് ഹിറ്റ്‌സ് പട്ടികയില്‍ അഞ്ചാമത് എത്തിയിട്ടുണ്ട് ചിത്രം. കാല, ചെക്കാ ചിവന്ത വാനം, താനാ സേര്‍ന്ത കൂട്ടം, വിശ്വരൂപം 2 എന്നീ ചിത്രങ്ങളാണ് ഈ വര്‍ഷത്തെ ആദ്യ നാല് സ്ഥാനങ്ങളില്‍.
ആദ്യ രണ്ട് ദിവസങ്ങളില്‍ തമിഴ് നാട്ടില്‍ നിന്ന് മാത്രം ചിത്രം നേടിയത് 4 കോടിക്ക് മുകളിലായിരുന്നു. പോയ വാരം ചെന്നൈ ബോക്‌സ്ഓഫീസ് പരിശോധിച്ചാല്‍ മണി രത്‌നം ചിത്രത്തെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി 96ന്റെ കുതിപ്പാണ്. ചെന്നൈ നഗരത്തില്‍ മാത്രം 96 ഇതുവരെ നേടിയത് രണ്ട് കോടിയിലേറെയാണ്.
കേരളം ഉള്‍പ്പെടെയുള്ള തമിഴ് സിനിമയുടെ മറ്റ് ഇന്ത്യന്‍ മാര്‍ക്കറ്റുകളിലും വിദേശ മാര്‍ക്കറ്റുകളിലും ചിത്രം ഒരുപോലെ പ്രേക്ഷകപ്രീതി നേടുന്നു. വിദേശങ്ങളില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ തമിഴ് ഹിറ്റുമാണ് ചിത്രം. ഞായറാഴ്ച അവസാനിച്ച ആദ്യ വാരാന്ത്യത്തിലെ 96ന്റെ യുഎസ് കളക്ഷന്‍ മാത്രം 2.24 ലക്ഷം ഡോളര്‍ (1.6 കോടി രൂപ) വരും.