Latest News

അര്‍ജുന്റെ മരണാനന്തര ചടങ്ങുകളുടെ വീഡിയോയ്ക്ക് അടക്കം ബാഗ്രൗണ്ട് മ്യൂസിക്ക്; സോഷ്യല്‍മീഡിയയില്‍ ഹിറ്റായി മാറിയ എആര്‍എംമിലെ നീ നടന്ന് പോകുമാ നീണ്ടു നീണ്ട പാതയില്‍.. തരംഗം തീര്‍ക്കുമ്പോള്‍ പുഞ്ചിരിയോടെ വൈക്കം വിജയലക്ഷ്മിയും;  പാടിയപ്പോള്‍ തനിക്കും സങ്കടം വന്നുവെന്ന് പറഞ്ഞ് ഗായിക

Malayalilife
 അര്‍ജുന്റെ മരണാനന്തര ചടങ്ങുകളുടെ വീഡിയോയ്ക്ക് അടക്കം ബാഗ്രൗണ്ട് മ്യൂസിക്ക്; സോഷ്യല്‍മീഡിയയില്‍ ഹിറ്റായി മാറിയ എആര്‍എംമിലെ നീ നടന്ന് പോകുമാ നീണ്ടു നീണ്ട പാതയില്‍.. തരംഗം തീര്‍ക്കുമ്പോള്‍ പുഞ്ചിരിയോടെ വൈക്കം വിജയലക്ഷ്മിയും;  പാടിയപ്പോള്‍ തനിക്കും സങ്കടം വന്നുവെന്ന് പറഞ്ഞ് ഗായിക

ലയാളികളുടെ പ്ലേ ലിസ്റ്റില്‍ അടുത്തിടെ കേറി കൂടി ലൂപ് മോഡില്‍ കിടക്കുന്ന ഗാനമാണ് ടൊവിനോ ചിത്രം അജയന്റെ രണ്ടാം മോഷണത്തിലെ അങ്ങ് വാനക്കോണില് എന്ന് തുടങ്ങുന്ന ഗാനം.എആര്‍എമ്മിന്റെ ക്ലൈമാക്‌സ് രംഗത്തെ മറ്റൊരു തലത്തിലേക്കെത്തിച്ച ഹിറ്റ് പാട്ട് സോഷ്യല്‍മീഡിയയും ഏറ്റെടുത്ത് കഴിഞ്ഞു.

റീല്‍സിലൂടെ വൈറലായ ഗാനം കേള്‍ക്കുമ്പോള്‍ മലയാളികളുടെ എല്ലാം മനസിലേക്ക് വരുന്നത് അടുത്തിടെ ഷിരൂരില്‍ മരിച്ച അര്‍ജുന്റെയും അദ്ദേഹത്തിന്റെ മകന്റേയും മുഖമാണ്.പാട്ടിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത് വന്നപ്പോള്‍ പ്രത്യക്ഷപ്പെട്ട കമന്റുകളിലും അര്‍ജുനെ ഓര്‍മ വരുന്നുവെന്നാണ് ആസ്വാദകര്‍ ഏറെയും കുറിച്ചത്. അര്‍ജുന് വേണ്ടി എഴുതിയ ഗാനം പോലെ തോന്നിയെന്നും കമന്റുകളുണ്ട്. അര്‍ജുന്റെ മരണാനന്തര ചടങ്ങുകളുടെ വീഡിയോയ്ക്ക് അടക്കം ബാഗ്രൗണ്ട് മ്യൂസിക്കായി ഈ ഗാനമാണ് ഏറെയും പേര്‍ ഉപയോഗിച്ചിരിക്കുന്നത്. ഗാനത്തെ കൂടുതല്‍ ഫീലുള്ളതാക്കിയത് പിന്നണി  വൈക്കം വിജയലക്ഷ്മിയുടെ ശബ്ദമാണ്.

പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്താണ്. ദിബു നൈനാന്‍ തോമസ് ഈണം പകര്‍ന്നിരിക്കുന്ന ഗാനം ആലപിക്കുമ്പോള്‍ ് തനിക്കും സങ്കടം വന്നിരുന്നുവെന്ന് വിജയലക്ഷ്മി പറയുന്നു. പാട്ടുകേട്ടിട്ട് ഒരുപാട് പേര്‍ വിളിച്ചു. നല്ല സന്തോഷം തോന്നി. പക്ഷെ അര്‍ജുന്റെ കാര്യം കേള്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു. എങ്ങനെയാണ് അര്‍ജുന്റെ വീട്ടുകാരിതൊക്കെ സഹിക്കുന്നത്. എത്ര ദിവസം കാത്തുനില്‍ക്കേണ്ടി വന്നു. മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയാതെ.അവരിപ്പോള്‍ അനുഭവിക്കുന്നത് നമുക്കൊന്നും ചിന്തിക്കാന്‍ പോലും പറ്റില്ലെന്നും ഗായിക പറയുന്നു.

ദിബുവാണ് ഈ പാട്ടുപാടാന്‍ എന്നെ വിളിക്കുന്നത്. തമിഴില്‍ ദിബുവിന്റെ സംഗീതത്തില്‍ ഒരു പാട്ട് പാടിയിട്ടുണ്ട്. വായാടി പെത്ത പുള്ള എന്ന പാട്ട്. അതിനുശേഷം വിളിച്ചത് ഇതിലേക്കാണ്. ഇങ്ങനെയൊരു പാട്ടുണ്ടെന്ന് മാത്രം പറഞ്ഞു. പഠിക്കാനായി ട്രാക്കും അയച്ച് തന്നു. എറണാകുളത്തായിരുന്നു റെക്കോഡിങ്. അവിടെ ചെന്നപ്പോഴാണ് സിനിമയുടെ പേരും അത് ത്രീഡി ആണെന്നുമൊക്കെ അറിയുന്നത്. പിന്നെ പാട്ടിലെ സന്ദര്‍ഭങ്ങളെ കുറിച്ചും വിശദമാക്കി തന്നു. ഫീല്‍ വേണമെന്നും പറഞ്ഞു. അങ്ങനെയാണ് പാടിയത്. പാടുന്ന സമയത്ത് എനിക്കും സങ്കടം വന്നു. പ്രത്യേകിച്ച് നീ നടന്നുപോകുമാ, കൈവിരല്‍ പിടിക്കുവാന്‍ കൂടെയാരിനി എന്നൊക്കെയുള്ള വരികള്‍. ആ വരികളൊക്കെ എന്ത് രസമാണ്... എന്തൊരു ഫീലാണ്. അത്രയും അര്‍ത്ഥമുള്ള വരികള്‍.

ആ വരികളൊക്കെ കേള്‍ക്കുമ്പോള്‍ ശരിക്കും സങ്കടം വരും. എന്തായാലും ആ പാട്ടിന്റെ ഫീല്‍ ഉള്‍ക്കൊണ്ട് പാടാന്‍ പറ്റിയെന്ന സന്തോഷമുണ്ട്. ആളുകള്‍ ഓരോ പാട്ടും നെഞ്ചിലേറ്റുന്നത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം. ഏതൊരു അവാര്‍ഡിനേക്കാളും വലുതാണതെന്നും ഗായിക പറയുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴിലും വൈക്കം വിജയലക്ഷ്മി പാടിയ ഗാനങ്ങളെല്ലാം ഹിറ്റാണ്.

vaikom vijayalakshm arm movie and song

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES