ക്വാറന്റീന്‍ ദിനത്തില്‍ തന്റെ ഉള്ളിലെ സംഗീതജ്ഞനെ പുറത്തെടുത്ത് ഉണ്ണിമുകുന്ദൻ; വീഡിയോ വൈറൽ

Malayalilife
topbanner
ക്വാറന്റീന്‍ ദിനത്തില്‍ തന്റെ ഉള്ളിലെ സംഗീതജ്ഞനെ പുറത്തെടുത്ത് ഉണ്ണിമുകുന്ദൻ; വീഡിയോ വൈറൽ

ലോകമെമ്പാടും കൊറോണ വൈറസ് വ്യാപനം നടക്കുന്നതിന്റ് പശ്ചാത്തലത്തിൽ രാജ്യത്ത് ആകമാനം ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സിനിമ സീരിയൽ മേഖലയിൽ നിന്ന് ഉള്ളവർ എല്ലാം വീടുകളിൽ കഴിയുകയാണ് . എന്നാൽ ഇപ്പോൾ ക്വാറന്റീന്‍ ദിനത്തില്‍ തന്റെ ഉള്ളിലെ സംഗീതജ്ഞനെ പുറത്തെടുത്തിരിക്കുകയാണ് മലയാളികളുടെ പ്രിയങ്കരനായ ഉണ്ണിമുകുന്ദൻ. സമൂഹ മാധ്യമങ്ങളിലൂടെ താരം തന്നെയാണ്  ഗിറ്റാര്‍ വായിക്കുന്ന വീഡിയോ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.

'ഗിറ്റാറിനൊപ്പം ഞാന്‍ തന്നെ. ഹാപ്പി ക്വാറന്റീന്‍ ഡെയ്സ് സ്പെഷല്‍' എന്ന അടിക്കുറിപ്പോടെയാണ് താരം  വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌. ഉണ്ണിയുടെ ഗിറ്റാര്‍ വായനയ്ക്കൊപ്പം കീബോര്‍ഡില്‍ താളം പിടിച്ച അച്ചുവിനെക്കുറിച്ചും ഉണ്ണിമുകുന്ദൻ പരാമർശിക്കുന്നുണ്ട്.  ഗിറ്റാര്‍ ശരിയല്ല, സെറ്റിങ്ങില്‍ എന്തോ തകരാറു പോലെ തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് ഉണ്ണി മുകുന്ദന്‍ വിഡിയോ  സോഷ്യൽ മീഡിയ വഴി പങ്കുവച്ചിരിക്കുന്നത്.താരം ഗിറ്റാര്‍ വായിച്ചിരിക്കുന്നത്  'ഹാപ്പി ബെര്‍ത്ത്ഡേ ടു യു' എന്ന പാട്ടിന്റെ ഈണത്തിലാണ്.

 
 
 
 
 
 
 
 
 
 
 
 
 
 

With the Guitar

unni mukundan new video with guithar

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES