Latest News

തമിഴകത്തിന്റെ സ്വന്തം താരം ധനുഷിന് ഇന്ന് 37ാം പിറന്നാള്‍; പിറന്നാള്‍ ദിനം ആഘോഷമാക്കാന്‍ സര്‍പ്രെസുമായി കര്‍ണന്‍ ജഗമേ തന്തിരം ചിത്രങ്ങളുടെ അണിയറപ്രവര്‍ത്തകര്‍

Malayalilife
 തമിഴകത്തിന്റെ സ്വന്തം താരം ധനുഷിന് ഇന്ന് 37ാം പിറന്നാള്‍; പിറന്നാള്‍ ദിനം ആഘോഷമാക്കാന്‍ സര്‍പ്രെസുമായി കര്‍ണന്‍ ജഗമേ തന്തിരം ചിത്രങ്ങളുടെ അണിയറപ്രവര്‍ത്തകര്‍

മിഴകത്തെ മുന്‍നിരതാരങ്ങളില്‍ ഒരാളായ ധനുഷിന്റെ 37ാം പിറന്നാള്‍ ആണ് ഇന്ന്. ചെറിയ വേഷങ്ങളിലൂടെ തമിഴകത്ത് തന്റെ സാന്നിധ്യം അറിയിച്ച താരം ഇന്ന് വ്യത്യസ്തമായ നിരവധി വേഷങ്ങളിലാണ് എത്തുന്നത്. 2002ലാണ് ധനുഷ് തന്റെ ചലച്ചിത്രജീവിതം ആരംഭിച്ചത്. പിതാവ് ക്സതൂരിരാജ തന്നെ സംവിധാനം ചെയ്ത തുള്ളുവതോ ഇളമൈ എന്ന സിനിമയിലൂടെയായിരുന്നു ധനുഷിന്റെ സിനിമാ അരങ്ങേറ്റം. തെന്നിന്ത്യിലെ ബ്രൂസ് ലീ എന്നായിരുന്നു താരത്തിന്റെ വിൡപ്പേര്. താരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കുകയാണ് ആരാധകര്‍.  താരത്തിന്റെ ജന്മദിനത്തില്‍ പുതിയ ചിത്രങ്ങളായ കര്‍ണന്‍, ജഗമേ തന്തിരം എന്നീ സിനിമകളുടെ ടൈറ്റില്‍ ലുക്കും ഫസ്റ്റ് സിംഗിളും അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കുന്നുണ്ട്.

നിരവധി വിജയ പാരജയങ്ങളിലൂടെ കടന്നുപോയതാണ് ധനുഷിന്റെ സിനിമാ ജീവിതം. അഭിനയത്തില്‍ അത്ര താല്‍പര്യമില്ലാതിരുന്ന ധനുഷിനെ സഹോദരനും സംവിധായകനുമായ ശെല്‍വരാഘവനാണ് നിര്‍ബന്ധിപ്പിച്ച് അഭിനയിപ്പിച്ചത്. ആദ്യ ചിത്രത്തിന് പിന്നാലെ കാതല്‍കൊണ്ടേന്‍, തിരുടാ തിരുടി എന്നീ സിനിമകളിലൂടെ തമിഴകത്തില്‍ മികച്ച വിജയം നേടി. എന്നാല്‍ അതിനു പിന്നാലെ എത്തിയ ചില ചിത്രങ്ങള്‍ പരാജയമായി.  പിന്നീട് ദേവതയേ കണ്ടേന്‍, അത് ഒരു കനാക്കാലം എന്നീ ചിത്രങ്ങള്‍ ശരാശരി വിജയമായി. തിരുവിളയാടല്‍ ആരംഭം, പൊല്ലാതവന്‍, യാരടി നീ മോഹിനി, പഠിക്കാത്തവന്‍, ഉത്തമപുത്രന്‍, ശീടന്‍, ആടുകളം, മാപ്പിളൈ എന്നിവ ധനുഷിന്റെ സിനിമ കരിയറിലെ ഹിറ്റു  ചിത്രങ്ങളാണ്. 

malayalam.samayam.com

മയക്കം എന്ന, 3, മരിയാന്‍, നയ്യാണ്ടി, വേലയില്ലാ പട്ടതരി, അനേകന്‍, മാരി, തങ്ക മകന്‍, തൊടാരി, വട ചെന്നൈ, അസുരന്‍, എന്നെ നോക്കി പായും തോട്ട, പട്ടാസ് എന്നീ സിനിമകള്‍ ശ്രദ്ധേയമായി. രാഞ്ജനാ, ഷമിതാഭ് എന്നീ ബോളിവുഡ് സിനിമകളിലും ദി എക്സ്ര ഓര്‍ഡിനറി ജേണി ഓഫ് ഫക്കീര്‍ എന്ന ഇംഗ്ലീഷ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ആടുകളം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ 2011ലെ മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. ഗാനരചയിതാവായും ഗായകനായും ചില സിനിമകളുടെ ഭാഗമായിട്ടുണ്ട്. പ്രശസ്ത ചലച്ചിത്രതാരം രജനികാന്തിന്റെ മകള്‍ ഐശ്വര്യയാണ് ധനുഷിന്റെ ഭാര്യ. യാത്ര, ലിങ്ക എന്നിവരാണ് മക്കള്‍. സോഷ്യല്‍ മീഡിയയില്‍ ധനുഷിന് പിറന്നാള്‍ ആശംസകള്‍ അറിയിക്കുകയാണ് ആരാധകര്‍. 

malayalam.samayam.com

tamil superstar danush celebrates his birthday

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES