Latest News

21 വര്‍ഷത്തിന് ശേഷം സൂര്യയും വിക്രമും ഒന്നിക്കുന്നു; ഇരുവരും ബിഗ് സക്രിനീല്‍ ഒന്നിച്ചെത്തുക ശങ്കര്‍ സംവിധാനത്തില്‍ 

Malayalilife
 21 വര്‍ഷത്തിന് ശേഷം സൂര്യയും വിക്രമും ഒന്നിക്കുന്നു; ഇരുവരും ബിഗ് സക്രിനീല്‍ ഒന്നിച്ചെത്തുക ശങ്കര്‍ സംവിധാനത്തില്‍ 

പ്രേക്ഷകരുടെ പ്രിയ താരങ്ങള്‍ സൂര്യയും വിക്രമവും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ശങ്കര്‍ സംവിധാനം ചെയ്യാനൊരുങ്ങുന്ന പുതിയ ചിത്രത്തലാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴിലെ പ്രശസ്ത നോവല്‍ വീരയുഗ നായകന്‍ വേല്‍പ്പാരിയെ ആസ്പദമാക്കിയാണ് ശങ്കര്‍ സിനിമ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. 

21 വര്‍ഷത്തിന് ശേഷമാണ് വിക്രവും സൂര്യയും ഒന്നിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ബാല സംവിധാനം ചെയ്ത പിതാമകന്‍ എന്ന സിനിമയിലായിരുന്നു നേരത്തെ ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് വിക്രമിന് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചു. ശങ്കറും വിക്രവും ഇത് മൂന്നാം തവണയാണ് ഒന്നിക്കുന്നത്. അന്യന്‍, ഐ എന്നിവയാണ് ഈ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ചിത്രങ്ങള്‍.

 ഈ രണ്ട് ചിത്രങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു. അതേസമയം, സൂര്യയെ സംബന്ധിച്ച് ശങ്കറിനൊപ്പമുള്ള ആദ്യ ചിത്രം കൂടിയാകും ഇത്. ഹിന്ദി ചിത്രം ത്രീ ഇഡിയറ്റ്സിന്റെ റീമേക്കായ വിജയ് നായകനായ നന്‍പന്‍ എന്ന സിനിമയില്‍ സൂര്യയെ പരിഗണിച്ചിരുന്നു. എന്നാല്‍ ഈ സിനിമയില്‍ സൂര്യ അഭിനയിച്ചില്ല. തമിഴകത്തെ ഏറ്റവും പ്രശസ്തമായ നോവലുകളില്‍ ഒന്നാണ് എസ് വെങ്കടേശന്‍ എഴുതിയ വീരയുഗ നായകന്‍ വേല്‍പ്പാരി. ഇതിന്റെ അവകാശം ശങ്കര്‍ നേരത്തെ സ്വന്തമാക്കിയിരുന്നു. തിരക്കഥ എഴുതിക്കൊണ്ടിരിക്കുന്നതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു

suriya and vikram REeuniting

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക