മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നായികമാരായ ലിസിയും മേനകയും നദിയാ മൊയ്തുവും ഒത്തുചേര്‍ന്ന ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയുടെ മനം കവരുന്നത്. . മലയാള സിനിമയില്‍ ഒരു കാലത്ത് തിളങ്ങി നിന്ന ഈ നായികമാര്‍ ഇടയ്ക്ക് ഒരുമിക്കാറുണ്ടെങ്കിലും ഇത്തവണ എല്ലാവരും ഒരു വിവാഹ ചടങ്ങിനായി അണിഞ്ഞൊരുങ്ങി നിലക്കുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്.
സുഹാസിനി പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഒരു വിവാഹ ചടങ്ങിനായി എത്തിയതാണ് താരങ്ങള്‍. അതിസുന്ദരികളായാണ് ഇവര്‍ ചിത്രങ്ങളില്‍ കാണപ്പെടുന്നത്. 'Wedding time friends time nostalgia time' എന്നാണ് സുഹാസിനി ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. മേനക, നാദിയ മൊയ്തു എന്നിവരെയും ചിത്രങ്ങളില്‍ കാണാം.
ഇത്തരത്തില്‍ സിനിമയിലെ തന്റെ സുഹൃത്തുകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ സുഹാസിനി ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. മണിരത്‌നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്റെ രണ്ടാം ഭാഗത്തിന്റെ റീലിസിനു മുന്നോടിയായി നടത്തിയ ഓഡിയോ ലോഞ്ചിനായി ഒത്തുകൂടിയ ശോഭനയുടെയും രേവതിയുടെയും സുഹാസിനിയുടെയും ചിത്രങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. നടി ഖുശ്ബുവും ഓഡിയോ ലോഞ്ചിനായി എത്തിച്ചേര്‍ന്നിരുന്നു