Latest News

സരിത നായികയായി എത്തിയ സിനിമ യുട്യൂബിൽ വൈറൽ ; അഭിനയത്തെ ട്രോളി ട്രോളന്മാർ രംഗത്ത്

Malayalilife
സരിത നായികയായി എത്തിയ  സിനിമ യുട്യൂബിൽ വൈറൽ ; അഭിനയത്തെ ട്രോളി ട്രോളന്മാർ രംഗത്ത്

രിത എസ്.നായർ വേഷമിടുന്ന സിനിമ 'വയ്യാവേലി' സമൂഹമാധ്യമങ്ങളിൽ  ശ്രദ്ധ നേടുന്നു.  പുതിയ ചിത്രത്തിൽ പൊലീസ് ഓഫീസറായാണ്  കേരള രാഷ്ട്രീയത്തെ ഒന്നാകെ  ഉലച്ച, നേതാക്കളുടെ ഉറക്കം കെടുത്തിയ സോളാര്‍കേസിലെ നായിക പ്രേക്ഷകർക്ക് മുന്നിൽ  എത്തുന്നത്.  ഇതിന് മുൻപ് സരിത  അഭിനയം കാഴ്ചവയ്ച്ചത് അന്ത്യകൂദാശ എന്ന ചിത്രത്തിലാണ്.

ട്രോളന്മാരും വിവാദ നായികയുടെ ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ   സജീവമായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ   ട്രോളുകൾ പ്രധാനമായും ചിത്രത്തിലെ സരിതയുടെയും മറ്റുള്ള നടീനടന്മാരുടെയും മോശം പ്രകടനത്തെയാണ് ഇപ്പോൾ  ലക്ഷ്യം വയ്ക്കുന്നത്. സരിത പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രത്തെ സംബന്ധിച്ച് നാല് വർഷങ്ങൾക്ക് മുൻപാണ്  വാർത്തകൾ പുറത്ത് വന്നിരുന്നത്. ചിത്രം യൂട്യൂബിൽ  ഏതാനും ആഴ്ചകൾക്ക് മുൻപ് ആയിരുന്നു  പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ ചിത്രത്തെ കുറിച്ചുള്ള വിഡിയോ ട്രോളുകളും പുറത്തിറങ്ങുകയായിരുന്നു.  ചിത്രത്തിൽ ശിവജി ഗുരുവായൂർ, കൊച്ചുപ്രേമൻ എന്നിവരും വേഷമിടുന്നുണ്ട്.

 സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് വി.വി. സന്തോഷ് ആണ്. ചിത്രത്തിന്  തിരക്കഥ ഒരുക്കിയത്  അശോക് നായര്‍.  സിനിമയുടെ നിര്‍മാതാവ് അശോക് തന്നെയാണ്.

saritha s nair movie vayyaveli goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES