2023 ല്‍ മലയാളത്തില്‍ ഹിറ്റായ 'രോമാഞ്ചം' ഹിന്ദി പതിപ്പ് റിലീസിനൊരുങ്ങവെയാണ് സംവിധായകന്‍ സംഗീത് ശിവന് വിട പറഞ്ഞ് പോയത്.കപ്കപി' എന്ന് പേരിട്ടിരുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ മാര്‍ച്ചിലാണ് ഇറങ്ങിയത്. ചിത്രത്തിന്റെ ചിത്രീകരണം നടന്നുവെന്നാണ് വിവരം. എന്തായാലും ചിത്രത്തിന്റെ റിലീസിന് കാത്തിരിക്കാതെയാണ് സംഗീത് ശിവന്‍ വിടവാങ്ങിയത്.
മലയാളത്തിലും ഹിന്ദിയിലും ഒരുപോലെ സിനിമകള്‍ സംവിധാനം ചെയ്ത പ്രശസ്തനായ സംവിധായകനായിരുന്നു സംഗീത് ശിവന്‍. യോദ്ധയടക്കം നിരവധി നല്ല സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംഗീത് ശിവന്‍ ലോകത്തോട് വിട പറഞ്ഞത് ചികിത്സയിലിരിക്കെയാണ്.
രണ്ട് ചിത്രങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ആഗ്രഹം സഫലമാക്കാതെയാണ് സംഗീത് ശിവന്‍ വിടപറഞ്ഞിരിക്കുന്നത്. മോഹന്‍ലാലും ജഗതിയും മത്സരിച്ച് അഭിനയിച്ച് ഹിറ്റ് നേടിയ യോദ്ധയുടെ രണ്ടാം ഭാഗം ചെയ്യാന്‍ അദ്ദേഹം തീരുമാനിച്ചിരുന്നു.കൂടാതെ രോമാഞ്ചത്തിന്റെ ഹിന്ദി റീമേക്കിന്റെ പണിപ്പുരിയിലായിരുന്നു
അച്ഛനും പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവനൊപ്പം ഡോക്യുമെന്ററികളുടെ ഭാഗമായാണ് സംഗീത് ശിവന്‍ കലാ പ്രവര്‍ത്തനം തുടങ്ങുന്നത്. തുടക്കത്തില്‍ ഡോക്യുമെന്ററികളിലാണ് പ്രധാനമായും ശ്രദ്ധിച്ചത്.സഹോദരനും പ്രശസ്ത ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്റെ പ്രേരണയില്‍
1990 ല്‍ രഘുവരന്‍ നായകനായ വ്യൂഹം എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്രം. പൊലീസ് ക്രൈം സ്റ്റോറിയായ വ്യൂഹം വ്യത്യസ്തമായ മേക്കിങും കഥ പറച്ചിലും കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റി. മോഹന്‍ലാലും ജഗതി ശ്രീകുമാറും തകര്‍ത്തഭിനയിച്ച യോദ്ധ ആണ് സംഗീത ശിവന്‍ മലയാളത്തിന് നല്‍കിയ മാസ്റ്റര്‍ പീസ്.
അരവിന്ദ് സ്വാമിയും ഗൗതമിയും അഭിനയിച്ച ഡാഡി, മോഹന്‍ലാല്‍ നായകനായ ഗാന്ധര്‍വ്വം, നിര്‍ണയം എന്നീ ചിത്രങ്ങള്‍ പിന്നാലെ ഒരുക്കി. ജോണിക്ക് മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു. 1997 ല്‍ സണ്ണി ഡിയോള്‍ നായകനായ സോര്‍ എന്ന സിനിമയിലൂടെയാണ് ബോളിവുഡ് പ്രവേശം.
സന്ധ്യ, ചുരാലിയ ഹേ തുംനേ, ക്യ കൂള്‍ ഹേ തും, അപ്ന സപ്ന മണി, ഏക് ദ് പവര്‍ ഒഫ് വണ്‍ ക്‌ളിക്ക്, യാംല വഗ്ല ദിവാന എന്നീ ഹിന്ദി ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.2000 ല്‍സംവിധാനം ചെയ്ത സ്‌നേപൂര്‍വം അന്ന ആണ് സംഗീത് ശിവന്‍ അവസാനമായി സംവിധാനം ചെയ്ത മലയാള ചിത്രം.ഇഡിയറ്റ്‌സ്, ഇ എന്നീ മലയാള ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.മലയാളത്തില്‍ സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളുടെയും ഛായാഗ്രാഹകന്‍ സന്തോഷ് ശിവനായിരുന്നു. യോദ്ധ എന്ന ചിത്രത്തിലൂടെ എ.ആര്‍. റഹ്‌മാനെ മലയാളത്തിലേക്ക് എത്തിച്ചതും സംഗീത് ശിവന്‍ തന്നെ.
2023 ലെ മലയാളത്തിലെ ബ്‌ളോക് ബസ്റ്റര്‍ ഹിറ്റുകളിലൊന്നായ രോമാഞ്ചം എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് കപ്കപി ആണ് അവസാന ചിത്രം. ബോളിവുഡിലെ യുവതാരങ്ങളായ ശ്രേയസ് തല്‍പാണ്ഡെ, തുഷാര്‍ കപൂര്‍, സിന്ധി ഇദ്നി, സോണിയ റാത്തി തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം അടുത്ത മാസം ആണ് റിലിസ്
സ്‌നേഹ സമ്പന്നനായ സഹോദരന്‍- മോഹന്‍ലാല്‍
സംവിധായകന്‍ സംഗീത് ശിവന്റെ വിയോഗത്തില്‍ അനുശോചിച്ച് മോഹന്‍ലാല്‍ ഹൃദയഭേദകമായ കുറിപ്പ് പങ്കുവച്ചു.സംവിധാനത്തിലും ഛായാഗ്രഹണത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച, പ്രിയപ്പെട്ട സംഗീത് ശിവന്‍, എനിക്ക് സുഹൃത്തിനേക്കാളുപരി സ്‌നേഹസമ്പന്നനായ ഒരു സഹോദരന്‍ കൂടിയായിരുന്നു. യോദ്ധയും, ഗാന്ധര്‍വവും, നിര്‍ണ്ണയവും ഒക്കെ ഓരോ മലയാളിയുടെയും മനസില്‍ ആഴത്തില്‍ പതിഞ്ഞത്, അവയുടെയെല്ലാം പിന്നില്‍ അദ്ദേഹത്തിന്റെ പ്രതിഭാസ്പര്‍ശം ഉള്ളതുകൊണ്ടാണ്. കാലമെത്ര കഴിഞ്ഞാലും സംഗീത് എന്ന മഹാപ്രതിഭയെ കലാകേരളം ആദരവോടെ ഓര്‍ക്കും, അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങള്‍ അനശ്വരരായി നിലകൊള്ളും. പ്രിയ സഹോദരന് വേദനയോടെ വിട.മോഹന്‍ലാല്‍ പറഞ്ഞു.
വിധായകന്‍ സംഗീത് ശിവന്റെ സംസ്‌കാരം ഇന്ന് മുബൈയില്‍ നടക്കും.
മുബൈയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ഇന്നലെയായിരുന്നു അന്ത്യം. ദീര്‍ഘകാലമായി മുബൈയില്‍ സ്ഥിര താമസമായിരുന്നു.ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍, സംവിധായകന്‍ സഞ്ജീവ് ശിവന്‍ എന്നിവര്‍ സഹോദരങ്ങളാണ്.