Latest News

ടൊവിനോയ്ക്കും ചാക്കോച്ചനും പിന്നാലെ രഞ്ജിത്തും; താരം മകള്‍ക്കിട്ട പേര് ചര്‍ച്ചയാക്കി ആരാധകര്‍

Malayalilife
ടൊവിനോയ്ക്കും ചാക്കോച്ചനും  പിന്നാലെ രഞ്ജിത്തും;  താരം മകള്‍ക്കിട്ട പേര് ചര്‍ച്ചയാക്കി ആരാധകര്‍

 

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് രഞ്ജിത്ത്. ജെയിംസ് എന്ന കഥാപാത്രമായി രഞ്ജിത്ത് എത്തിയ ഓട്ടോഗ്രാഫ് പരമ്പരയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് അച്ഛനായത്. ഇപ്പോള്‍ തന്റെ മകളുടെ പേര് താരം വെളിപ്പെടുത്തിയിരിക്കയാണ്. 

ഓട്ടോഗ്രാഫ് എന്ന ഒറ്റ സീരിയലിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാണ് രഞ്ജിത്ത് രാജ്. രഞ്ജിത്ത് എന്ന പേരിനെക്കാള്‍ ഓട്ടോഗ്രാഫ് സീരിയലിലെ ജയിംസ് എന്ന പേരിലാണ് താരത്തിനെ പ്രേക്ഷകര്‍ക്ക് പരിചയം. ഓട്ടോഗ്രാഫില്‍ എത്തുമുമ്പ് തന്നെ മലയാള സീരിയല്‍ലോകത്ത് ഉണ്ടായിരുന്നെങ്കിലും രഞ്ജിത്തിന് കരിയര്‍ ബ്രേക്കായത് ഓട്ടോഗ്രാഫ് ആയിരുന്നു. പ്രണയിച്ച് വിവാഹിത നായ താരം ഈ മാസം മൂന്നാം തീയതിയാണ് അച്ഛനായത്. ഇപ്പോള്‍ കുഞ്ഞിന്റെ ചിത്രവും പേരും താരം പങ്കുവച്ചിരിക്കയാണ്.

ഇസബെല്‍ എന്നാണ് മോളുടെ പേര്. അച്ഛനായതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ രഞ്ജിത്തും കുടുംബവും. എന്നാല്‍ താരത്തിന്റെ കുഞ്ഞിന്റെ പേര് ആരാധകര്‍ ചര്‍ച്ചയാക്കുകയാണ്. ടൊവിനോയുടെ മകളുടെ പേരും കുഞ്ചാക്കോ ബോബന്റെ മകന്റെ പേരും ഇസയില്‍ തുടങ്ങുന്നതാണ്. ഇസ്സ എന്നാണ് ടൊവിയുടെ മകളുടെ പേര്. ഇസഹാഖ് എന്നാണ്  കുഞ്ചാക്കോ ബോബന്റെ ആദ്യത്തെ കണ്‍മണിയുടെ പേര്. ഇപ്പോള്‍ സിനമ-സീരിയല്‍ ലോകത്ത് ഇസ്സ തരംഗമാണെന്നാണ് ആരാധകര്‍ പറയുന്നത്. കുഞ്ഞിന്റെ ചിത്രവും പേ

ഗര്‍ഭണിയായ ഭാര്യയോടൊപ്പമുളള മറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ താരം മുന്‍പ് പങ്കുവച്ചത് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ധന്യ എന്നാണ് ഭാര്യയുടെ പേര്.മലയാളികളുടെ പ്രിയ നടി ഉഷ തെങ്ങിന്‍തൊടിയിലിന്റെയുടെ മകനാണ് രഞ്ജിത്ത് രാജ് കണ്ണൂരാണ് നടന്‍ ജനിച്ചതും വളര്‍ന്നതം.

രഞ്ജിത്തിന് രണ്ടര വയസ്സുള്ളപ്പോഴായിരുന്ന അച്ഛന്‍ ആഗസ്റ്റിന്റെ മരണം. പിന്നീട് പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ അമ്മയോടൊപ്പം  രഞ്ജിത്തും അനിയത്തി രമ്യയും എറണാകുളത്തേക്കു വന്നു. രഞ്ജിത്ത് ആദ്യം അഭിനയിച്ച മെഗാ സീരിയല്‍ കന്യാധനമാണ്, 2004 ല്‍. അതില്‍ നായികയുടെ ഇളയ സഹോദരനായ നന്ദു എന്ന കഥാപാത്രമായിരുന്നു. പക്ഷേ ബ്രേക്കായത് ഓട്ടോഗ്രാഫാണ്. 30 ഓളം സീരിയലുകളിലും പതിനഞ്ചോളം സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്.

Read more topics: # renjith daughter name
renjith daughter name

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES