തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് റായ് ലക്ഷ്മി. നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ റായ് ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം ഇപ്പോഴിതാ റായ് ലക്ഷ്മി ഡിഎന്‍എ എന്ന സിനിമയുമായി തിരികെ വരികയാണ്. ഇതിനിടെ നല്‍കിയ അഭിമുഖത്തില്‍ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് റായ് ലക്ഷ്മി പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്.
കാസ്റ്റിംഗ് കൗച്ചിന്റെ ഒരു സീസണ്‍ തന്നെയുണ്ടായിരുന്നു. എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങളും അനുഭവങ്ങളുമുണ്ടായിരുന്നു പറയാന്‍. എല്ലാവര്‍ക്കും ഒരേ അനുഭവമല്ല ഉള്ളത്. പക്ഷെ എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. എന്റെ ആദ്യത്തെ സിനിമയുടെ സംവിധായകന്‍ അച്ഛനെ പോലെയായിരുന്നു. മറ്റുള്ളവരെ അപേക്ഷിച്ച് എന്റെ വെല്ലുവിളികള്‍ വേറെയായിരുന്നു എന്നാണ് റായ് ലക്ഷ്മി പറയുന്നത്.
'കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് പറയുകയാണെങ്കില്‍ അത് പരസ്പര സമ്മതത്തോടെയല്ലേ?? നിങ്ങളെയാരും നിര്‍ബന്ധിക്കുന്നില്ലല്ലോ?? ടിആര്‍പിയ്ക്ക് വേണ്ടി ഇന്‍ഡസ്ട്രിയെ മോശമാക്കുകയാണ്. ഈ ഇന്‍ഡസ്ട്രി മനോഹരമാണ്. ചില ചീഞ്ഞകഥകളുണ്ടെന്ന് കരുതി പൊതുജനങ്ങള്‍ കരുതുക എല്ലാം അങ്ങനെയാണെന്നാണ്. ആളുകള്‍ നെഗറ്റീവ് വശങ്ങള്‍ മാത്രമാണ് ശ്രദ്ധിക്കുക. ഒരുപാട് കടപ്പെടേണ്ട കാര്യങ്ങള്‍ ഇവിടെയുണ്ട്.' നടി പറയുന്നു.
എന്നാല്‍ തനിക്ക് മറ്റുപലതുമായിരുന്നു വെല്ലുവിളികളെന്നും വെളിപ്പെടുത്തി. എന്നാല്‍ കാസ്റ്റിംഗ് കൗച്ച് സിനിമാ ഇന്‍ഡസ്ട്രിയില്‍ ഉണ്ടെന്ന കാര്യം റായ് ലക്ഷ്മി സമ്മതിച്ചു. മുന്‍പും കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി പറഞ്ഞിട്ടുണ്ട്. അവസരത്തിനുവേണ്ടി കഷ്ടപ്പെടുന്ന പുതുമുഖങ്ങളെ നിര്‍മ്മാതാക്കളും ഫിലിം മേക്കേഴ്സും ചൂഷണം ചെയ്യാറുണ്ടെന്നാണ് അന്ന് താരം അഭിപ്രായപ്പെട്ടത്.
എല്ലാവരും അഭിനേതാക്കളാകാന്‍ ആഗ്രഹിക്കുന്നവരാണ് പക്ഷെ പണത്തിന് നിങ്ങളെ അഭിനേതാവാക്കാന്‍ കഴിയില്ലെന്നും കഴിവും ആത്മാര്‍ത്ഥതയും വേണമെന്നും അഭിനേതാവ് എന്നതൊരു തമാശയല്ലെന്നും അതൊരു വലിയ ഉത്തരവാദിത്വമാണെന്നും റായ്ലക്ഷ്മി വെളിപ്പെടുത്തിയിരുന്നു.
റായി ലക്ഷ്മി നടത്തിയ പ്രതികരണം ആണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായി മാറിയിരിക്കുന്നത്.