തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരരായ താരദമ്പതിമാരാണ് പ്രിയ രാമനും രഞ്ജിത്തും. ഒരു കാലത്ത് മലയാള സിനിമയുടെ തരംഗമായിരുന്നു പ്രിയ രാമന്‍.മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായികയായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി നടി മാറിയപ്പോള്‍ വില്ലനായി അഭിനയിച്ച വ്യക്തിയാണ് രഞ്ജിത്ത്.
മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലും താരം നിറഞ്ഞു നിന്നിരുന്നു.
മമ്മൂട്ടിയുടെ രാജമാണിക്യം, മോഹന്‍ലാലിന്റെ ചന്ദ്രോത്സവം എന്നീ സിനിമകളിലെ വില്ലനായിരുന്നു രഞ്ജിത്ത്.തമിഴിലും മറ്റുമായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടന്‍ സീരിയലുകളിലും സജീവമായിരുന്നു. പ്രിയയും രഞ്ജിത്തും വിവാഹിതരായെങ്കിലും പിന്നീടിവര്‍ ബന്ധം വേര്‍പിരിഞ്ഞു.
ശേഷം രഞ്ജിത്ത് വേറെ വിവാഹജീവിതത്തിലേക്ക് പോയി. പക്ഷേ അപ്പോഴും പ്രിയ മറ്റൊരു ജീവിതം തേടിയില്ല. കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും രഞ്ജിത്തും പ്രിയയും ഭര്‍ത്താവും ഭാര്യയുമായി ജീവിക്കുകയാണ്.ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് രഞ്ജിത്ത്. നടന്‍ വിജയ് സേതുപതി അവതാരകന്‍ ആയിട്ട് എത്തുന്ന ബിഗ് ബോസ് തമിഴിന്റെ എട്ടാം സീസണില്‍ മത്സരിക്കുകയാണ് രഞ്ജിത്ത്. ഷോ തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷക പ്രശംസ നേടിയെടുക്കാന്‍ താരത്തിന് സാധിച്ചു.
ബിഗ് ബോസിനകത്തും പുറത്തുമൊക്കെ താരത്തിന്റെ പേരില്‍ ചര്‍ച്ചകള്‍ തുടങ്ങി.ഇതിനിടെ രഞ്ജിത്തിനെ കുറിച്ച് അഭിപ്രായം പറഞ്ഞ് എത്തിയിരിക്കുകയാണ് നടന്റെ മുന്‍ഭാര്യയും നടിയുമായ പ്രിയ രാമന്‍. തെന്നിന്ത്യയിലെ ശ്രദ്ധേയായ നടിയാണ് പ്രിയ രാമന്‍. രഞ്ജിത്ത് ബിഗ് ബോസിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോള്‍ അയ്യോ ഇനി ഉടനെ ഒന്നും കാണാന്‍ പറ്റില്ലല്ലോ എന്ന വിഷമായിരുന്നുവെന്ന് പ്രിയ പറയുന്നു.
ബിഗ് ബോസില്‍ കാണുന്നത് പോലെയാണ് യഥാര്‍ത്ഥത്തിലും രഞ്ജിത്ത്. അത്രയും പാവമാണ്. ഇതുപോലൊരു മനുഷ്യന് ഈ ലോകത്ത് ജീവിക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. ഈ സ്വഭാവുമായി ബിഗ് ബോസ് പോലൊരു ഷോ യില്‍ രഞ്ജിത്തിനെ പോലൊരാള്‍ക്ക് മുഴുവന്‍ ദിവസവും നില്‍ക്കാന്‍ സാധിച്ചേക്കില്ല.
പിന്നെ അദ്ദേഹം സ്വന്തം ഗ്രാമത്തിലെ സ്ലാങ്ങില്‍ സംസാരിക്കും. അതൊക്കെ വെച്ച് ആരും കളിയാക്കരുത്. തമിഴ് വായില്‍ വരാത്തവരെ വേണമെങ്കില്‍ കളിയാക്കാം. പക്ഷേ ലാംഗ്വേജിന്റെ പേരിലൊക്കെ പരിഹസിക്കുകയാണ്. അതുപോലെ നെറ്റിയിലൊരു മുത്തം കൊടുത്തതുമൊക്കെ തെറ്റാണെന്ന രീതിയില്‍ പറയുന്നത് ശരിയല്ല.
കഴിഞ്ഞ ദിവസം അദ്ദേഹം ഫേക്ക് ആണെന്ന് മത്സരാര്‍ത്ഥികള്‍ പറഞ്ഞത് കേട്ട് തന്റെ മനസ് തകര്‍ന്ന് പോയി. ശേഷം അദ്ദേഹം ക്യാമറയ്ക്ക് മുന്നില്‍ വന്നിട്ട് ഈ ലോകം എന്നെ കാറി തുപ്പിയാലും സാരമില്ല. പ്രിയ നീ മാത്രം തെറ്റിദ്ധരിക്കരുതെന്ന് കണ്ണീരോടെ പറഞ്ഞു. അതെന്റെ ഹൃദയം ഉരുക്കി കളഞ്ഞു.
ബിഗ് ബോസില്‍ മത്സരിക്കുന്ന ചിലര്‍ പുറത്ത് കാശുകൊടുത്ത് പ്രൊമോഷന്‍ ചെയ്യാറുണ്ട്. എന്നാല്‍ ഒരു സോഷ്യല്‍ മീഡിയയിലും ഞാനില്ല. ഞങ്ങള്‍ ഏതെങ്കിലുമൊരു പെയ്ഡ് പ്രൊമോഷന്‍ ചെയ്യാറുമില്ല. എനിക്കറിയാം... ചില മത്സരാര്‍ത്ഥികള്‍ 3 മുതല്‍ 4 ലക്ഷം രൂപ വരെ കൊടുത്ത് പി ആര്‍ മുഖേന അവരെ പരസ്യപ്പെടുത്തുകയാണ്.
എന്നെ തന്നെ രണ്ട് ഏജന്‍സികള്‍ ബന്ധപ്പെട്ട് പ്രമോഷന്‍ ചെയ്യാമെന്ന് പറഞ്ഞിരുന്നു. അവരോട് ചേര്‍ത്ത് നിങ്ങളെയും ഒരു ബ്രാന്‍ഡായി മാറ്റുന്നമെന്നും പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ക്ക് ഇപ്പോഴുള്ള പ്രശസ്തി മാത്രം മതിയെന്ന് ഞാനും പറഞ്ഞു. കാശു കൊടുത്തു എനിക്ക് ഫെം ആകാന്‍ കഴിയില്ല. ഞാന്‍ എന്തിനാണ് കാശ് കൊടുത്തിട്ട് പേര് ഉണ്ടാക്കണം. രഞ്ജിത്തും വളരെ പ്രശസ്തനാണ്. അതിന് മുകളില്‍ ഒരിക്കലും അദ്ദേഹത്തെ വില്‍ക്കാന്‍ കഴിയില്ല.
അദ്ദേഹം സിനിമകളിലും ഹിറ്റ് സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. അതുപോലെ കൗണ്ടംപാളയം എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. രഞ്ജിത്ത് ഒരിക്കലും സിനിമ വിട്ട് എവിടെയും പോകില്ല. അതുകൊണ്ട് ഒരു പ്രമോഷനെ തേടി പോകേണ്ടതില്ല. ആളുകള്‍ അദ്ദേഹത്തെ കാണുമ്‌ബോള്‍ ഇത് രഞ്ജിത് ആണെന്ന് തിരിച്ചറിയാറുണ്ട്. അത്രയും മതി... ' പ്രിയ രാമന്‍ പറയുന്നു.