മലയാളത്തിലെ താരകുടുംബമാണ് അന്തരിച്ച നടന്‍ സുകുമാരന്റേത്. അദ്ദേഹത്തിന്റെ മക്കള്‍ പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമയില്‍ സ്ഥാനം നേടിയെടുത്തുകഴിഞ്ഞു. നടി പൂര്‍ണിമയെയാണ് ഇന്ദ്രജിത്ത് വിവാഹം കഴിച്ചിരിക്കുന്നത്. പൃഥ്വിയെയും ഇന്ദ്രജിത്തിനെയും പോലെ ഇരുവരുടെയും മക്കളെയും ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. മക്കളുടെ വിശേഷങ്ങള്‍ താരങ്ങള്‍ പങ്കുവെയ്ക്കുന്നത് ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മൂത്ത മകള്‍ പ്രാര്‍ത്ഥനയും താരം തന്നെയാണ്. പാത്തു എന്നാണ് പ്രാര്‍ഥനയുടെ വിളിപ്പേര്. ചെറുപ്പത്തിലെ തന്നെ പാട്ടാണ് പാത്തുവിന്റെ ലോകം.
മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ലാലേട്ടാ എന്ന ടൈറ്റില്‍ ഗാനം ആലപിച്ചത് പ്രാര്‍ത്ഥനയായിരുന്നു. ഈ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാതാപിതാക്കളെപ്പോലെ പാത്തൂട്ടിയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെച്ച് പ്രാര്‍ത്ഥന എത്താറുണ്ട്. മേയ്ക്കപ്പ് ട്യൂട്ടോറിയല്‍ വീഡിയോയുമായി ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രാര്‍ത്ഥന എത്തിയത്. ഡാന്‍സിലും ഒട്ടും മോശമല്ലെന്ന് തെളിയിച്ചിട്ടുണ്ട് പ്രാര്‍ഥന. അനിയത്തി നക്ഷത്ര ക്ലാസിക്കല്‍ ഡാന്‍സില്‍ തിളങ്ങുമ്പോള്‍ ചേച്ചിയായ പ്രാര്‍ഥനയ്ക്കിഷ്ടം വെസ്റ്റേണ്‍ ഡാന്‍സാണ്. ഡ്രസ്സിങ്ങിലും മേക്കപ്പിലുമൊക്കെ പല സ്‌റ്റൈലുകള്‍ പരീക്ഷിക്കുന്ന ആളാണ് പ്രാര്‍ത്ഥന. തന്റെ ഏത് രൂപത്തിലുളള ചിത്രങ്ങളും വീഡിയോകളും മടി കൂടാതെ അപ്ലോഡ് ചെയ്യുന്ന ആളാണ് പ്രാര്‍ത്ഥന. കഴിഞ്ഞ ദിവസങ്ങലില്‍ തന്റെ മുടി കളര്‍ ചെയ്തുകൊണ്ടുളള ചിത്രങ്ങള്‍ പ്രാര്‍ത്ഥന പങ്കുവച്ചിരുന്നു. മോഡേണും നാടന്‍
ലുക്കിലുമുളള ചിത്രങ്ങള്‍ പ്രാര്‍ത്ഥന പങ്കുവയ്ക്കാറുണ്ട്. ആരാധകരുടെ മുന്നില്‍ വളര്‍ന്ന കുട്ടിയാണ് പ്രാര്‍ത്ഥന. പൂര്‍ണിമ ഗര്‍ഭിണിയായ സമയത്ത് തന്നെ കെുഞ്ഞിന്റെ വിവരങ്ങള്‍ ആരാധകര്‍ തിരക്കി തുടങ്ങിയത് ഇപ്പോള്‍ പാത്തു വളര്‍ന്നു വലുതായിട്ടും തുടരുകയാണ്. ഇപ്പോള്‍ സാരിയിലെ തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കയാണ് പ്രാര്‍ത്ഥന. സെറ്റുസാരിയിലാണ് താരപുത്രി. കമ്മല്‍ മാത്രമണിഞ്ഞ് സിംപിള്‍ ലിക്കലാണ് താരം. ചുവന്ന നിറത്തിലെ മുടി മുന്‍പോട്ടിട്ട് സാരിയില്‍ കിടിലന്‍ ലുക്കിലാണ് പാത്തു. എന്നാലും കുഞ്ഞി പാത്തു വളര്‍ന്ന് വലിയ കുട്ടിയായി പോയി എന്നാണ് ആരാധകര്‍ പറയുന്നത്.