Latest News

അജുവിനൊപ്പം പടനയിക്കാന്‍ രഞ്ജി പണിക്കരും സിദ്ധിഖും നന്ദുവും ജോമോന്‍ ജ്യോതിറും;  'പടക്കുതിര'യുടെ പുതിയ പോസ്റ്റര്‍ പുറത്ത്

Malayalilife
അജുവിനൊപ്പം പടനയിക്കാന്‍ രഞ്ജി പണിക്കരും സിദ്ധിഖും നന്ദുവും ജോമോന്‍ ജ്യോതിറും;  'പടക്കുതിര'യുടെ പുതിയ പോസ്റ്റര്‍ പുറത്ത്

ജുവര്‍ഗീസിനെ നായകനാക്കി സാലോണ്‍ സൈമണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പടക്കുതിരയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മാധ്യമങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററില്‍ നന്ദു, ജോമോന്‍ ജ്യോതിര്‍, രണ്‍ജി പണിക്കര്‍, അഖില്‍ കവലയൂര്‍, സിജാ റോസ്, ഷമീര്‍ തുടങ്ങിയവരാണ് ഉള്ളത്.

നന്ദകുമാര്‍ എന്ന പത്ര മുതലാളിയായാണ് ചിത്രത്തില്‍ അജു എത്തുന്നത്. തൊണ്ണൂറുകളില്‍ മാധ്യമരംഗത്തെ വിറപ്പിച്ച പത്രാധിപനായ പടക്കുതിര വിശ്വനാഥ മേനോന്റെ മകനായ നന്ദകുമാര്‍ തന്റെ ചെയ്തികളിലൂടെ അച്ഛന്‍ ഉണ്ടാക്കിയ പ്രശസ്തി കളഞ്ഞുകുളിക്കുന്നതും അയാളുടെ സ്ഥാപനത്തിലേക്ക് രവിശങ്കര്‍ എന്ന റിപ്പോര്‍ട്ടര്‍ എത്തുന്നതോടെയുള്ള ചില സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം. കോമഡി ആക്ഷന്‍ ഡ്രാമ ജോണറിലുള്ളതാണ് ചിത്രം.

ദീപു എസ് നായര്‍, സന്ദീപ് സദാനന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാബിന്‍സ് പ്രൊഡക്ഷന്‍സ്, ഫീല്‍ ഫ്ലൈയിംഗ് എന്റര്‍ടെയ്ന്‍മെന്റ്സ്, ഫ്രണ്ട്സ് ടാക്കീസ് എന്നീ ബാനറുകളില്‍ ബിനി ശ്രീജിത്ത്, സായ് ശരവണന്‍, മഞ്ജു ശിവാനന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്.

സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രന്‍സ്, സിജാ റോസ്, ദിലീപ് മേനോന്‍, നന്ദു, അഖില്‍ കവലയൂര്‍, ജോമോന്‍ ജ്യോതിര്‍, ഷമീര്‍, കോട്ടയം രമേശ്, അരുണ്‍ പുനലൂര്‍, സ്മിനു സിജോ, ഷെറിന്‍ സിദ്ധിഖ്, വിനീത് തട്ടില്‍, പിപി കുഞ്ഞികൃഷ്ണന്‍, ദേവനന്ദ, കാര്‍ത്തിക് ശങ്കര്‍, തമിഴ് നടന്‍ വയ്യാപൂരി, ജെയിംസ് ഏലിയാ, ഷാജു ശ്രീധര്‍, അരുണ്‍ കുമാര്‍, വിഷ്ണു, അരുണ്‍ മലയില്‍, ക്ലെയര്‍ ജോണ്‍, ബിബിന്‍, വിനോദ് തുടങ്ങി വലിയൊരു താരനിര തന്നെയാണ് സിനിമയില്‍ ഒരുമിക്കുന്നത്.

ഇരിങ്ങാലക്കുട, തൊടുപുഴ എന്നിവിടങ്ങളിലാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ഛായാഗ്രഹണം: ജിജു സണ്ണി, സംഗീതം: ധനുഷ് ഹരികുമാര്‍, വിമല്‍ജിത്ത് വിജയന്‍, എഡിറ്റര്‍: ഗ്രേസണ്‍ എസിഎ, കല: സുനില്‍ കുമാരന്‍, ആക്ഷന്‍: ഫീനിക്സ് പ്രഭു, ലൈന്‍ പ്രൊഡ്യൂസര്‍: ഡോ.അജിത്ത് ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: വിനോഷ് കെ കൈമള്‍, കോസ്റ്റ്യും: മെര്‍ലിന്‍ എലിസബത്ത്, മേക്കപ്പ്: രതീഷ് വിജന്‍, പിആര്‍ഒ: എഎസ് ദിനേശ്, അക്ഷയ് പ്രകാശ്.

Read more topics: # പടക്കുതിര
padakuthira poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക