അമ്മയായി പോയാല്‍ സൗന്ദര്യം പോയെന്ന് പറയുന്നവര്‍ക്ക് മറുപടി നല്‍കി താരമാണ് നവ്യാനായര്‍ വിവാഹശേഷം പിന്നീട് നവ്യാ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത് സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിതര്ത്തിലൂടെയാണ്. എന്നാല്‍ ഈ ചിത്ര അത്രവിജയം നേടാന്ഡ# സിധിച്ചിരുന്നില്ല. പിന്നീട് നവ്യയെ കണ്ടത് ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്ത വേഷത്തിലാണ്. ഇപ്പോള്‍ തന്റെ മകനുമായി നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതാണ് വൈറലാി മാറിയിരിക്കുന്നത്.
മുന്‍പുണ്ടായിരുന്ന ലുക്കില്‍ നിന്നും വ്യത്യസ്ഥമായി കുടുതല്‍ ചെറുപ്പവും സൗന്ദര്യവുമുള്ളയാളായി നവ്യ തിളങ്ങുകയാണ്. അടുത്തിടെയാണ് നവ്യ തന്റെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. ഇതോടെ നവ്യയുടെ മാറ്റത്തിന്റെ രഹസ്യം അന്വേഷിച്ച് ആരാധകരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ തന്റെ മകനൊപ്പം നില്‍ക്കുന്ന മറ്റൊരു ചിത്രം കൂടി പങ്കുവെച്ചിരിക്കുകയാണ് താരം.
മകന്‍ സായി കൃഷ്ണക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ ആരാധകര്‍ ചിത്രം ഏറ്റെടുക്കുകയും ചെയ്തു. ചിത്രം വന്ന് മിനിട്ടുകള്‍ക്കകം ആരാധകരുടെ ചോദ്യങ്ങളും അഭിപ്രായങ്ങളും കൊണ്ട് കമന്റ് ബോക്സ് നിറഞ്ഞു. നവ്യ പഴയത് പോലെ തന്നെയെന്ന് ചിലര്‍. എന്നാല്‍ നവ്യ കൂടുതല്‍ ചെറുപ്പമായെന്നും എന്താണ് ഇതിന്റെ രഹസ്യമെന്നും ചോദിച്ചുകൊണ്ടുള്ള കമന്റുകളുണ്ട്. മലയാള സിനിമയിലെ ഏറ്റവും ജനസമ്മതിയുള്ള നായികമാരില്‍ ഒരാളാണ് നവ്യ നായര്‍. വിവാഹ ശേഷം നവ്യ അഭിനയം വിട്ടിരുന്നു. ഭര്‍ത്താവ് സന്തോഷ് മേനോന്‍ മുംബൈ ബേസിഡ് ബിസ്‌നസ് മാനാണ്. വിവാഹശേഷം നൃത്ത പരിപാടികളിലൂടെയും ടിവി അവതാരകയായും നവ്യ പ്രേക്ഷകരിലേക്ക് എത്തി.
വലിയ പ്രതീക്ഷകളോടെയാണ് വിവാഹശേഷം സിനിമയിലേക്ക് തിരിച്ചുവന്നത്. സീന്‍ ഒന്ന് നമ്മുടെ വീട് നല്ലൊരു സിനിമയായിരുന്നു.എന്നാല്‍ ഈ ചിത്രത്തിന് വേണ്ടത്ര പബ്ലിസിറ്റി നല്‍കുകയോ തിയേറ്ററുകളില്‍ ഓടുകയോ ചെയ്തില്ലെന്നും നവ്യ കുറ്റപ്പെടുത്തി.ഒരു പാട് കഷ്ടപ്പാടുകള്‍ സഹിച്ചാണ് സീന്‍ ഒന്ന് നമ്മുടെ വീട്ടില്‍ അഭിനയിച്ചത്.
എന്നാല്‍ ഈ സിനിമയെ തഴയപ്പെടുന്നതാണ് കണ്ടത്. കല്യാണം കഴിഞ്ഞ് നിരവധി ഓഫറുകള്‍ വന്നിരുന്നു.എന്നാല്‍ മോനുണ്ടായതോടെ എല്ലാം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ സീന്‍ ഒന്ന് നമ്മുടെ വീടിന്റെ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഒരാഗ്രഹം തോന്നി.അങ്ങനെയാണ് ഇത്രയും കഷ്ടപ്പെട്ട് അഭിനയിച്ചത്. പക്ഷേ അതിന്റെ ഫലം തനിക്ക് ദുഖഃമാണ് ഉണ്ടാക്കിയതെന്നും നവ്യ പ്രതികരിച്ചിരുന്നത്.