ഇഷ്ടത്തിലൂടെ എത്തി നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നടി നവ്യ നായര്‍. മികച്ച ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ നവ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് എന്നും നവ്യ നായര്‍ക്ക്. വിവാഹ ശേഷം കുറച്ചു കാലം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് മിനി സ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികേ എത്തിയിരുന്നു. എന്നാൽ ഇപ്പോള്‍ ഒരു ഹീലിയം ബലൂൺ കാരണം നവ്യയ്ക്ക് പണി കിട്ടിയ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഹീലിയം ബലൂൺ ഊതി വീർപ്പിക്കുകയും പിന്നീട് അതിന്റെ കാറ്റ് അഴിച്ചു വിടുകയും ചെയ്യുന്ന നവ്യയെയാണ് വിഡിയോയിലൂടെ ലമാം സാധിക്കുന്നത്. പിന്നീട് ‘എന്താണ് സംസാരിക്കേണ്ടത്’ എന്ന് നവ്യ ചോദിക്കുന്നതോടെ ഒരു കൂട്ടച്ചിരിയാണ് ചുറ്റും. ചിരിയടക്കാൻ നവ്യയ്ക്കും സാധിക്കുന്നില്ല. ചിരിച്ചുകൊണ്ട് നവ്യ പറയുന്നുണ്ട് ‘സമ്മതിച്ചു’ എന്ന്.
നവ്യ എന്താണ് സംസാരിക്കേണ്ടത് എന്ന് ചോദിക്കുമ്പോൾ അത് മറ്റാരുടേയോ ശബ്ദമായി തോന്നുന്നു. കുഞ്ഞുവാവയുടെ ശബ്ദം പോലെ തോന്നുന്നുവെന്നായിരുന്നു ആരാധകർ വീഡിയോയ്ക്ക് ചുവടെ നൽകുന്ന കമന്റ്. ഒരുത്തി എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിലേക്ക് ചുവട് വയ്ക്കാനുള്ള ഒരുക്കത്തിലാണ് താരം.