Latest News

വിവാദങ്ങൾക്കൊടുവിൽ അക്വേറിയം വരുന്നു

Malayalilife
വിവാദങ്ങൾക്കൊടുവിൽ അക്വേറിയം വരുന്നു

വിവാദ സിനിമയായ അക്വേറിയത്തിന് പ്രദര്‍ശനാനുമതി ലഭിച്ചിരിക്കുന്നു.മതവികാരം വ്രണപ്പെടുത്തുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് ഏറെനാളായി പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്ന സിനിമയ്ക്ക് ഹൈക്കോടതി വിധിയിലൂടെയാണ് പ്രദര്‍ശനാനുമതി ലഭിച്ചത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ ഈ ആഴ്ച ചിത്രം റിലീസ് ആകും.മതവിശ്വാസങ്ങളെ  അവഹേളിച്ചിട്ടു വേണോ സിനിമാ കച്ചവടം നടത്തേണ്ടതെന്ന് ചലച്ചിത്രവ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്നവർ ഗൗരവമായി ചിന്തിക്കണം.മാനവികതയില്‍ അധിഷ്ഠിതമായ ഉന്നത കലാമൂല്യമുള്ള സിനിമകള്‍ മലയാളത്തില്‍ സൃഷ്ടിക്കാന്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ ശ്രമിക്കണം.

2013ൽ 'പിതാവും പുത്രനും പരിശുദ്ധാത്മാവും' എന്ന പേരിൽ ഒരു സിനിമ പ്രഖ്യാപിച്ചപ്പോൾ  ചിലർ പരാതി കൊടുക്കുകയും നിർമ്മാതാവിന് പേര് മാറ്റേണ്ടിവരികയും ചെയ്ത ഒരു സംഭവം ഉണ്ടായിട്ടുണ്ട്. പേരിൽ മാറ്റം വരുത്തി 'പിതാവും പുത്രനും' എന്നപേരിൽ ആ സിനിമ പുറത്തിറങ്ങിയപ്പോൾ വീണ്ടും പരാതി പോവുകയും അത് പെട്ടിയിലാവുകയും ഉണ്ടായി.ഇപ്പോൾ വിവാദങ്ങള്‍ക്കൊടുവിലാണ് വീണ്ടും അതേ സിനിമ "അക്വേറിയം" എന്നാക്കി ഒടിടി പ്ലാറ്റ് ഫോമിലൂടെ റിലീസിനൊരുങ്ങിയെങ്കിലും ഹൈക്കോടതി സ്റ്റേ ചെയ്തു.

അഴകും വർണവൈവിധ്യവും ആകാരഭംഗിയും ഒത്തിണങ്ങിയ അലങ്കാരമത്സ്യങ്ങളേയും മറ്റു ജലജീവികളേയും ആകർഷകമായ രീതിയിൽ പ്രദർശിപ്പിച്ചു വളർത്തുന്ന കൃത്രിമസംവിധാനമാണ് അക്വേറിയം.എന്നാൽ ക്രൈസ്തവ വിരുദ്ധതയും, അവഹേളനവും,അശ്ലീലവും കുത്തിനിറച്ച  നിഗൂഢമായ ഉടയാൻ പോകുന്ന പളുങ്കുപാത്രമാണ് അക്വേറിയമെന്ന സിനിമയെന്നു പറയേണ്ടിയിരിക്കുന്നു.

2013ൽ 'പിതാവും പുത്രനും' സിനിമ പ്രദർശിപ്പിക്കാൻ അനുമതി ലഭിക്കില്ലെന്ന് വ്യക്തമായതോടെ ഒരു മലയാളം വാരികയിൽ സിനിമയുടെ മുഴുവൻ തിരക്കഥയും പിന്നണി പ്രവർത്തകർ പ്രസിദ്ധപ്പെടുത്തിയിരുന്നു.അത്തരത്തിൽ തിരക്കഥ വായിക്കാൻ കഴിഞ്ഞപ്പോഴാണ് ഈ സിനിമയുടെ പിന്നണി പ്രവർത്തകർ ലക്ഷ്യംവച്ചത് എന്താണെന്ന് ഏറെപ്പേർക്കും മനസിലാക്കാനായത്.
ലോകമെമ്പാടും എണ്ണമറ്റ സേവന പ്രവർത്തനങ്ങളിൽ നിസ്വാർത്ഥമായി മുഴുകിയിരിക്കുന്ന ലക്ഷക്കണക്കിന് വരുന്ന ക്രൈസ്തവ സന്യാസിനിമാരുടെ ആത്മാഭിമാനത്തെ നിഷ്കരുണം ചോദ്യം ചെയ്യുന്നതായിരുന്നു അതിലെ ആഖ്യാനങ്ങൾ എന്ന് വ്യക്തമായതോടെ ഒട്ടേറെപ്പേർ ആ സിനിമയ്ക്കും, അതിന്റെ തിരക്കഥ പ്രസിദ്ധപ്പെടുത്തിയ വാരികയ്ക്കും എതിരായി രംഗത്ത് വരികയുണ്ടായിരുന്നു.

'അക്വേറിയം' എന്ന സിനിമയുടെ കഥ തന്നെ വാസ്തവ വിരുദ്ധവും,മനുഷ്യത്വരഹിതവും,ലൈംഗിക വൈകൃതങ്ങൾ നിറഞ്ഞതുമാണ്.ക്രൈസ്തവ വിശ്വാസത്തെയും കത്തോലിക്കാ സഭയെയും അങ്ങേയറ്റം അവഹേളിക്കുന്ന ചിത്രീകരണം നിറഞ്ഞതാണ്.ക്രൈസ്തവസഭയെയും ക്രിസ്തീയ മൂല്യങ്ങളെയും,പരിശുദ്ധ കൂദാശകളെയും അപമാനിച്ച ശേഷം സാത്താനും അവന്റെ നാമത്തിനും കൈയടി വാങ്ങിക്കൊടുക്കുന്നതായി മലയാള സിനിമാ വ്യവസായം മാറിയിരിക്കുന്നു എന്ന് പറയുന്നതിൽ ഏറെ ഖേദമുണ്ട്.

ഇന്നത്തെ മലയാള സിനിമ അതിന്റെ ഇതിവൃത്ത തിരഞ്ഞെടുപ്പ്, ആഖ്യാന നിര്‍ബന്ധങ്ങള്‍, വ്യവസായ-വാണിജ്യ നിയമങ്ങള്‍, ആസ്വാദന മുന്‍ധാരണകള്‍ എന്നിങ്ങനെയുള്ള പ്രാഥമിക മേഖലയില്‍ തന്നെ തികച്ചും ജനാധിപത്യവിരുദ്ധമായ രീതികളാണ് പിന്തുടരുന്നത്.സാമൂഹിക പ്രതിബദ്ധത എന്ന നിലയ്ക്ക് നല്ല സിനിമകൾ ആവിഷ്കരിക്കാൻ സിനിമക്കാർ ശ്രദ്ധിക്കണം.സിനിമ കച്ചവടവും വിനോദവും മാത്രമല്ല എന്ന തിരിച്ചറിവ് ഉണ്ടാകണം.സമൂഹത്തിൽ  നഷ്ടമാവുന്ന നന്മയും സ്നേഹവും ധാര്‍മികതയും വീണ്ടെടുക്കാന്‍ സിനിമാപ്രവർത്തകർ മുന്നിൽ നിൽക്കണം.

Read more topics: # movie aquarium will come soon
movie aquarium will come soon

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES