കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ സോഷ്യല്‍ മീഡിയയിലെ മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യുന്ന പേരാണ് സാന്ദ്രാ തോമസിന്റേത്. നടിയും നിര്‍മ്മാതാവുമായ സാന്ദ്രാ തോമസിന്റെ പേര് ചര്‍ച്ചയാകാന്‍ കാരണം മറ്റൊന്നുമല്ല. പ്രകൃതിയോട് ഇണങ്ങി വളരുന്ന സാന്ദ്രയുടെ മക്കളുടെ വിശേഷങ്ങള്‍ കാരണമാണ്. രണ്ട് വയസ്സുകാരികലായ രണ്ട് ഇരട്ടക്കണ്‍മണികലാണ് സാന്ദ്രയ്ക്ക്. കെന്‍ഡിലും കാറ്റ്ലിന്‍ എന്ന് പേരിട്ടിരിക്കുന്ന പെണ്‍കുട്ടികള്‍ നാട്ടിന്‍ പുറത്തെ ചൂടേറ്റ്.മഴയും വെയിലും കൊണ്ട് മണ്ണപ്പം ചുട്ട് നടക്കുന്ന നിരവധി വീഡിയോകളാണ് സാന്ദ്ര പങ്കുവയ്ക്കാറുളളത്. നിരവധി പേരാണ് താരത്തെ ആശംസിച്ച് എത്താറുളളത്. ഉമ്മിണിത്തങ്ക, ഉമ്മുക്കുലുസു എന്നാണ് കുട്ടികള്‍ക്ക് സാന്ദ്രയും ഭര്‍ത്താവ് വില്‍സണ്‍ ജോണും മക്കള്‍ക്ക് നല്‍കിയ വിളിപ്പേര്. ഇപ്പോള്‍ സാന്ദ്രയ്ക്കും മക്കള്‍ക്കും സ്നേഹമറിയിച്ച് മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും എത്തിയിരിക്ക.യാണ്.
തങ്കക്കൊലുസിന്റെ വീഡിയോ ഫെയ്സ്ബുക്കില്‍ പങ്കുവച്ച് മനോഹരമായൊരു കുറിപ്പാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.
മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികള്‍ , സാന്ദ്രയുടെ തങ്കക്കൊലുസ്.
ദാ ഇവിടെ മരം നടുകയാണ്.
നാളെ ശരിക്കുള്ള കിളികള്‍ക്ക് വന്നിരുന്ന് പാട്ടു പാടാനും കൊക്കുരുമ്മാനും കൂടൊരുക്കാനും ഈ മരങ്ങളില്‍ തളിരിളം ചില്ലകള്‍ വരും പച്ച പച്ച ഇലകള്‍ വരും. ഈ മരത്തിലെ പഴങ്ങള്‍ കിളിക്കൂട്ടുക്കാര്‍ക്ക് വയറ് നിറയ്ക്കും. ഈ മരമൊരായിരം ജീവികള്‍ക്ക് തണലാകും .
മരം കണ്ടു വളരുകയും
മരം തൊട്ടു വളരുകയുമല്ല
മരം നട്ട് വളരണം ,
ഇവരെപ്പോലെ .
മക്കളെ മണ്ണിലിറക്കാം മരം നടീക്കാം'
മരം കണ്ടു വളരുകയും മരം തൊട്ടു വളരുകയുമല്ല ഇവര്‍
മരം നട്ട് വളരുകയാണെന്ന് പറഞ്ഞുകൊണ്ട് മക്കള്‍മരങ്ങള്‍ നടുന്നതിന്റെ മനോഹരമായ ഒരു വീഡിയോ സാന്ദ്ര പങ്കുവച്ചിരുന്നു.
മക്കളെ മഴ നനയിക്കുന്നതിനും ചെളിയില്‍ കളിക്കാന്‍ വിടുന്നതിനുമെല്ലാം താന്‍ ഏറെ വിമര്‍ശനം കേട്ടിട്ടുണ്ടെന്ന് അടുത്തിടെ സാന്ദ്ര പറഞ്ഞിരുന്നു. 'എന്റെ കുട്ടികളെ ഇതുപോലെ വളര്‍ത്താന്‍ എനിക്ക് പ്രചോദനം ആയതു മഴയത്തും വെയിലത്തും ഇറക്കാതെ അവര്‍ക്കു മൊബൈല്‍ ഫോണും കൊടുത്തു ഇരുത്തുന്ന ചില മാതാപിതാക്കള്‍ ആണ്. എന്തായാലും അങ്ങനെ ഒരമ്മയാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് വേണ്ടത് പ്രകൃതിയെ അറിഞ്ഞു മനുഷ്യനെ സ്നേഹിച്ചു സ്വയംപര്യാപ്തരായി വളര്‍ന്നു വരേണ്ട കുട്ടികളെയാണ്,' ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലായിരുന്നു സാന്ദ്ര ഇക്കാര്യം പറഞ്ഞത്.ഫ്രൈഡേ' എന്ന ചിത്രം നിര്‍മ്മിച്ചുകൊണ്ടാണ് സാന്ദ്ര നിര്‍മാണരംഗത്തേക്ക് കടക്കുന്നത്. പിന്നീട് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ സക്കറിയായുടെ ഗര്‍ഭിണികള്‍, മങ്കിപെന്‍, പെരുച്ചാഴി തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു. 1991ല്‍ ബാലതാരമായി അഭിനയം ആരഭിച്ച സാന്ദ്ര, ആമേന്‍, സക്കറിയായുടെ ഗര്‍ഭിണികള്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിരുന്നു.