Latest News

ഒന്നരമണിക്കൂറോളം ക്യൂവില്‍ സാധരണക്കാരനെ പോലെ നിന്ന് മോഹന്‍ലാല്‍! വോട്ട് രേഖപ്പെടുത്താനെത്തിയത് താരം പഠിച്ച മുടവന്‍ മുകളിലെ സ്‌കൂളില്‍; എല്ലാവരും വോട്ട് വിനിയോഗിക്കാന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ താരത്തിന്റെ അഭ്യര്‍ത്ഥനയും

Malayalilife
ഒന്നരമണിക്കൂറോളം ക്യൂവില്‍ സാധരണക്കാരനെ പോലെ നിന്ന് മോഹന്‍ലാല്‍! വോട്ട് രേഖപ്പെടുത്താനെത്തിയത് താരം പഠിച്ച മുടവന്‍ മുകളിലെ സ്‌കൂളില്‍; എല്ലാവരും വോട്ട് വിനിയോഗിക്കാന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ താരത്തിന്റെ അഭ്യര്‍ത്ഥനയും

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് തകൃതിയായി നടക്കവേ  വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് ഫേസ്ബുക്കില്‍ വീഡിയോയുമായി മോഹന്‍ലാല്‍. 'എന്റെ പൗരാവകാശം ഞാന്‍ വിനിയോഗിച്ചു നിങ്ങളും വിനിയോഗിക്കുക'യെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇതോടൊപ്പം ഒരു വീഡിയോയും താരം ഫേസ്ബുക്കില്‍ പങ്കു വെച്ചിട്ടുണ്ട്. 

സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ക്യൂവില്‍ ഒന്നര മണിക്കൂറോളം നേരം നിന്നാണ്  സൂപ്പര്‍ താരം വോട്ട് ചെയ്തത്.വിദ്യാര്‍ത്ഥിയായിരിക്കെ താന്‍ അധ്യയനം നടത്തിയ മുടവന്‍മുകള്‍ സ്‌കൂളില്‍ തെല്ലൊരു ഗൃഹാതുരതയോടെ മോഹന്‍ലാല്‍ എത്തുമ്പോള്‍ സാമാന്യം നല്ലൊരു ക്യൂ ബൂത്തിലുണ്ടായിരുന്നു. തൂവെള്ള ഷര്‍ട്ടും ജീന്‍സും ധരിച്ച ലാല്‍ ധൃതിയില്‍ ബൂത്തിന് മുന്നിലെ ക്യൂവില്‍ അവസാനക്കാരനായി നിലയുറപ്പിച്ചു. രാവിലെ ഏഴേ കാലോടെ മുടവന്‍മുകളിലെ ബൂത്തില്‍ എത്തിയ മോഹന്‍ലാല്‍ പക്ഷെ എട്ടേമുക്കാലോടെയാണ് വോട്ട് ചെയ്ത് മടങ്ങിയതും. വോട്ടെടുപ്പിനിടെ വോട്ടിങ് മെഷീന്‍ കേടായത് ലാലിന് കുരിശായി മാറുകയും ചെയ്തു. ഇതോടെയാണ് അരമണിക്കൂറിനകം വോട്ടു ചെയ്ത് മടങ്ങാം എന്ന് തീരുമാനിച്ച് വന്ന ലാല്‍ ക്യൂവില്‍ കുടുങ്ങിയത്. 

ആള്‍ക്കൂട്ടവും ഫാന്‍സും മാധ്യമങ്ങളും ഈ സമയത്ത് ലാലിന് മുന്നില്‍ തമ്പടിച്ചു. മോഹന്‍ലാല്‍ മുടവന്‍മുകളിലെ ബൂത്തില്‍ എത്തുമ്പോള്‍ തന്നെ പോലീസും ഒപ്പമെത്തി. ബൂത്തിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ എങ്ങിനെയും വോട്ടു ചെയ്ത് മടങ്ങാനുള്ള സൗകര്യം ഒരുക്കി നല്‍കാം എന്ന് ലാലിനെ അറിയിച്ചു. ക്യൂ ഒന്ന് നോക്കിയ ലാല്‍ ക്യൂവില്‍ തന്നെ സ്ഥാനം പിടിച്ചു.

ക്യൂവില്‍ നിന്ന് തന്നെ വോട്ടു ചെയ്യാം എന്ന് ലാല്‍ പൊലീസിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് മുടവന്‍മുകളിലെ ബൂത്തില്‍ സുരക്ഷ ഒരുക്കി പൊലീസ് ലാലിന് മുന്നില്‍ വലയം തീര്‍ത്തു. വോട്ടിങ് മെഷീനിനു കേടു വന്നതിനെ തുടര്‍ന്ന് ലാല്‍ ക്യൂവില്‍ തന്നെ തുടര്‍ന്നു.

ഈ സമയത്ത് ലാലിനെ കാണാന്‍ ബൂത്തിന് അകത്തും പുറത്തുമായി തിരക്ക് വര്‍ദ്ധിച്ചു കൊണ്ടിരുന്നു. തിക്കിലും തിരക്കിലും കുടുങ്ങി ലാലും വീര്‍പ്പുമുട്ടി. ഇതിനിടയില്‍ പൊലീസിന് സുരക്ഷ തലവേദനയായി മാറി. ഇത് മനസിലാക്കി പൊലീസ് വീണ്ടും ലാലിനെ സമീപിച്ചു. ക്യൂവില്‍ നിന്ന ആര്‍ക്കും പരാതിയില്ല. ലാലിന് വോട്ടിനു സൗകര്യമൊരുക്കാന്‍ എല്ലാവരും തയ്യാറാണ് എന്ന് പോലീസ് വീണ്ടും അറിയിച്ചു. ഒന്ന് ആലോചിച്ച ശേഷം ക്യൂ നോക്കിയ മോഹന്‍ലാല്‍ പൊലീസിന്റെ സൗമനസ്യം വീണ്ടും നിരസിച്ചു. ക്യൂ മുന്നോട്ടു പോകട്ടെ.

ക്യൂവില്‍ നിന്ന് തന്നെ വോട്ട് ചെയ്യാം എന്ന് അറിയിക്കുകയും ചെയ്തു. ഇതോടെ പൊലീസ് അലര്‍ട്ടായി. ലാലിന് ചുറ്റും നിലയുറപ്പിച്ചവരെ പൊലീസ് ഒന്നൊന്നായി ചോദ്യം ചെയ്തു. വോട്ടര്‍മാര്‍ അല്ലാത്തവരെ മുഴുവന്‍ മാറ്റി. വോട്ടു ചെയ്യാന്‍ വന്നവരെ ക്യൂവിലേക്ക് ചേര്‍ത്ത് നിര്‍ത്തി. ഇതോടെ തത്ക്കാലം ലാലിന് മുന്നില്‍ തിരക്ക് കുറച്ചൊക്കെ ഒഴിവാക്കാന്‍ പൊലീസിന് സാധിക്കുകയും ചെയ്തു.

 

Read more topics: # mohanlal polling in trivandram
mohanlal polling in trivandram

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES