മോഹന്‍ലാല്‍ വിഎ ശ്രീകുമാര്‍ മേനോന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഒടിയനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ഡിസംബര്‍ 14 നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. ഒടിയന്‍ മാണിക്യനായി മോഹന്‍ലാല്‍ എത്തുമ്പോള്‍ പ്രേക്ഷകരും ആവേശത്തിലാണ്. മാണിക്യന്റെ പുതിയ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ തന്നെ ട്വിറ്ററിലും ഫേസ്ബുക്കിലുമായി പങ്കുവെച്ചിരുന്നു.
മീശ എടുത്ത് തടികുറച്ച് 25 കാരന്റെ ലുക്കില്‍ മോഹന്‍ലാല്‍ എത്തുമ്പോള്‍ ഇതിനായി താരം ഏറ്റെടുത്ത ദൗത്യവും ചെറുതല്ല
കാത്തിരിപ്പുകള്‍ക്കൊടുവിലാണ് ഡിസംബര്‍ 14ന് ഒടിയന്‍ തീയറ്ററുകളിലേക്ക് എത്തുന്നത്. ഒടിയന്‍ മാണിക്കനെന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. പ്രഭയായെത്തുന്നത് മഞ്ജു വാര്യരാണ്. വില്ലന് ശേഷം ഇരുവരും ഒരുമിച്ചെത്തുകയാണ് ഈ ചിത്രത്തിലൂടെ. പ്രകാശ് രാജ്, സിദ്ദിഖ്, മനോജ് ജോഷി, നരേന്‍, നന്ദു, കൈലാഷ്, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നു
സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ചിത്രങ്ങളും പുറത്തുവന്നിരുന്നു. വാരാണസിയിലെയും പാലക്കാട്ടെയും ലൊക്കേഷന്‍ ചിത്രങ്ങളും അതിരപ്പിള്ളിയിലെ ഗാനരംഗത്തിനിടയിലെ ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. സിനിമയ്ക്കകത്തെ രംഗങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
മീശ വടിച്ച് ശരീരഭാരം കുറച്ച് ചുള്ളന്‍ ചെക്കനായിട്ടാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തില്‍ മൂന്ന് ഗെറ്റപ്പിലായിട്ടാണ് താരം എത്തുന്നതെന്ന് മുന്‍പ് തന്നെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വളരെയേറെ വെല്ലുവിളികള് നടത്തിയാണ് കഥാപാത്രമായി മോഹന്‍ലാല്‍ മാറിയത്. പതിവിന് വിപരീതമായി ശരീരഭാരം കുറയ്ക്കാനും അദ്ദേഹം തയ്യാറായിരുന്നു. ഫ്രാന്‍സില്‍ നിന്നും വിദഗദ്ധ സംഘമെത്തിയാണ് അദ്ദേഹത്തെ പരിശീലിപ്പിച്ചത്. 15 കിലോയോളം ശരീരഭാരം കുറച്ചിരുന്നു അദ്ദേഹം. സംവിധായകനിലുള്ള വിശ്വാസമാണ് ഇതിന് പിന്നിലെന്ന് താരം പറഞ്ഞിരുന്നു. ചെറുപ്പത്തിലേക്ക് മുഖം എത്തിക്കാനായി ചില പൊടിക്കൈകളും നടത്തിയിട്ടുണ്ട്. താരത്തിന്റെ പുതിയ ചിത്രം കണ്ടാല്‍ പഞ്ചാഗ്നിയിലെ ലാലേട്ടനേയാണ് പ്രേക്ഷകര്‍ക്ക് മനസില്‍ ഓടി വരിക.
മുന്‍പ് പുലിമുരുകന്റെ ചെരിപ്പും മാലയുമൊക്കെ തരംഗമായി മാറിയിരുന്നു. മോഹന്‍ലാലിന്റെ വസ്ത്രധാരണവും മുരുകനായുള്ള നില്‍പ്പും കുഞ്ഞുങ്ങള്‍ അനുകരിച്ചിരുന്നു. മുരുകന് പിന്നാലെ തരംഗമാവാന്‍ പോവുന്ന ഒടിയനിലും അദ്ദേഹം മാലയും കമ്മലുമൊക്കെ ഉപയോഗിക്കുന്നുണ്ട്. ഇതിനോടകം തന്നെ ഒടിയന്‍ മാല ട്രെന്‍ഡിങ്ങായി മാറിക്കഴിഞ്ഞിട്ടുണ്ട്.