മിസ് ഏഷ്യ 2018 മത്സരങ്ങളില്‍ നവംബര്‍ 10ന് കൊച്ചിയില്‍ ആരംഭിക്കും. 23 രാജ്യങ്ങളില്‍നിന്നുള്ള 23 സുന്ദരിമാര്‍. ഇവരാണ് നവംബര്‍ 10ന് നടക്കുന്ന മിസ് ഏഷ്യാ 2018ല്‍ മാറ്റുരയ്ക്കാന്‍ പോകുന്നത്. ഏഷ്യയിലെയും യുറേഷ്യയിലേയും സൗന്ദര്യവും ആത്മവിശ്വാസവും ചിന്താശക്തിയുള്ള യുവതികളെ കണ്ടെത്താനായി നടത്തുന്ന അന്താരാഷ്ട്ര സൗന്ദര്യമത്സരം ആണ് മിസ് ഏഷ്യാ 2018.
മിസ് ക്വീന്‍ ഓഫ് ഇന്ത്യ ജേതാവ് സിമ്രന്‍ മല്‍ഹോത്രയാണ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. നാഷണല്‍ കോസ്റ്റ്യൂം ബ്ലാക്ക് തീം റൗണ്ട് വൈറ്റ് ഗൗണ്‍ എന്നിങ്ങനെ മൂന്ന് റൗണ്ടുകള്‍ ഉള്ള മത്സരത്തിന്റെ ഗ്രൂമിംഗ് സെഷന്‍ നവംബര്‍ മൂന്നിനാണ് കൊച്ചിയില്‍ നടന്നത്.
അമിത ശരീര പ്രദര്‍ശനത്തിന് പ്രാധാന്യം നല്‍കുന്ന ബിക്കിനി റൗണ്ട് പൂര്‍ണമായും ഒഴിവാക്കി കൊണ്ടാണ് മിസ് ഏഷ്യ 2018 മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സംസ്‌കാരം ലോകരാഷ്ട്രങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതോടൊപ്പം ടൂറിസം വികസനവും പ്രമോഷനും ലക്ഷ്യമാക്കിയാണ് മിസ്സ് ഏഷ്യ 2018 കേരളത്തില്‍ നടത്തുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.
വിജയ് ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള വ്യക്തിയാണെങ്കില്‍ മിസ് ഏഷ്യ പുരസ്‌കാരവും യുറേഷ്യ നിന്നുള്ള വ്യക്തിയാണെങ്കില്‍ മിസ്സ് ഏഷ്യ ഗ്ലോബല്‍ പുരസ്‌കാരവുമാകും നല്‍കുക. ഇതിനുപുറമേ മിസ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍, മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍, തുടങ്ങി വിവിധ വിഭാഗങ്ങളിലും പുരസ്‌കാരങ്ങള്‍ മിസ്സ് ഏഷ്യ 2018ലെ മത്സരാര്‍ത്ഥികളെ കാത്തിരിക്കുന്നുണ്ട്