ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആയിരുന്നു മീരാ നന്ദന്റെ വിവാഹം. ശ്രീജു ആണ് വരന്‍. ലണ്ടനില്‍ അക്കൗണ്ടന്റായി വര്‍ക്ക് ചെയ്യുകയാണ് ശ്രീജു. മലയാളത്തിലെ നിരവധി താരങ്ങള്‍ പങ്കെടുത്ത വിവാഹ ചടങ്ങിന്റെയും റിസപ്ഷന്റെയും വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു.
ഇപ്പോഴിതാ വിവാഹത്തിന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നടി മീര. 'മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്' എന്ന തലക്കെട്ടും ചിത്രത്തിന് നല്‍കിയിട്ടുണ്ട്. പരസ്പരം മാലയിടുന്നതും കൈപിടിച്ച് കൊടുക്കുന്നതും അടക്കം ഏഴ് ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. തന്റെ സോഷ്യല്‍ മീഡിയ പേജുകളിലാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്.
വിവാഹ നിശ്ചയം കഴിഞ്ഞ നാള്‍ മുതല്‍ ഇരുവര്‍ക്കുമെതിരെ ചിലര്‍ അധിക്ഷേപ കമന്റുകളും ബോഡി ഷെയിമിംഗും നടന്നിരുന്നു. ഇവര്‍ക്കുള്ള മറുപടി കൂടിയായിട്ടാണ് ഈ പുതിയ ചിത്രങ്ങളെ സോഷ്യല്‍ മീഡിയ കണക്കാക്കുന്നത്. ചിത്രത്തിന് നിരവധി പേരാണ് മീരയ്ക്ക് ആശംസകള്‍ അറിയിച്ച് കമന്റിടുന്നത്. നല്ല ഭംഗിയുണ്ടെന്നും വിവാഹ ആശംസകളും ആരാധകര്‍ നേരുന്നുണ്ട്.
ബോഡി ഷെയിമിംഗില്‍ മലയാളികളെ വെല്ലാന്‍ ആരുമില്ലെന്ന് തെളിയിക്കാനായി ചിലരുടെ കമന്റ് കണ്ടാല്‍ മതി', 'ഇത് പലരോടും ഉള്ള മറുപടി ആണല്ലോ. എന്തായാലും പൊളിച്ചു. ഇങ്ങനെ മുറുകെ പിടിച്ചു കൊണ്ടു മുന്നോട്ടു പോവാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു', 'മുറുക്കിത്തന്നെ പിടിക്കാന്‍ ആശംസകള്‍', ഇങ്ങനെ പോകുന്നു കമന്റുകള്‍.
ജൂണ്‍ 29ന് ഗുരുവായൂരമ്പലത്തില്‍ വച്ചായിരുന്നു മീരയുടെയും ശ്രീജുവിന്റെയും വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. മാട്രിമോണി സൈറ്റ് വഴിയാണ് മീര ശ്രീജുവിനെ പരിചയപ്പെട്ടതെന്ന് വിവാഹ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. നിലവില്‍ ദുബായിലെ മലയാളം റേഡിയോ സ്റ്റേഷന്‍ ഗോള്‍ഡ് 101.30 എഫ് എമ്മില്‍ ആര്‍ജെയായി ജോലി ചെയ്യുകയാണ് നടി. അവതാരകയായി കരിയര്‍ ആരംഭിച്ച മീര 2008ല്‍ ലാല്‍ജോസ് സംവിധാനം ചെയ്ത 'മുല്ല' എന്ന സിനിമയിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. തമിഴ് ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.