നടി മഞ്ജു വാര്യര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയമാകുകയാണ്. ഒരു പഴയ അവാര്‍ഡ്ദാന ചടങ്ങിലെ വീഡിയോയണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ മഞ്ജുവിനോടൊപ്പം തെന്നിന്ത്യന്‍ സൂപ്പര്‍ താരം ധനുഷും ബോളിവുഡ് സൂപ്പര്‍ താരം രണ്‍വീര്‍ സിങ്ങും ടൊവിനോ തോമസ്, തൃഷ എന്നിവരുമുണ്ട്.ത്രോ ബാക്ക് വീഡിയോ എന്നു പറഞ്ഞാണ് നടി വീഡിയോ പങ്കുവച്ചിരിക്കുന്നത്.
അവാര്‍ഡ് വാങ്ങി ഇറങ്ങി വരുന്ന മഞ്ജുവിനെ കണ്ട് എണീറ്റ് കുശലാന്വേഷണങ്ങള്‍ നടത്തുന്ന ധനുഷും രണ്‍വീര്‍ സിങുമാണ് വീഡിയോയില്‍ പ്രേക്ഷകരെ ആകര്‍ഷിച്ചിരിക്കുന്നത്.അവാര്‍ഡ് വാങ്ങി ഇറങ്ങി വരുന്ന മഞ്ജു ടോവീനോയോടും തൃഷയോടും സംസാരിക്കുന്നത് വീഡിയോയില്‍ കാണാം. ഇവര്‍ ഇരുന്നു കൊണ്ട് തന്നെയാണ് മഞ്ജുവിനോട് സംസാരിക്കുന്നത്.
തുടര്‍ന്ന് രണ്‍വീറിന്റെയും ധനുഷിന്റെയും അടുത്തേയ്ക്ക് എത്തിയപ്പോള്‍ ഇരുവരും മഞ്ജുവിനെ കണ്ട് എണീക്കുന്നത് വീഡിയോയില്‍ കാണാം. ധനുഷ് മഞ്ജുവിനെ കുറിച്ച് വാ തോരാതെ രണ്‍വീറിനോട് പറയുന്നു. രണ്‍വീര്‍ മഞ്ജുവിന് കൈ കൊടുക്കുന്നു. ധനുഷ് മഞജുവിനെ ചേര്‍ത്ത് നിര്‍ത്തി പ്രശംസിക്കുന്നു. ഇന്ത്യയിലെ തന്നെ സൂപ്പര്‍ താരങ്ങളായിരുന്നിട്ടും എഴുന്നേറ്റ് നിന്ന് മര്യാദ കാണിച്ച ഇരുവരുടെയും ജാഡയില്ലാ പ്രവര്‍ത്തിക്ക് സോഷ്യല്‍മീഡിയ കൈയ്യടിക്കുകയാണ്.
മഞ്ജു വാര്യരുടെ തമിഴ് അരങ്ങേറ്റ ചിത്രമായ അസുരനില്‍ ധനുഷായിരുന്നു നായകന്‍. ചിത്രം വന്‍വിജയമാണ് നേടിയത്. ധനുഷിന്റെ വലിയൊരു ആരാധികയാണ് താനെന്നും നല്ല ഒരു സുഹൃത്താണ് അദ്ദേഹമെന്നും മഞ്ജു അടുത്തിടെ പറഞ്ഞിരുന്നു. അസുരനില്‍ ധനുഷിന്റെ ഭാര്യാവേഷമാണ് മഞ്ജു വാര്യര്‍ കൈകാര്യം ചെയ്തത്.