Latest News

മൂന്ന് മണിക്കൂര്‍ കൊണ്ട തയ്യാറാക്കിയ ഫ്രൂട്ട് കേക്ക്; വാപ്പച്ചിക്കായി സ്‌പെഷ്യല്‍ കേക്ക് സമ്മാനിച്ചത് മകള്‍ സുറുമി

Malayalilife
മൂന്ന് മണിക്കൂര്‍ കൊണ്ട തയ്യാറാക്കിയ ഫ്രൂട്ട് കേക്ക്; വാപ്പച്ചിക്കായി സ്‌പെഷ്യല്‍ കേക്ക് സമ്മാനിച്ചത് മകള്‍ സുറുമി

ലയാളി സിനിമയുടെ പ്രിയ നായകന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാള്‍ കഴിഞ്ഞ ദിവസം ആരാധകരും സിനിമാ ലോകവും എല്ലാം തന്നെ ആഘോഷമാക്കിയിരുന്നു. ആരാധകരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഉള്‍പ്പെടെ ഉള്ളവര്‍ താരത്തിന് പിറന്നാള്‍ ആശംസിച്ച് കൊണ്ട് രംഗത്ത് എത്തിയിരുന്നു.ഇവര്‍ക്ക് കൂടുതലായും പറയാനുണ്ടായിരുന്നത് മമ്മൂട്ടിയെന്ന നടനെ പറ്റിയും മികച്ച മനുഷ്യനെപ്പറ്റിയും നിരവധി കഥകളായിരുന്നു. മകനും നടനുമായ ദുല്‍ഖര്‍ ശാന്തനായ അച്ഛനെ പറ്റി വാചാലനായപ്പോള്‍ വര്‍ഷങ്ങളായുള്ള സ്‌നേഹബന്ധത്തെ പറ്റി മോഹന്‍ലാലും വെളിപ്പെടുത്തിയിരുന്നു.

തന്റെ പിറന്നാള്‍ ആഘോഷത്തില്‍ കേക്ക് മുറിക്കുന്ന ചിത്രം പങ്കുവെച്ച്  മെഗാസ്റ്റാര്‍ എത്തിയിരുന്നു. ലളിതമായ പിറന്നാള്‍ ആഘോഷമായിരുന്നു കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഉണ്ടായിരുന്നത്. മനോഹരമായ പിറന്നാള്‍ കേക്ക് നിങ്ങളള്‍ എല്ലാവരുമായി ഈ പിറന്നാള്‍ കേക്ക് പങ്കിടാന്‍ സാധിച്ചിരുന്നുവെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുന്നു... എന്ന് കുറിച്ചു കൊണ്ടാണ് താരം പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ പിറന്നാള്‍ ആഘോഷ ചിത്രം വൈറലാണ്. പിറന്നാള്‍ ആഘോഷത്തില്‍ ആരാധകര്‍ ശ്രദ്ധിച്ചത് താരത്തിന്റെ കേക്കാണ്. നീല നിറത്തിലെ കേക്കിന്റെ മുകളില്‍ നിറയെ കായ്കളുളള ഒരു ഓറഞ്ച് തൈ നില്‍ക്കുന്നത് കാണാം. 

മമ്മൂട്ടിക്ക് പിറന്നാള്‍ കേക്ക് സമ്മാനിച്ചത് മകള്‍ സുറുമിയാണ്. വാപ്പിച്ചിക്ക് വേണ്ടി സ്പെഷ്യല്‍ കേക്കാണ് സുറുമി സമ്മാനിച്ചത്.ഈ കേക്ക് നിങ്ങളുമായി പങ്കുവയ്ക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു'' എന്ന കുറിപ്പോടെയാണ് കേക്ക് മുറിക്കുന്ന ചിത്രം മമ്മൂട്ടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.കൊച്ചിയിലെ 'Indulgence' എന്ന കേക്ക് ബേക്കേഴ്സാണ് സുറുമിയുടെ ആഗ്രഹപ്രകാരം ഈ കേക്ക് നിര്‍മിച്ചത്. മൂന്ന് മണിക്കൂര്‍ കൊണ്ടാണ് ഈ ഫ്രൂട്ട് കേക്ക് തയ്യാറാക്കിയതെന്നും 'Indulgence' ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു. പഴങ്ങളും ചെടികളും കൊണ്ടാണ് കേക്ക് ഡെക്കറേറ്റ് ചെയ്തിരിക്കുന്നത്. മരവും ഓറഞ്ചും സ്‌ട്രോബറിയുമൊക്കെ കേക്കില്‍ കാണാം

Read more topics: # mammookka special birthday cake
mammookka special birthday cake

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES