നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ദി പ്രീസ്റ്റ് എന്ന ചിത്രം മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. റിലീസ് ദിനം മുതല്‍ വലിയ വരവേല്‍പ്പാണ് മമ്മൂട്ടി ചിത്രത്തിന് ലഭിച്ചത്. കോവിഡ് സമയത്ത് തകര്‍ന്നുകിടന്ന സിനിമാ വ്യവസായത്തെ എടുത്തുയര്‍ത്തി തിരിച്ചുകൊണ്ടുവരാന്‍ മമ്മൂട്ടി ചിത്രത്തിന് സാധിച്ചു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും ദി പ്രീസ്റ്റ് നേട്ടമുണ്ടാക്കി. ഈ ചിത്രത്തിന്റെ പകുതി കോവിഡിന് മുൻപും ബാക്കി അതിനു ശേഷവുമാണ് ഷൂട്ട് ചെയ്തത്.
ലോക്കഡോൺ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമുള്ള മമ്മൂക്കയുടെ അനുഭവനങ്ങളാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിക്കുന്നത്. 275 ദിവസങ്ങള്‍ക്ക് ശേഷം വീട്ടില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ എന്തെങ്കിലും പ്രവൃത്തി ചെയ്യണമെന്നുണ്ടായിരുന്നു എന്നും അതുകൊണ്ട് തന്നെ താന്‍ സുഹൃത്തുക്കള്‍ക്കൊപ്പം നഗരത്തില്‍ ചെറിയൊരു സവാരി നടത്തി കടയില്‍ നിന്ന് കട്ടന്‍ ചായയും കുടിച്ചാണ് വീട്ടിലേക്ക് മടങ്ങി വരുമായിരുന്നു. ആരെയും നേരില്‍ക്കണ്ട് സംസാരിക്കാന്‍ കഴിയാതെ ഇരിക്കേണ്ടി വരിക എന്നത് വേറൊരുതരം അനുഭവമാണ്. 275 ദിവസം പുറത്തിറങ്ങാതെ താന്‍ വീട്ടില്‍ തന്നെയിരുന്നുവെന്നത് ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ വലിയൊരു അനുഭവമായി തോന്നുന്നു എന്നൊക്കെ മമ്മൂക്ക പറഞ്ഞിരുന്നു.
മാസ് ആക്ഷന്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെ നടന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മമ്മൂട്ടി മുഖ്യമന്ത്രിയുടെ റോളില്‍ എത്തുന്ന വണ്‍ ആണ് മെഗാസ്റ്റാറിന്‌റെതായി റിലീസിങ്ങിനൊരുങ്ങുന്ന അടുത്ത ചിത്രം. ദി പ്രീസ്റ്റ് പോലെ ഏറെ നാള്‍ റിലീസ് മുടങ്ങിക്കിടന്ന ചിത്രമായിരുന്നു വണ്‍. മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍, നിഖില വിമല്‍, ബേബി മോണിക്ക, വെങ്കിടേഷ്, ടിജി രവി ഉള്‍പ്പെടെയുളള താരങ്ങളും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ദി പ്രീസ്റ്റ്.