മലയാളി പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് നടൻ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും. സോഷ്യൽ മീഡിയയിൽ ചാക്കോച്ചനെ പോലെ തന്നെ പ്രിയയ്ക്കും ഏറെ ആരാധകരാണ് ഉള്ളത്. ഇവരുടേയും പ്രണയ വിവാഹമായിരുന്നു. പ്രിയ തന്റെ ബാക്ക് ബോണാണ് ചാക്കോച്ചൻ പല അഭിമുഖങ്ങളിലൂടെയും തുറന്ന് പറയുകയാണ്. ഭാര്യ പ്രിയയ്ക്കാണ് ലൈഫിൽ മാത്രമല്ല സിനിമാ ജീവിതത്തിലും ചാക്കോച്ചൻ ആദ്യ പരിഗണന നൽകുന്നത്.
തന്റെ ഭാര്യ കഥ കേട്ട് ഒക്കെ പറഞ്ഞപ്പോഴാണ് ഉദയയുടെ തിരിച്ചുവരവില്‍ പോലും സിദ്ധാര്‍ത് ശിവ പറഞ്ഞ കഥ സിനിമയാക്കാന്‍ ആത്മവിശ്വാസം തോന്നിയതെന്ന് കുഞ്ചാക്കോ ബോബന്‍ തുറന്ന് പറയുന്നു. ഏതൊരു കാര്യത്തിലും ഭാര്യക്ക് നല്‍കുന്ന പരിഗണന വളരെ വലുതാണെന്നും അത് തന്റെ അച്ഛനും അമ്മയില്‍ നിന്നും പഠിച്ച പാഠമാണെന്നും മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്.
"പലരും പറയാറുണ്ട് ഒരു ഭാര്യ ഭര്‍ത്താവ് ബന്ധത്തില്‍, ഭര്‍ത്താവ് കഷ്ടപ്പെട്ട് ജോലി ചെയ്തു ബുദ്ധിമുട്ടി കൊണ്ട് വരുന്ന കാശ് അല്ലേല്‍ സമ്പാദ്യം വീട്ടുകാരെ അറിയിക്കരുത് എന്നുള്ളത്. പക്ഷെ ഞാന്‍ അതില്‍ വിശ്വസിക്കുന്നില്ല. കാരണം നമ്മള്‍ കഷ്ടപ്പെട്ട് തന്നെയാണ് ഉണ്ടാക്കുന്നതെന്ന് ഭാര്യയും വീട്ടുകാരുമൊക്കെ അറിയണം. എന്നാല്‍ മാത്രമേ അതിന്റെ ഒരു വില അവര്‍ക്ക് മനസിലാവുകയുള്ളൂ. ഞാന്‍ ഇത് കണ്ടുപഠിച്ചത് എന്റെ അപ്പന്റെയും അമ്മയുടെയും ജീവിതത്തില്‍ നിന്നാണ്. എന്റെ ഓര്‍മ്മയില്‍ അപ്പനും അമ്മയും വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് ഞാന്‍ കണ്ടിട്ടില്ല. അവര്‍ എപ്പോഴും ഒരുമിച്ച് ആണ് പോകുന്നത് ഒരുമിച്ചാണ് പല കാര്യങ്ങളും തീരുമാനിക്കുന്നത്. അതൊക്കെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അപ്പോള്‍ എന്റെ ഭാര്യക്കും അതിന്റെതായ പ്രാധാന്യം ഞാന്‍ നല്‍കും".
പരാജയങ്ങള്‍ നേരിട്ട സമയത്ത് സിനിമയില്‍ നിന്നും ബ്രേക്കെടുക്കാന്‍ തന്നോട് നിര്‍ദ്ദേശിച്ചത് ഭാര്യ പ്രിയയാണ്. താൻ ലാല്‍ ജോസിന്റെ ക്ലാസ്‌മേറ്റ്‌സ്, ബി ഉണ്ണികൃഷ്ണന്റെ മാടമ്പി പോലെയുളള സിനിമകള്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നെന്ന് ചാക്കോച്ചൻ പറഞ്ഞു. ചാക്കോച്ചനെ സംബന്ധിച്ച് 2019 മികച്ച വർഷമായിരുന്നു.