അപ്പുവിനെ ആദ്യമായി കണ്ടപ്പോള്‍; ആഫ്രിക്കന്‍ തത്തയുമൊത്തുളള വീഡിയോ പങ്കുവച്ച് ചാക്കോച്ചന്‍

Malayalilife
 അപ്പുവിനെ ആദ്യമായി കണ്ടപ്പോള്‍; ആഫ്രിക്കന്‍ തത്തയുമൊത്തുളള വീഡിയോ പങ്കുവച്ച് ചാക്കോച്ചന്‍

നിരവധി ആരാധകരുളള നടനാണ് ചാക്കോച്ചന്‍ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം പങ്കുവയ്ക്കാറുണ്ട്. ചാക്കോച്ചന്റെയും പ്രിയയുടെയ ും മകന്‍ ഇസഹാക്കിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. ഇപ്പോള്‍ ഒരു രസകരമായ വീഡിയോ ആണ് താ4രം പങ്കുവച്ചിരിക്കുന്നത്. അപ്പുവിനൊപ്പമുള വീഡിയോ ആണിത്. ആഫ്രിക്കന്‍ തത്തയാണ് അപ്പു. അപ്പുവിനെ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ എന്ന് കുറിച്ചുകൊണ്ടാണ് ചാക്കോച്ചന്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തുന്നത്.

ഇതിനിടെ ഒരു ആരാധകന്‍ ഇത് കാണാതായ തത്ത അല്ലേ എന്ന് ചോദിക്കുന്നുണ്ട്. അതെ അതിനെ തിരിച്ചു കിട്ടിയെന്നായിരുന്നു ചാക്കോച്ചന്റെ മറുപടി. അതോടെയാണ് അപ്പുവിനെക്കുറിച്ച് ആരാധകര്‍ക്ക് കുറച്ചുകൂടി വ്യക്തമായത്. തമിഴും മലയാളവും പാട്ടുപാടുന്ന തത്തയാണ് അപ്പു. കഴിഞ്ഞ ദിവസം തന്റെ തത്തയെ കാണുന്നില്ല എന്ന് ഉടമ ഫാദര്‍ റെക്‌സ് അറിയിച്ചിരുന്നു. ഇത് മാധ്യമ ശ്രദ്ധ നേടിരുന്നു. പാട്ടുപാടുകയും മറ്റു മൃഗങ്ങളുടെയും പക്ഷികളുടെയുമൊക്കെ ശബ്ദം അനുകരിക്കുകയും ചെയ്യും. 

ഫാ. ജോസഫ് അറക്കപ്പറമ്പില്‍ കളമശ്ശേരി ലിറ്റില്‍ ഫ്‌ലവര്‍ എഞ്ചിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അസോ. ഡയറക്ടറും സൗണ്ട് എഞ്ചിനീയറിംഗ് ഡിപാര്‍ട്‌മെന്റ് തലവനുമാണ്. ഒരു പാട്ട് പഠിക്കുന്നതിനിടയില്‍ പെട്ടെന്ന് പറന്നുപോവുകയായിരുന്നു തത്ത. അടുത്തെവിടെയെങ്കിലും കാണുമെന്ന് കരുതിയില്ലെങ്കിലും കണ്ടെത്താനായില്ല. എന്നാലപ്പിപ്പോള്‍ അതിനെ തിരിച്ചുകിട്ടിയന്റെ സന്തോഷത്തിലാണ് ഇവര്‍.

മൂന്നുവര്‍ഷം മുമ്പാണ് പക്ഷികളോടുള്ള ഫാ. റെക്‌സിന്റെ ഇഷ്ടത്തെ തിരിച്ചറിഞ്ഞ് അദ്ദേഹത്തിന് ഒരു സുഹൃത്ത് അപ്പുവിനെ സമ്മാനമായി നല്‍കിയത്. അദ്ദേഹം തന്നെയാണ് അവനെ പാടാനും അനുകരിക്കാനുമെല്ലാം പഠിപ്പിച്ചത്. ആറ് മാസം പ്രായമായപ്പോള്‍ ഒരിക്കല്‍ അപ്പുവിനെ കാണാതായിരുന്നു. എന്നാല്‍, ഒരാഴ്ചയ്ക്ക് ശേഷം ഒരു സുഹൃത്തിന്റെ സഹായത്തോടെ അദ്ദേഹം അവനെ കണ്ടെത്തി. എല്ലായ്‌പ്പോഴും ഒരു സുഹൃത്തിനെ പോലെ അപ്പുവിനെ അദ്ദേഹം കൂടെ കൂട്ടാറുണ്ട്. തത്തെയക്കുറിച്ച് അറിഞ്ഞ് ചാക്കോച്ചന്‍ കാണാന്‍ എത്തിയതാകുമെന്നാണ് ആരാധകര്‍ പറയുന്നത്. താരത്തിന്റെ വീഡിയോ കാണാം.

 
 
 
 
 
 
 
 
 
 
 
 
 
 

.....

kunchako boban shares a video with african parrot appu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES