മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നാണ് 'ഉണ്ണികളേ ഒരു കഥ പറയാം' എന്ന ചിത്രം. അടുത്തിടെ ചിത്രത്തിലെ താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തി സിനിമയുടെ ഗെറ്റ് ടുഗെദര്‍ തിരുവനന്തപുരത്ത് നടന്നതിന്റെ വിശേഷങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.
ഒരുപറ്റം കുട്ടികളുമായി നാട് ചുറ്റി നടക്കുന്ന എബിയും കുട്ടികളുമാണ് അവരുടെ കുടുംബങ്ങളുമായി ഒത്തുചേരാനെത്തിയത്. കാര്‍ത്തികയുടെ അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. പരിപാടി കളറാക്കാന്‍ മോഹന്‍ലാലുമെത്തി. ചടങ്ങില്‍ വെച്ച് പഴയ തന്റെ കുട്ടികളെ വീണ്ടും കാണാന്‍ സാധിച്ച സന്തോഷം മോഹന്‍ലാല്‍ പങ്കിട്ടു.
നീണ്ട 37 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സിനിമയുമായി ബന്ധപ്പെട്ട ഒരു പൊതു പരിപാടിയില്‍ കാര്‍്ത്തിക പങ്കെടുക്കുന്നത്.വലിയൊരു ഇടവേളയ്ക്കു ശേഷം ക്യാമറയ്ക്കു മുന്‍പിലെത്തുന്നതിന്റെ ടെന്‍ഷന്‍ പ്രകടമാക്കിയാണ് കാര്‍ത്തിക സംസാരിച്ചു തുടങ്ങിയത്. ആദ്യമായിട്ടാണ് എന്റെ ഭര്‍ത്താവ് ഡോ.സുനില്‍ അപ്പുറത്തു നില്‍ക്കുകയും ഞാന്‍ ഇപ്പുറത്ത് സ്റ്റേജില്‍ ഒറ്റയ്ക്ക് നില്‍ക്കുകയും ചെയ്യുന്നത്. അതിന്റെ ടെന്‍ഷന്‍ എനിക്ക് ഭയങ്കരമായിട്ടുണ്ട്. 1987, ജൂലൈ 4, ഉണ്ണികളെ ഒരു കഥ പറയാം എന്നൊരു ഭംഗിയുള്ള സിനിമ ഉടലെടുത്തു.
അതിലെ കേന്ദ്രകഥാപാത്രം എബി, കാതല്‍ ഈ കൊച്ചു കുഞ്ഞുങ്ങള്‍! അന്നത്തെ കുട്ടികള്‍ വീണ്ടുമൊത്തു ചേരുന്ന ഈ കൂട്ടായ്മയുടെ ഭാഗമാകുന്നതില്‍ സന്തോഷം. നീണ്ട 37 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ സിനിമയുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു വേദിയില്‍ വന്നു നില്‍ക്കുന്നത്. 37 വര്‍ഷം എന്നു പറയുന്നത് അത്ര ചെറിയ കാര്യമല്ല. ഇത്രയും ലൈറ്റും ക്യാമറയും ഒക്കെ കാണുമ്പോള്‍ അറിയാതെ ടെന്‍ഷന്‍ ആയിപ്പോകുന്നു. എങ്കിലും ചില കാര്യങ്ങള്‍ എനിക്ക് പറയാനുണ്ട്.;കാര്‍ത്തികപറഞ്ഞു.
37 വര്‍ഷങ്ങള്‍ക്കു മുന്‍പ് സിനിമ ഒന്നും അറിയാതെ വന്ന ആളാണ് ഞാന്‍. 40 ദിവസങ്ങള്‍ക്കപ്പുറം ദൈര്‍ഘ്യമുള്ള ഒരു സിനിമ ഞാന്‍ ചെയ്തിട്ടില്ല. എല്ലാ സിനിമകളും അത്രയും സന്തോഷത്തോടും സ്‌നേഹത്തോടുമാണ് ചെയ്തിട്ടുള്ളത്. ഈ സിനിമയില്‍ ഞാന്‍ സൈക്കിള്‍ ഓടിപ്പിക്കുന്നുണ്ട്. കുതിരവണ്ടി ഓടിക്കുന്നുണ്ട്. യഥാര്‍ഥ ജീവിതത്തില്‍ ഒരു സൈക്കിള്‍ തന്നാല്‍ അതില്‍ കേറാന്‍ എനിക്ക് അറിയില്ല. അതില്‍ നിറയെ പെറ്റ്‌സ് ഉണ്ട്. ഒരു ആടിനെ ഒക്കെ ഞാന്‍ ആദ്യമായി എടുക്കുന്നത് ആ സിനിമയിലാണ്. ഇപ്പോള്‍ ഞാന്‍ വളര്‍ത്തുന്ന പെറ്റ്‌സിനെ കാണുമ്പോള്‍ ഞാന്‍ അതോര്‍ക്കും. ആ കണക്ട് എനിക്കുണ്ടായത് ആ സിനിമ വഴിയാണ്. അത്രയും സന്തോഷത്തോടെയാണ് ആ സിനിമ ചെയ്തത്,കാര്‍ത്തിക പറഞ്ഞു.
വെറും രണ്ട് വര്‍ഷമാണ് ഞാന്‍ സിനിമയിലുണ്ടായിരുന്നത്. വി.ജി തമ്പി ആദ്യമായി സംവിധാനം ചെയ് ഡേവിഡ് ഡേവിഡ് മി.ഡേവിഡ് എന്ന സിനിമയിലാണ് ഞാന്‍ അവസാനമായി അഭിനയിച്ചത്. അതിന് ശേഷമാണ് ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനം എടുത്തത്. അന്ന് ഇതുപോലെ മാധ്യമങ്ങളില്ല. അതുകൊണ്ട്, ചിലരോടൊന്നും നന്ദി പറയാന്‍ കഴിഞ്ഞില്ല.
ഈ വേദി ഞാന്‍ അതിന് ഉപയോഗിക്കുകയാണ്. എന്നെ അംഗീകരിച്ചതിന് മലയാളം ഇന്‍ഡസ്ട്രിയോടും തമിഴ് ഇന്‍ഡസ്ട്രിയോടും വലിയൊരു നന്ദി. എവിടെ ചെന്നാലും കുറച്ചു പേരൊക്കെ എന്നെ തിരിച്ചറിയുന്നതും പടം എടുക്കുന്നതും കുശലം ചോദിക്കുന്നതും അന്നത്തെ സിനിമകള്‍ കൊണ്ടാണ്. ആകെ 15 സംവിധായകര്‍ക്കൊപ്പമെ ഞാന്‍ ജോലി ചെയ്തിട്ടുള്ളൂ.
കാമ്പുള്ള കഥാപാത്രങ്ങള്‍ നല്‍കിയതിനും നല്ല കുടുംബചിത്രങ്ങള്‍ നല്‍കിയതിനും നന്ദി. ഗംഭീര അഭിനേതാക്കള്‍ക്കൊപ്പമാണ് ആ ചുരുങ്ങിയ കാലത്തില്‍ ഞാന്‍ വര്‍ക്ക് ചെയ്തത്. അവരുമായും അവരുടെ കുടുംബവുമായും ഞാന്‍ ഇന്നും കണക്ടഡ് ആണ്. എന്റെ മരണം വരെ അതു തുടരും എന്നാണ് കാര്‍ത്തിക പറയുന്നത്.
2021 ജൂലൈ ആറിന് 'ഉണ്ണികളെ ഒരു കഥ പറയാം' എന്ന പേരില്‍ ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പ് തങ്ങള്‍ തുടങ്ങി. അതില്‍ ആദ്യം കുറച്ചുപേരെ ചേര്‍ത്തുവെന്നും പിന്നീട് എന്റെ പരിമിതമായ ബന്ധങ്ങള്‍ ഉപയോഗിച്ച് ബാക്കിയുള്ളവരെ അന്വേഷിച്ച് തുടങ്ങിയെന്നും നമുക്കൊരു റിയൂണിയന്‍ പോലെയൊന്ന് സംഘടിപ്പിച്ചാലോയെന്ന് അപ്പോഴാണ് കമല്‍ സര്‍ പറഞ്ഞതെന്നും കാര്‍ത്തിക പറയുന്നു.
അങ്ങനെ അദ്ദേഹം ഈയടുത്ത് മോഹന്‍ലാലിനെ കണ്ടുവെന്നും മോഹന്‍ലാല്‍ താല്‍പര്യം പ്രകടിപ്പിച്ചു. അങ്ങനെ മോഹന്‍ലാലാണ് ബാക്കി കാര്യങ്ങള്‍ സംഘടിപ്പിക്കാന്‍ മുന്‍കൈ എടുത്തതെന്നും ഇത് അറിഞ്ഞതും പിള്ളേരെല്ലാം ഡബിള്‍ ഹാപ്പിയായെന്നും അവരുടെ സന്തോഷം കണ്ടപ്പോള്‍ താനും വളരെ സന്തോഷിച്ചുവെന്നും കാര്‍ത്തിക പറയുന്നു.
പക്ഷെ അതിനൊപ്പം തനിക്ക് വേറൊരു സങ്കടം കൂടിയുണ്ടായിരുന്നു, ഒരു പൊതുപരിപാടിയില്‍ ഞാന്‍ പങ്കെടുക്കില്ലെന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ഒരു തീരുമാനമായിരുന്നു. ആ തീരുമാനം ഓര്‍ത്തപ്പോള്‍ താന്‍ ആകെ ആശയക്കുഴപ്പത്തിലായിയെന്നും മോഹന്‍ലാലിനെ പോലെ ഒരാള്‍ ഇത്തരമൊരു കാര്യത്തിന് മുന്‍കൈ എടുത്തിറങ്ങമ്പോള്‍ അതില്‍ യെസ് പറയാനോ നോ പറയാനോ താന്‍ ആളല്ലയെന്നും കാര്‍ത്തിക പറയുന്നുണ്ട്.
ആ ചിത്രത്തില്‍ അഭിനേതാവ് മാത്രമല്ല മോഹന്‍ലാല്‍. നിര്‍മാണത്തിലും പങ്കാളിയാണ്. അദ്ദേഹത്തിന് ആ സിനിമയുമായി ബന്ധപ്പെട്ട് എന്ത് കാര്യം ചെയ്യുന്നതിനും അധികാരമുണ്ട്. എല്ലാവരും ഈ ഒത്തുചേരലിനായി തിരുവനന്തപുരത്ത് വരുമ്പോള്‍ ഞാനെങ്ങനെ മാറി നില്‍ക്കും?. അങ്ങനെ ചെയ്താല്‍ അതെന്റെ സ്വാര്‍ത്ഥതയായി പോകുമെന്നും അതുകൊണ്ട്, ഈ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ഞാന്‍ ഇന്നിവിടെ നില്‍ക്കുന്നത്.
തന്റെ തീരുമാനത്തിന് മാറ്റമൊന്നുമില്ല. ഒരു പൊതുപരിപാടിയിലും പങ്കെടുക്കില്ല എന്നത് . ഒരു ഫാമിലി റിയൂണിയനായതുകൊണ്ട് മാത്രമാണ് താനിവിടെ നില്‍ക്കുന്നതെന്നും കാര്‍ത്തിക പറഞ്ഞു.
കാര്‍ത്തികയ്ക്ക് ശേഷം സംസാരിക്കാനായി മോഹന്‍ലാലും എത്തിയിരുന്നു. ഇങ്ങനെയൊന്ന് ഒരിക്കല്‍ മാത്രമെ സംഭവിക്കുകയുള്ളു. ഇനി ഇങ്ങനൊരു ഗാതറിങ് ഉണ്ടാവില്ല. ഇതൊരു മാജിക്കാണെന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ സംസാരിച്ച് തുടങ്ങിയത്. കാര്‍ത്തികയൊക്കെയാണ് ഈ കൂട്ടായ്മയുണ്ടാകാന്‍ കാരണമെന്നും കാര്‍ത്തികയൊക്കെ ഇത്രയും സംസാരിക്കുമോയെന്ന് ഓര്‍ത്ത് അത്ഭുതപ്പെട്ടിരിക്കുകയാണ് താനെന്നും ഷൂട്ടിങ് സമയത്ത് പോലും നമ്മളോടൊന്നും വന്ന് സംസാരിക്കാത്തയാളാണ് കാര്‍ത്തിക. ഡയലോ?ഗ് പോലും പറയാന്‍ പ്രയാസമുള്ളയാളാണ് എന്നും മോഹന്‍ലാല്‍ പറയുന്നു.
കൊടൈക്കനാലിലാണ് ഈ സിനിമയുടെ ഷൂട്ട് നടന്നത്. അന്നൊക്കെ വളരെ തണുപ്പായിരുന്നു. കുട്ടികളൊക്കെ വീട്ടില്‍ പോകണമെന്ന് പറഞ്ഞ് പരാതി പറയുമായിരുന്നുവെന്നും കുട്ടികളെ വെച്ച് ഷൂട്ടിങ് പ്രയാസമാണ് എന്നും ഒരു കൊച്ചിനെ വെച്ച് തന്നെ ഷൂട്ട് പ്രയാസമാണ് അപ്പോഴാണ് പത്ത് കുട്ടികളെ വെച്ച് ഷൂട്ട് നടത്തിയത്. പത്ത് പേര്‍ക്കും പത്ത് സ്വഭാവമായിരിക്കില്ലേയെന്നും മോഹന്‍ലാല്‍ പറയുന്നു.
ഈ അവസരത്തില്‍ തിലകന്‍ ചേട്ടനേയും സുകുമാരി ചേച്ചിയേയുമെല്ലാം ഓര്‍ക്കുന്നു. തിരുവനന്തപുരത്ത് ഞങ്ങള്‍ ഈ പ്രോഗ്രാം വെച്ചത് തന്നെ കാര്‍ത്തികയ്ക്ക് വേണ്ടിയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. വീഡിയോ വൈറലായതോടെ നിരവധി പേര് കമന്റുമായി എത്തുന്നുണ്ട്. കാര്‍ത്തികയുടെ സംസാരത്തെക്കുറിച്ചാണ് ഏവരും കമന്റ് ചെയ്യുന്നത്. ഒരു കാലത്ത് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുണ്ടായിരുന്ന താരജോഡിയാണ് മോഹന്‍ലാലും കാര്‍ത്തികയും.
ബാലതാരമായി സിനിമയില്‍ എത്തിയ കാര്‍ത്തിക മണിച്ചെപ്പ് തുറന്നപ്പോള്‍ എന്ന ചിത്രത്തിലാണ് നടിയായി അരങ്ങേറ്റം കുറിച്ചത്. ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിലൂടെയാണ് ഏറെ ശ്രദ്ധ നേടുന്നത്. 1991ല്‍ പുറത്തിറങ്ങിയ ആവണികുന്നിലെ കിന്നിരിപൂക്കള്‍ എന്ന സിനിമയാണ് നടിയുടെതായി ഒടുവില്‍ റിലീസ് ചെയ്തത്. താളവട്ടം, ഉണ്ണികളേ ഒരു കഥ പറയാം എന്നിവ വലിയ വിജയം നേടിയ ചിത്രങ്ങളാണ്.