Latest News

മൂന്ന് വയസ്സ് മാത്രം പ്രായമുള്ള ഇരട്ട കുഞ്ഞുങ്ങള്‍ക്കെതിരെ വരെ ആക്രമണം;സോഷ്യല്‍ മീഡിയ ആക്രമണത്തില്‍ തളര്‍ന്ന് കരണ്‍ ജോഹര്‍

Malayalilife
topbanner
മൂന്ന് വയസ്സ് മാത്രം പ്രായമുള്ള ഇരട്ട കുഞ്ഞുങ്ങള്‍ക്കെതിരെ വരെ ആക്രമണം;സോഷ്യല്‍ മീഡിയ ആക്രമണത്തില്‍ തളര്‍ന്ന് കരണ്‍ ജോഹര്‍


സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കരണിനു നേരെ ക്രൂരമായ ആക്രമണങ്ങളാണ് ഉയര്‍ന്നിരിക്കുന്നതെന്നും ഇത് അദ്ദേഹത്തെ തളര്‍ത്തിയിരിക്കുകയാണെന്നും വ്യക്തമാക്കി കരണിന്റെ സുഹൃത്താണ് രംഗത്തെത്തിയിത്. സുശാന്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി കരണ്‍ ജോഹറും ആലിയ ഭട്ടും കുറിപ്പ് പങ്കുവച്ചതിന് പിന്നാലെയാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. കോഫി വിത്ത് കരണ്‍ ഷോയില്‍  സുശാന്തിനെ  ഇരുവരും പരിഹസിച്ചുവെന്നാരോപിച്ച് ചിലര്‍ രംഗത്തെത്തി. കരണിനെയും ആലിയയെയും സമൂഹ മാധ്യമങ്ങളില്‍  അണ്‍ഫോളോ ചെയ്തും ചിലര്‍ പ്രതിഷേധിച്ചു.

പിന്നീട് സ്വജനപക്ഷപാതത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി. കരണ്‍ ജോഹറാണ് ബോളിവുഡിലെ സ്വജനപക്ഷപാതത്തിന്റെ വക്താവെന്നായിരുന്നു വിമര്‍ശനം. വിമര്‍ശനങ്ങള്‍ ശക്തമായതോടെ കടുത്ത മാനസിക സംഘര്‍ഷത്തിലാണ് കരണെന്ന് സുഹൃത്ത് പറയുന്നു. ആരോപണങ്ങള്‍ രൂക്ഷമായതോടെ കരണ്‍ കടുത്ത മാനസിക സംഘര്‍ഷം അനുഭവിക്കുകയാണെന്ന് സുഹൃത്ത് പറയുന്നു. ''കരണ്‍ കടുത്ത വിഷമത്തിലാണ്. മൂന്ന് വയസ്സ് മാത്രം പ്രായമുള്ള അയാളുടെ ഇരട്ട കുഞ്ഞുങ്ങള്‍ക്കെതിരെ വരെ ആക്രമണം നടക്കുകയാണ്. അവരെ കൊല്ലുമെന്ന ഭീഷണിയുമുണ്ട്. സുശാന്തിന്റെ മരണത്തിന് പകരമായി കരണിനോട് ആത്മഹത്യ ചെയ്യാനാണ് അദ്ദേഹത്തെ വെറുക്കുന്ന ഒരാള്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചത്. കരണ്‍ ഈ വിഷയത്തില്‍ പ്രതികരിക്കില്ല. അദ്ദേഹത്തിന്റെ അഭിഭാഷകര്‍ നല്‍കിയ നിര്‍ദ്ദേശവും അതായിരുന്നു. പ്രശ്നങ്ങള്‍ സിനിമയ്ക്കപ്പുറമായിരിക്കുന്നു. ഞങ്ങള്‍ കരണിനെ വിളിക്കുമ്പോഴെല്ലാം അദ്ദേഹം പൊട്ടിക്കരയുകയാണ്. ഇത്രയും ശിക്ഷ താന്‍ അര്‍ഹിക്കുന്നുണ്ടോ എന്നാണ് കരണിന്റെ ചോദ്യം. സുശാന്തിന്റെ മരണത്തില്‍ കരണിനെ എന്തിനാണ് പഴിക്കുന്നത് എന്നും സുഹൃത്ത് ചോദിക്കുന്നു.വിമര്‍ശനങ്ങള്‍ ശക്തമായതോടെ സൊനാക്ഷി സിന്‍ഹ ട്വിറ്റര്‍ അക്കൗണ്ട് ഡിയാക്ടിവേറ്റ് ചെയ്യുകയുണ്ടായി. കരണ്‍, ആലിയ, കരീന , സോനം എന്നിവര്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടിലെ കമന്റുകള്‍ ലിമിറ്റ് ചെയ്തിരിക്കുകയാണ്.


 

karan johar facing lot of hatred over social media

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES