കൂൾ ആയിട്ടുള്ള നായകന്മാരോട് കൂടി അഭിനയിക്കാനാണ് എനിക്ക് ഇഷ്ട്ടം; തുറന്നു പറഞ്ഞ് കല്യാണി പ്രിയദർശൻ

Malayalilife
കൂൾ ആയിട്ടുള്ള നായകന്മാരോട് കൂടി അഭിനയിക്കാനാണ് എനിക്ക് ഇഷ്ട്ടം; തുറന്നു പറഞ്ഞ് കല്യാണി പ്രിയദർശൻ

ലയാളത്തിലെ പ്രധാന സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. അദ്ദേഹത്തിന്റെ മകൾ ഇപ്പോൾ സിനിമയിൽ സജ്ജീവമാണ്. പ്രധാനമായും തെലുങ്ക്,കന്നട,മലയാളം എന്നീ ഭാഷകളിലാണ് കല്യാണി അഭിനയിക്കുന്നത്.പ്രശസ്ത സംവിധായകൻ പ്രിയദർശന്റെയും,നടി ലിസിയുടേയും മകളാണ് കല്യാണി.2017ൽ പുറത്തിറങ്ങിയ ഹലോ എന്ന തെലുങ്ക് ചിത്രത്തിൽ ആണ് കല്യാണി ആദ്യമായി അഭിനയിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാർഡുകൾ ലഭിച്ചു. വരനെ ആവശ്യമുണ്ട്,മരക്കാർ അറബിക്കടലിന്റെ സിംഹം,ഹൃദയം തുടങ്ങിയ മലയാള ചലച്ചിത്രങ്ങളിലും കല്യാണി അഭിനയിച്ചിട്ടുണ്ട്. 

ഇപ്പോൾ സിനിമയില്‍ ആര്‍ക്കൊപ്പം അഭിനയിക്കാനാണ് എറ്റവും ഇഷ്ടപ്പെടുന്നത് എന്ന ചോദ്യത്തിന് നടി നല്‍കിയ മറുപടി ശ്രദ്ധേയമായിരിക്കുന്നു. സോഷ്യൽ മീഡിയയിൽ താരത്തിന് നിരവധി ഫാൻ ഫോള്ളോവെർസ് ഉള്ളതാണ്. അവിടെയും നിരവധി ചോദ്യങ്ങളുമായി താരം എത്താറുണ്ട്. ലോകത്ത് വളരെ രസികനായിട്ടുളള ആര്‍ക്കൊപ്പം അഭിനയിക്കാനും എനിക്ക് ഇഷ്ടമാണെന്ന് കല്യാണി പറയുന്നു. ലൊക്കേഷന്‍, തമാശകള്‍ കൊണ്ട് നിറയ്ക്കുന്ന ഒരാള്‍ ആണ് നായകനെങ്കില്‍ ഞാന്‍ ഒരുപാട് ഹാപ്പിയാണ്. അങ്ങനെയുളളവരുമായി അസോസിയേറ്റ് ചെയ്യുമ്പോള്‍ നമ്മളും അവര്‍ക്കൊപ്പം കൂളാകുമെന്ന് കല്യാണി പ്രിയദർശൻ പറഞ്ഞു. 

പുത്തം പുതുകാലൈ എന്ന ആന്തോളജി ചിത്രത്തിലും തമിഴില്‍ കല്യാണി അഭിനയിച്ചു. ഒടിടി പ്ലാറ്റ്‌ഫോം വഴിയാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിയത്. ഈ സിനിമ പ്രേക്ഷകർ ഏറ്റെടുത്തതാണ്. മലയാള നടൻ ജയറാമിന്റെ മകൻ കാളിദാസാണ് ചിത്രത്തിൽ കല്യാണിയുടെ നായകനായി വന്നത്. മലയാളത്തില്‍ ഹൃദയം, തമിഴില്‍ മാനാട്, വാനം തുടങ്ങിയ ചിത്രങ്ങളാണ് കല്യാണി പ്രിയദര്‍ശന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങള്‍. നിലവില്‍ വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഹൃദയമാണ് കല്യാണി പ്രിയദര്‍ശന്റെ പുതിയ ചിത്രം. 

kalyani priyadarshan malayalam hero

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES