Latest News

കല്‍പ്പനയുടെ മകള്‍ ശ്രീ സംഖ്യ വെള്ളിത്തിരയിലേക്ക്; അഭിനയ രംഗത്തുള്ള ചുവടുവയ്പ്പ് ഉര്‍വ്വശിക്കൊപ്പം; മിനി സ്‌ക്രീന്‍ താരം രവീന്ദ്ര ജയന്‍  സംവിധായനാകുന്ന ചിത്രം അടൂരില്‍ തുടങ്ങി

Malayalilife
 കല്‍പ്പനയുടെ മകള്‍ ശ്രീ സംഖ്യ വെള്ളിത്തിരയിലേക്ക്; അഭിനയ രംഗത്തുള്ള ചുവടുവയ്പ്പ്  ഉര്‍വ്വശിക്കൊപ്പം; മിനി സ്‌ക്രീന്‍ താരം രവീന്ദ്ര ജയന്‍  സംവിധായനാകുന്ന ചിത്രം അടൂരില്‍ തുടങ്ങി

മിനി സ്‌കീനിലെ തോബിയാസ് എന്ന കഥാപാത്രത്തിലൂടെയും നിരവധി മിനി സ്‌ക്രീന്‍ പരമ്പരകളിലൂടെയും പിന്നീട് ബിഗ് സ്‌ക്രീനില്‍ ഏറെ തിരക്കുള്ള നടനായി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് ജയന്‍ ചേര്‍ത്തലയെന്ന പേരില്‍ അറിയപ്പെടുന്ന രവീന്ദ്ര ജയന്‍. കലാരംഗത്ത് അഭിനയത്തിനു പുറമേ ഇപ്പോള്‍ മറ്റൊരു മേഖലയിലേക്കു കൂടി ജയന്‍ കടക്കുകയാണ്. 

സംവിധാന രംഗത്തേക്കാണ് ജയന്റെ കടന്നുവരവ്. തന്റെ യഥാര്‍ത്ഥ പേരായ രവീന്ദ്ര ജയന്‍ എന്ന പേരിലാണ് ജയന്‍ തന്റെ ചിത്രം ഒരുക്കുന്നത്.വിന്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇക്കഴിഞ്ഞ ചിങ്ങം ഒന്ന് വ്യാഴാഴ്ച്ച (ആഗസ്റ്റ് പതിനേഴ്) അടൂരില്‍ ആരംഭിച്ചു .

ഡപ്യൂട്ടി സ്പീക്കര്‍ചിറ്റയം ഗോപകുമാര്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചതോടെയാണ് ചിത്രീകരണത്തിനു തുടക്കമായത്.ഉര്‍വ്വശിയാണ് ആദ്യ രംഗത്തില്‍ പങ്കെടുത്തത്. സ്‌കൂള്‍ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം ഏതാനുംപ്ലസ് ടു വിദ്യാര്‍ത്ഥികളുടെ സൗഹൃദത്തിന്റേയും ബന്ധങ്ങളുടേയും കഥ നര്‍മ്മവും ത്രില്ലറും കോര്‍ത്തിണത്തി പറയുകയാണ് ,സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്ദുലേഖാ ടീച്ചര്‍ എന്ന കഥാപാത്രത്തെയാണ് ഉര്‍വ്വശി അവതരിപ്പിക്കുന്നത്.ഏറെ അഭിനയ സാദ്ധ്യതകളുള്ള അതി ശക്തമായ ഒരു കാപാത്രമാണ് ഇതിലെ ഇന്ദുലേഖാ ടീച്ചര്‍.

കല്‍പ്പനയുടെ മകള്‍ ശ്രീ സംഖ്യ- അഭിനയ രംഗത്ത്. 

അനശ്വര നടി കല്‍പ്പനയുടെ മകള്‍ ശീ സംഖ്യ ഈ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കു കടന്നു വരുന്നു.ഈ ചിത്രത്തില്‍ ഫുട്‌ബോള്‍ പരിധീലക സ്മൃതി എന്ന കഥാപാത്രത്തെയാണ് ശ്രീ സംഖ്യ അഭിനയിക്കുന്നത്.ഈ ചിത്രത്തിലെ നിര്‍ണ്ണായകമായ ഒരു കഥാപാത്രമാണ് സ്മൃതി,തന്റെ അരങ്ങേറ്റം ചിറ്റമ്മക്കൊപ്പമായത് ഏറെ സന്തോഷമുണ്ടന്ന് ശ്രീ സംഖ്യ പറഞ്ഞു.

ഇന്ദ്രന്‍സ്,ഷമ്മി തിലകന്‍, ജോണി ആന്റണി, രണ്‍ജി പണിക്കര്‍ ,മധുപാല്‍, സോഹന്‍ സീനു ലാല്‍ അരുണ്‍ ദേവസ്യ,.വി.കെ. ബൈജു, കലാഭവന്‍ ഹനീഫ്, ബാലാജി ശര്‍മ്മ, മീരാ നായര്‍, മഞ്ജു പത്രോസ്,: 'എന്നിവര്‍ക്കൊപ്പം കുട്ടികളായ ഗോഡ് വിന്‍ അജീഷ, മൃദുല്‍, ശ്രദ്ധാ ജോസഫ്. അനുശ്രീ പ്രകാശ്, ആല്‍വിന്‍, ഡിനിഡാനിയേല്‍, എന്നിവരും പ്രധാവ വേഷങ്ങളിലെത്തുന്നു.

രചന - നിജീഷ് സഹദ്ധേന്‍ ,അഡീഷണല്‍ സ്‌കിപ്റ്റ് - കലേഷ് ചന്ദ്രന്‍ - ബിനുകുമാര്‍ ശിവദാസന്‍.വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുബിന്‍ ജേക്കബ്ബ് ഈണം പകര്‍ന്നിരിക്കുന്നു.ജിജു സണ്ണി ഛായാഗ്രഹണവും ഗ്രേസ ണ്‍ ഏ.സി.എ.എഡിറ്റിംഗും നിര്‍വ്വഹിഞ്ഞു.കലാസംവിധാനം -അനീഷ് കൊല്ലം.കോസ്റ്റും ഡിസൈന്‍ സുകേഷ്താനൂര്‍
മേക്കപ്പ് ജിതേഷ് പൊയ്യ ,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - ദീപക് നാരായണന്‍
ലൈന്‍ പ്രൊഡ്യൂസര്‍ - ബന്‍സി അടൂര്‍പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് സന്തോഷ് ചങ്ങനാശ്ശേരി: പ്രൊഡക്ഷന്‍ മാനേജര്‍ - അഖില്‍'പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നജീബ്.അടൂരും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു
വാഴൂര്‍ ജോസ്.

kalpana daughter sreemayi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES