പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് കാപ്പ. കടുവയ്ക്ക് ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിനായുള്ള ബുക്കിംഗ് തുടങ്ങി. ചിത്രത്തിന്റെ സെന്‍സറിംഗ് കഴിഞ്ഞതോടെയാണ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്.
'കാപ്പ'യ്ക്ക് സെന്‍സര്‍ ബോര്‍ഡില്‍ നിന്നും യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായിക കഥാപാത്രമായി അവതരിക്കുന്നത്. പൃഥ്വിരാജിനൊപ്പമുളള അപര്‍ണ ബാലമുരളിയുടെ ആദ്യ ചിത്രം കൂടിയാണ് കാപ്പ. ആസിഫ് അലിയും അന്ന ബെന്നും ആണ് ചിത്രത്തില്‍ മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകര്‍ക്കുമുന്നിലെത്തുന്നത് എന്നതാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത.
ചിത്രത്തിന്റെ ട്രെയിലറും ഒരു ഗാനവും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടിരുന്നു.ഗുണ്ട തലവനില്‍ നിന്ന് രാഷ്ട്രീയ നേതാവിലേക്ക് എത്തുന്ന ഒരാളാണ് പൃഥ്വിരാജിന്റെ കഥാപാത്രമായ കൊട്ട മധുവെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. ഗുണ്ടകളുടെയും ക്വട്ടേഷന്‍ ടീമുകളുടെയും കഥപറയുന്ന ചിത്രമാണ് കാപ്പ.
ബാച്ചിലര്‍ പാര്‍ട്ടി, അമര്‍ അക്ബര്‍ അന്തോണി, സപ്തമശ്രീ തസ്‌കരാ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പൃഥ്വിരാജും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രം കൂടിയെന്ന പ്രത്യേകതയും കാപ്പ എന്ന ചിത്രത്തിന് സ്വന്തമാണ്.
ചിത്രത്തില്‍ കൊട്ട മധു എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചുകൊണ്ടാണ് പൃഥ്വിരാജ് എത്തുന്നത്. ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ 'ശംഖുമുഖി' എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഇന്ദു ഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും.
അടുത്തിടെ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ആക്ഷന്‍ പ്രാധാന്യം നല്‍കുന്ന ചിത്രമാണ് കാപ്പയെന്ന സൂചനയാണ് ട്രെയ്ലറില്‍ നിന്നും ലഭിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ അദൃശ്യമായ അധോലോകത്തിന്റെ കഥ പറയുന്ന ചിത്രമാണ് കാപ്പ. ഡിസംബര്‍ 22ന് ചിത്രം തിയേറ്ററുകളിലെത്തും.സരിഗമയും തിയറ്റര്‍ ഓഫ് ഡ്രീംസുമാണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്.