Latest News

ഇത് വീട്ടിലെ വെളളരിപ്രാവ്; സൂഫിയും സുജാതയും ചിത്രത്തിലെ പാട്ടിന് ചുവട് വച്ച് ജയസൂര്യയുടെ മകള്‍ വേദ

Malayalilife
 ഇത് വീട്ടിലെ വെളളരിപ്രാവ്; സൂഫിയും സുജാതയും ചിത്രത്തിലെ പാട്ടിന് ചുവട് വച്ച് ജയസൂര്യയുടെ മകള്‍ വേദ

ലയാള സിനിമാപ്രേക്ഷകരുടെ പ്രിയ നടനാണ് ജയസൂര്യ. അഭിനയ പാരമ്പര്യമൊന്നുമില്ലാതിരുന്ന താരം സ്വപ്രയത്‌നത്തിലൂടെയാണ് സിനിമയില്‍ സജീവമായത്.  കുടുംബത്തെ ഏറെ സ്‌നേഹിക്കുന്ന താരം വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ ഭാര്യ സരിതയും ആരാധകരുടെ പ്രിയപ്പെട്ടവളാണ്. അവരുടെ മക്കള്‍ അദ്വൈതും വേദയും അച്ഛനുമമ്മയ്ക്കുമൊപ്പം സോഷ്യല്‍മീഡിയയിലും സജീവമാണ്.എട്ടുവയസാണ് മകള്‍ വേദയുടെ പ്രായം. കൊച്ചി മരട് ഗ്രീഗോറിയന്‍ പബ്ലിക് സ്‌കൂളില്‍ രണ്ടാം ക്ലാസിലാണ് വേദ ഇപ്പോള്‍ പഠിക്കുന്നത്. 

ജയസൂര്യക്കും സരിതയ്ക്കും വീട്ടില്‍ കുഞ്ഞു ആണ് വേദ. ജയസൂര്യയുടെ മകന്‍ അദ്വൈതിന് സിനിമ സംവിധാനത്തോടാണ് താത്പര്യം. ഷോര്‍ട്ട് ഫിലിമുകളൊക്കെ താരം നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ മകള്‍ വേദ. ഡാന്‍സിലാണ് കസറുന്നത്. മകളുടെ ഒരു കിടിലന്‍ ബോളിവുഡ് ഡാന്‍സ് പങ്കുവച്ച് ജയസൂര്യ എത്തിയിരുന്നു. ഇപ്പോള്‍ താന്‍ അഭിനയിച്ച ഹിറ്റ് ചിത്രം സൂഫിയും സുജായും ന്നെ സിനിമയിലെ മനോഹരമായ ഗാനം വാതുക്കല് വെളളരിപ്രാവിന് ചുവട് വച്ച് എത്തിയിരിക്കയാണ്. വീട്ടിലെ വെളളരിപ്രാവ് എന്ന് കുറിച്ചു കൊണ്ടാണ് ജയസൂര്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ കാണാം.


 

jayasurya daughter veda dance for sufiyum sujathayum song

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES