Latest News

ജൂലി ഗണപതിയിലെ ഓരോ സീനെടുക്കുമ്പോഴും ദേശീയ അവാര്‍ഡ് കിട്ടുമെന്ന് പറയാറുണ്ടായിരുന്നു; സരിതക്കൊരു ദേശീയ അവാര്‍ഡ് കിട്ടാത്തത് സങ്കടകരം; മക്കള്‍ രണ്ട് പേരുടേയും വിവാഹം ഒരേ വര്‍ഷം നടത്താനായതില്‍ സന്തോഷം; ജയാറം പങ്ക് വച്ചത്

Malayalilife
ജൂലി ഗണപതിയിലെ ഓരോ സീനെടുക്കുമ്പോഴും ദേശീയ അവാര്‍ഡ് കിട്ടുമെന്ന് പറയാറുണ്ടായിരുന്നു; സരിതക്കൊരു ദേശീയ അവാര്‍ഡ് കിട്ടാത്തത് സങ്കടകരം; മക്കള്‍ രണ്ട് പേരുടേയും വിവാഹം ഒരേ വര്‍ഷം നടത്താനായതില്‍ സന്തോഷം; ജയാറം പങ്ക് വച്ചത്

ഴിഞ്ഞിടക്ക് ചെന്നൈയില്‍ ഒരു അവാര്‍ഡ് ദാന ചടങ്ങിന്റെ ഇടയില്‍ ജയറാം അവതാരകന്റെ ചോദ്യത്തിന് നലകിയ മറുപടിയും വിശേഷങ്ങളുമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.2024 ല്‍ സന്തോഷങ്ങള്‍ നല്കിയ വര്‍ഷമായിരുന്നുവെന്നാണ് നടന്‍ പങ്ക് വച്ചത്.

മക്കള്‍ രണ്ടാളും ജീവിതത്തിലേക്ക് കടന്ന വര്ഷം. പറയാന്‍ കഴിയാത്ത അത്രയും സന്തോഷമുണ്ട്. ദൈവാനുഗ്രഹം ആയി കാണുന്നു. ഞങ്ങള്‍ ഒരു അഡൈ്വസ് പോലും അവര്‍ക്കായി കൊടുത്തിട്ടില്ല അവരുടെ ഉപദേശം ഞങ്ങള്‍ സ്വീകരിക്കുന്നു എന്ന് പറയുന്നതാണ്‌സത്യം. എല്ലാ കാര്യങ്ങളും അങ്ങനെ ആണ്. അവര്‍ തന്നെയാണ് എല്ലാ കാര്യങ്ങളും ചെയ്തത്. ഞങ്ങള്‍ അവരില്‍ നിന്നാണ് ഉപദേശങ്ങള്‍ സ്വീകരിക്കുന്നതെന്ന് നടന്‍ പറഞ്ഞു.

മുപ്പത്തിയേഴ് വര്‍ഷമായി സാര്‍ സിനിമയിലുണ്ട്, എന്തുകൊണ്ടാണ് ഒരു കിസ് സീന്‍ പോലും ചെയ്തില്ല എന്ന് അവതാരകര്‍ ചോദിക്കുമ്പോള്‍ വേദിയില്‍ ഇരുന്ന അഭിരാമിക്ക് ഒരു ഫ്‌ളയിങ് കിസ് തന്നെ ജയറാം പറത്തി വിടുന്നു- 

കൂടെ അഭിനയിച്ച എല്ലാവരെയും കുറിച്ചുള്ള നല്ലോര്‍മ്മകളും ജയറാം പങ്കിട്ടു.
സരിത എത്രത്തോളം കഴിവുള്ള ഒരു നടി ആയിരുന്നു എന്ന് ആരോടും പറയേണ്ട കാര്യമേ ഇല്ല. എല്ലാവര്‍ക്കും അത് അറിയാം. അവര്‍ക്ക് ഇതുവരെ ഒരു ദേശീയ അവാര്‍ഡ് കിട്ടിയില്ല എന്നതോര്‍ക്കുമ്പോള്‍ വലിയ സങ്കടം തന്നെയാണ്. ജൂലി ഗണപതി സിനിമ ചെയ്യുമ്പോള്‍ ഓരോ സീന്‍ പോകുമ്പോളും ഞാന്‍ അവരോട് പറയുമായിരുന്നു. 

മാം നിങ്ങള്‍ക്ക് ഉറപ്പായും ഒരു ദേശീയ അവാര്‍ഡ് കിട്ടും എന്ന്. ഇന്ത്യയിലെ നമ്പര്‍ വണ്‍ ആകും എന്ന് ഞാന്‍ പ്രതീക്ഷിച്ചു. പക്ഷെ ആ പടം നാഷണല്‍ അവാര്‍ഡ് വേദിയുടെ അടുത്തുപോലും എത്തിയില്ല. അത് വളരെ നിരാശ തന്നെയാണ് സമ്മാനിക്കുന്നത്. ഇത് കാണുമ്പൊള്‍ എപ്പോഴും മനസ്സില്‍ ഒരു വേദന തന്നെയാണ്- വേദിയില്‍ സരിതയെ കുറിച്ച് പറയുകയാണ് ജയറാം.

ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ ജയറാം മലയാളത്തിന് പുറമെ അന്യ ഭാഷകളില്‍ എല്ലാം സജീവമാണ്. ഓസ്ലര്‍ ആണ് ജയറാമിന്റേതായി ഏറ്റവും ഒടുവില്‍ ഇറങ്ങിയ മലയാള ചിത്രം. 
അടുത്തിടെയായിരുന്നു നടന്‍ ജയറാമിന്റ മകള്‍ ചക്കി എന്ന് വിളിക്കുന്ന മാളവികയുടെ വിവാഹം കഴിഞ്ഞത്. സുഹൃത്തായ നവീനിനെ ആയിരുന്നു മാളവിക വിവാഹം കഴിച്ചത്.
 
മകന്‍ കാളിദാസിന്റെ വിവാഹമാണ് ഇനി നടക്കാനിരിക്കുന്നത്. ഡിസംബറിലാണ് വിവാഹം. കഴിഞ്ഞ ദിവസം ജയറാമും കുടുംബവും വിവാഹത്തിന്റെ ആദ്യ ക്ഷണക്കത്ത് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിന് കൈമാറുന്ന ഫോട്ടോകള്‍ പുറത്തുവന്നിരുന്നു. മോഡല്‍ ആയ തരിണിയെ ആണ് കാളിദാസ് വിവാഹം കഴിക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടേയും വിവാഹം.

Read more topics: # ജയറാം സരിത
jayaram about sarita

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക