മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ ദമ്പതിമാരാണ് പാര്‍വ്വതിയും ജയറാമും. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിനാണ് വിവാഹം നടന്നത്. ജയറാമിനും പാര്‍വതി തമ്മിലുള്ള വിവാഹത്തിന് പാര്‍വതിയുടെ വീട്ടില്‍ മുന്‍പ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പക്ഷേ ഇരുവരുടെയും ആ പ്രണയ വിവാഹത്തിന് പിന്നില്‍ സിനിമ മേഖയിലെ പലരുടെയും ശക്തമായ ഇടപെടലുണ്ട്. അത്തരത്തില്‍ ശക്തമായ ഇടപെടല്‍ നടത്തിയ ആളാണ് നടന്‍ ശ്രീനിവാസന്‍. തങ്ങള്‍ തമ്മിലുള്ള പ്രണയം ആദ്യം കണ്ടുപിടിച്ചത് ശ്രീനിവാസന്‍ ആണെന്നായിരുന്നു ജയറാമിന്റെ പ്രതികരണം.
സിനിമയുടെ ലൊക്കേഷനില്‍ നിന്നും പ്രണയത്തിലായ താരങ്ങള്‍ 1992 ലായിരുന്നു വിവാഹിതരായത്. അതീവ രഹസ്യമായി ഇരുവരും കൊണ്ട് നടന്ന പ്രണയം കൊണ്ടുനടന്നത്. ഏറെ രഹസ്യമായി പ്രണയം സത്യന്‍ അന്തിക്കാടും ശ്രീനിവാസനും കണ്ടത്തെത്തി. ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ശ്രീനിവാസന്‍, ഉര്‍വശി, ജയറാം, പാര്‍വതിതുടങ്ങിയവര്‍ മുഖ്യ വേഷങ്ങളിലഭിനയിച്ച്, തലയണമന്ത്രം എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് ജയറാമിന്റെയും പാര്‍വതിയുടേയും പ്രണയം CID പണിയിലൂടെ കണ്ടെത്തിയത്. ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുമ്പോള്‍ തന്നെ ഇരുവരുടെയും പ്രണയത്തെ കുറിച്ചുള്ള സംശയം ഉടലെത്തിരുന്നു. അങ്ങനെ സത്യന്‍ അന്തിക്കാട് അവര്‍ തമ്മില്‍ പ്രണയത്തിലാണോ എന്നറിയാന്‍ ശ്രീനിവാസനെ ഏല്‍പ്പിച്ചു
ഒരു ദിവസം ജയറാം ലൊക്കേഷനിലേക്ക് വന്ന പാര്‍വതിയെയും ജയറാമിനെയും കുറച്ച് നേരം നോക്കി നിന്ന ശ്രീനിവാസന്‍ ഉടന്‍ തന്നെ തന്റെ കൂര്‍മ്മ ബുദ്ധിയിലൂടെ അവര്‍ പ്രണയത്തിലാണ് എന്ന് കണ്ടുപിടിക്കുകയും. അപ്പോള്‍ തന്നെ സത്യന്‍ അന്തിക്കാടിനെ വിളിച്ച് സംഗതി സത്യമാണ് ഇവര്‍ തമ്മില്‍ പ്രേമത്തിലാണെന്ന് പറയുകയും ചെയ്തു. ശ്രീനിവാസന്‍ അത് ഏറെ രസകരമായ നിരീക്ഷണത്തിലൂടെയാണ് കണ്ടുപിടിച്ചത്.
ആ ലൊക്കേഷനിലെ എല്ലാവരോടും ജയറാം സംസാരിക്കും പക്ഷെ പാര്‍വതിയോട് മാത്രം സംസാരിക്കുന്നില്ലായിരുന്നു. ഒരു വാക്ക് പോലും ആളുകളുടെ മുന്നില്‍ വച്ച് പറയുന്നില്ലായിരുന്നു. ഇതോടെ ശ്രീനിവാസന്‍ ഇവരെ നിരീക്ഷിക്കുകയും ചെയ്തു.അങ്ങനെ ജയറാമും പാര്‍വതിയും പ്രണയത്തിലാണെന്ന് ശ്രീനിവാസന്‍ കണ്ടു പിടിച്ചു. ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് വേദിയില്‍ ജയറാം തന്നെയാണ് ഈ രസകരമായ കാര്യത്തെ കുറിച്ച് വ്യക്തമാക്കിയത്.