തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് ഭാവന. നമ്മള്‍ എന്ന ചിത്രത്തിലൂടെ എത്തി പിന്നീട് ചെറിയ വേഷങ്ങളിലൂടെ അഭിനയത്തില്‍ സജീവയായ താരം തെന്നിന്ത്യിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറുകയായിരുന്നു. കാര്‍ത്തിക എന്നാണ് താരത്തിന്റെ യഥാരാ#ത്ത പേര് സിനിമയിലെത്തിയതോടെ പേര് ഭാവന എന്ന് മാറ്റുകയായിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴിലും കന്നഡയിലുമെല്ലാം സജീവമായിരുന്നു ഭാവന. അന്യഭാഷയില്‍ ഗംഭീര സ്വീകരണവും പിന്തുണയുമായിരുന്നു താരത്തിന് ലഭിച്ചത്. റോമിയോ എന്ന ചിത്രത്തിനിടയിലായിരുന്നു കന്നഡ നിര്‍മ്മാതാവായ നവീനുമായി ഭാവന പ്രണയത്തിലായത്. അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരാവുകയായിരുന്നു. വിവാഹത്തിന് ശേഷവും താരം അഭിനയരംഗത്ത് സജീവമാണ്. മലയാളത്തിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ആരാധകര്‍ ചോദിക്കാറുണ്ടെങ്കിലും അതേക്കുറിച്ച് തീരുമാനിച്ചില്ലെന്ന മറുപടിയാണ് താരം നല്‍കാറുള്ളത്.

തന്റെ സഹോദരിക്കൊപ്പമുളള ഓര്‍മ്മകള്‍ പങ്കുവച്ച് ജയദേവ് എത്താറുണ്ട്.
അച്ഛന്റെ വിയോഗത്തെത്തുടര്‍ന്നാണ് ഭാവനയുടെ വിവാഹം നീട്ടി വച്ചത്. ഇരുവരും തങ്ങളുടെ അച്ഛനെക്കുറിച്ച് പലപ്പോഴും വാചാലരായി എത്താറുണ്ട്. ഇപ്പോള്‍ ജയറാമിന്റേയും പാര്‍വതിയുടേയും വിവാഹത്തിന്റെ വീഡിയോ പകര്‍ത്തുന്ന അച്ഛന്റെ ചിത്രം പങ്കുവെച്ചെത്തിയിരിക്കുകയാണ് ജയദേവ് ബാലചന്ദ്ര. വിവാഹങ്ങള്‍ക്ക് ചിത്രങ്ങളും വീഡിയോയും പകര്‍ത്താറുണ്ട് അച്ഛന്‍. അന്നത്തെക്കാലത്ത് വിവാഹ ചടങ്ങുകള്‍ പകര്‍ത്തുന്നവര്‍ വീഡിയോഗ്രാഫര്‍മാര്‍ കുറവായിരുന്നു. അച്ഛന് ആ മേഖലയില്‍ പ്രത്യേകമായ കഴിവുകളുണ്ടായിരുന്നു. നിരവധി പേരാണ് വിവാഹത്തിന് വീഡിയോയും ചിത്രങ്ങളും എടുക്കുന്നതിനായി അച്ഛനെ വിളിക്കാന്‍ എത്താറുള്ളത്.പാര്‍വതിയുടേയും ജയറാമിന്റെയും വിവാഹത്തിന് വീഡിയോ എടുക്കുന്ന അച്ഛന്റെ ഫോട്ടോ ആരാണ് എടുത്തതെന്ന് അറിയില്ല. ഞങ്ങളെ സംബന്ധിച്ച് ഏറെ സന്തോഷവും അഭിമാനവും നല്‍കുന്ന ചിത്രങ്ങളിലൊന്നാണിത്. 1992 സെപ്റ്റംബര്‍ 7ലെ ചിത്രമാണ് ഇതെന്നുമായിരുന്നു അദ്ദേഹം കുറിച്ചത്. ഇതിനകം തന്നെ ജയദേവ് ബാലചന്ദ്രയുടെ കുറിപ്പും ചിത്രങ്ങളും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
|