Latest News

ഒടുവില്‍ മേട്രന് കമ്പിളി പുതപ്പുമായി ഗോപാലകൃഷ്ണനെത്തി; പരസ്യ ചിത്രത്തിനായി വീണ്ടും ക്യാമറക്ക് മുന്നിലെത്തി മുകേഷും മേട്രനായി എത്തിയ നടിയും; സോഷ്യല്‍മീഡിയയില്‍ വൈറലായി പരസ്യ ചിത്രം

Malayalilife
ഒടുവില്‍ മേട്രന് കമ്പിളി പുതപ്പുമായി ഗോപാലകൃഷ്ണനെത്തി; പരസ്യ ചിത്രത്തിനായി വീണ്ടും ക്യാമറക്ക് മുന്നിലെത്തി മുകേഷും മേട്രനായി എത്തിയ നടിയും; സോഷ്യല്‍മീഡിയയില്‍ വൈറലായി പരസ്യ ചിത്രം

മ്പിളിപ്പുതപ്പിന് വേണ്ടി തൊണ്ട പൊട്ടി വിളിച്ച  മേട്രനെയും അതുകേള്‍ക്കാത്ത പോലെ അഭിനയിച്ച ഗോപാലകൃഷ്ണനെയും മലയാളികള്‍ മറക്കില്ല. ഇപ്പോളിതാ ആ കടം ഗോപാലകൃഷ്ണന്‍ വീട്ടിയിരിക്കുകയാണ്. 35 വര്‍ഷത്തിനു ശേഷം അതേ ഹോസ്റ്റലില്‍ കമ്പിളിപ്പുതപ്പുമായി ഗോപാലകൃഷ്ണനെത്തി. അമ്മ താമസിച്ചിരുന്ന ഹോസ്റ്റലിലെ മേട്രനോടുള്ള കടംതീര്‍ക്കാന്‍.

റാംജിറാവു സ്പീക്കിംഗ് എന്ന ചിത്രത്തില്‍ ഗോപാലകൃഷ്ണനായി വേഷമിട്ട നടന്‍ മുകേഷ് ഹോസ്റ്റലിലെത്തി മേട്രന് കമ്പിളിപ്പുതപ്പ് സമ്മാനിക്കുന്ന വീഡിയോ നവമാദ്ധ്യമങ്ങളില്‍ വൈറലായി. ഒരു പരസ്യ ചിത്രത്തിനു വേണ്ടിയാണ് മുകേഷ് വീണ്ടും പഴയ സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ ഗോപാലകൃഷ്ണനായത്. കല്‍ക്കട്ടയില്‍ ജോലി ലഭിച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സിനിമയിലെ ഗോപാലകൃഷ്ണന്‍ അമ്മയെ ഹോസ്റ്റലില്‍ ആക്കുന്നത്.

ജോലിയൊന്നും കിട്ടാതെ നട്ടംതിരിഞ്ഞ് നടക്കുന്നതിനിടെ അമ്മയെ ഹോസ്റ്റലിലെ ഫോണില്‍ വിളിച്ചപ്പോഴാണ് മേട്രന്‍ കമ്പിളിപ്പുതപ്പ് സമ്മാനമായി ചോദിച്ചത്. പോക്കറ്റില്‍ നയാ പൈസയില്ലാത്ത ഗോപാലകൃഷ്ണന്‍ മേട്രന്റെ ആവശ്യം കേട്ടെങ്കിലും കേട്ടില്ല, കേട്ടില്ല എന്ന് ഉച്ചത്തില്‍ പറഞ്ഞു. ഇതു വിശ്വസിച്ച മേട്രന്‍ കമ്പിളിപ്പുതപ്പ്, കമ്പിളിപ്പുതപ്പ് എന്ന് ഫോണില്‍ കൂടുതല്‍ ഉച്ചത്തില്‍ പറഞ്ഞു. പക്ഷേ കേട്ടില്ല, കേട്ടില്ല എന്നു പറഞ്ഞു ഫോണ്‍ കട്ട് ചെയ്ത് ഗോപാലകൃഷ്ണന്‍ തടിയൂരി. യുവ സംവിധായകന്‍ റെജിന്‍ എസ്.ബാബു ഈ സീനിന്റെ തുടര്‍ച്ച സൃഷ്ടിച്ച് പരസ്യ ചിത്രമാക്കുകയായിരുന്നു.

ൃകമ്പിളിപ്പുതപ്പ് സീനിന്റെ തുടര്‍ച്ച എന്ന ആശയവുമായി റെജിന്‍ സമീപിച്ചപ്പോള്‍ മുകേഷിന് വലിയ സന്തോഷമായി. തനിക്കല്ലാതെ മറ്റാര്‍ക്കും അഭിനയിക്കാന്‍ കഴിയാത്ത സീന്‍ എന്നുപറഞ്ഞ് മുകേഷ് സന്തോഷത്തോടെ ഏറ്റെടുത്തു. നൃത്ത സംവിധായികയും നൃത്ത അദ്ധ്യാപികയുമായ അമൃതം ടീച്ചര്‍ എന്ന ആലപ്പുഴ സ്വദേശിനിയാണ് സിനിമയില്‍ മേട്രനായി അഭിനയിച്ചത്. റാംജിറാവു സ്പീക്കിംഗിനുശേഷം നാലഞ്ച് സിനിമകളില്‍ അഭിനയിച്ച അമൃത ടീച്ചര്‍ക്ക് പ്രായം ഏറെയായെങ്കിലും നൃത്തം പഠിപ്പിക്കുന്നുണ്ട്.

 

gopalakrishnan and metran video

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES