Latest News

കയ്യില്‍ കുഞ്ഞുമായി ഉണ്ണി മുകുന്ദന്‍; ഗെറ്റ് സെറ്റ് ബേബി' പുതിയ പോസ്റ്റര്‍

Malayalilife
 കയ്യില്‍ കുഞ്ഞുമായി ഉണ്ണി മുകുന്ദന്‍; ഗെറ്റ് സെറ്റ് ബേബി' പുതിയ പോസ്റ്റര്‍

ഉണ്ണി മുകുന്ദന്‍, നിഖില വിമല്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. സ്‌കന്ദ സിനിമാസ്, കിംഗ്‌സ് മെന്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ സജീവ് സോമന്‍, സുനില്‍ ജെയിന്‍, പ്രക്ഷാലി ജെയിന്‍, സാം ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഇവരുടെ ആദ്യ നിര്‍മാണ സംരംഭമാണിത്. കോഹിനൂര്‍ എന്ന ചിത്രത്തിന് ശേഷം വിനയ് ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്.

ഒരു ഐവിഎഫ് സ്‌പെഷ്യലിസ്റ്റായാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ എത്തുന്നത്. ഇയാള്‍ നേരിടുന്ന പ്രശ്‌നങ്ങളും അത് പരിഹരിക്കാന്‍ അയാള്‍ കണ്ടെത്തുന്ന വഴികളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു ഫണ്‍ ഫാമിലി എന്റര്‍ടെയ്‌നറാകും ?ഗെറ്റ് സെറ്റ് ബേബി. ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, ശ്യാം മോഹന്‍, ജോണി ആന്റണി, മീര വാസുദേവ്, ഭഗത് മാനുവല്‍, സുരഭി ലക്ഷ്മി, മുത്തുമണി, വര്‍ഷ രമേഷ്, ജുവല്‍ മേരി, അഭിരാം, ഗംഗ മീര തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാമൂഹികപ്രസക്തിയുള്ള ചിത്രമായിരിക്കും ഇത്. നിരവധി വൈകാരികമുഹൂര്‍ത്തങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് ഒരുക്കുന്ന ഈ ചിത്രം കുടുംബപ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് തിങ്ക് മ്യൂസിക് ആണ്.

വൈ വി രാജേഷ് അനൂപ് രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അലക്‌സ് ജെ പുളിക്കലാണ്. എഡിറ്റര്‍-മഹേഷ് നാരായണന്‍, സംഗീതം- സാം സി എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രണവ് മോഹന്‍,പ്രൊഡക്ഷന്‍ ഡിസൈനര്‍-സുനില്‍ കെ ജോര്‍ജ്, വസ്ത്രാലങ്കാരം-സമീറാ സനീഷ്,സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - എബി ബെന്നി, രോഹിത് കിഷോര്‍, പി ആര്‍ ഒ- എ എസ് ദിനേശ്.

get set baby new poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക