ഗായത്രി സുരേഷ് ട്രോളുകളില്‍ നിറഞ്ഞത് പ്രണവ് മോഹന്‍ലാലിനോടുള്ള തന്റെ ഇഷ്ടം തുറന്നു പറഞ്ഞപ്പോഴാണ്. ഇപ്പോഴിതാ പ്രണവിനെ വിവാഹം കഴിക്കാനും മോഹന്‍ലാലിന്റെ മരുമകളാകാനും ആഗ്രഹമുണ്ടെന്ന് വീണ്ടും തുറന്നു പറയുകയാണ് താരം. ആനീസ് കിച്ചണ്‍ എന്ന ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗായത്രി സുരേഷ്.
പ്രണവിനെ തന്നെ വിവാഹം ചെയ്യണം എന്നല്ല, പക്ഷേ ആ കുടുംബത്തിന്റെ അറ്റ്മോസ്ഫിയര്‍ എനിക്ക് ഇഷ്ടമായി. അടുത്തിടെ ലാലേട്ടന്റെ അമ്മയുടെ ബര്‍ത്ത് ഡേ ആഘോഷിച്ച ഒരു വീഡിയോ കണ്ടിരുന്നു. ഞാന്‍ ആഗ്രഹിക്കുന്നത് പോലൊരു കുടുംബം, പ്രണവിനോടും ലാലേട്ടനോടും ഉള്ള ആരാധന ഒരു പ്രധാന കാരണമാണ് എന്നും ഗായത്രി പറയുന്നു.
പക്ഷെ എനിക്കുള്ളയാള്‍ എപ്പോഴെങ്കിലും എന്റെ മുന്നില്‍ വരുമെന്നാണ് എനിക്ക് തോന്നുന്നത്. വീട്ടില്‍ കല്യാണ ആലോചനയെ കുറിച്ച് പറയാറുണ്ട്. അമ്മ പറയാറുണ്ട് കല്യാണ ആലോചനകള്‍ നോക്കിയാലോയെന്ന്. പക്ഷെ ഇപ്പോള്‍ എനിക്ക് അത് അത്ര താല്‍പര്യമില്ല. ട്രോളുകള്‍ വരുന്നതൊന്നും എനിക്ക് കുഴപ്പമില്ല. പക്ഷെ ഇടയ്ക്ക് എന്നെ എഫക്ട് ചെയ്യാറുണ്ട്.
എന്നെ കെട്ടാന്‍ വരുന്ന വ്യക്തി റിസ്‌ക്ക് എടുക്കാന്‍ തയ്യാറാകണമെന്ന് പറഞ്ഞത് ആളുകള്‍ എന്നില്‍ നിന്നും ഒരുപാട് പ്രതീക്ഷിക്കും എന്നതു കൊണ്ടാണ്. കാരണം പങ്കാളിയായി വരുന്നയാളെ പൂര്‍ണമായും ഡിപ്പന്റ് ചെയ്യാന്‍ താല്‍പര്യമില്ലാത്ത ആളാണ് ഞാന്‍. അതിന് എനിക്ക് ആരും വേണ്ടെന്ന് അര്‍ത്ഥമില്ല...'' ഗായത്രി പറയുന്നു.
''ലാലേട്ടാ ഇത് കേള്‍ക്കുന്നുണ്ടോ, നമ്മള്‍ പ്രേക്ഷകര്‍ ആരെങ്കിലും ലാലേട്ടനെ വ്യക്തിപരമായി അറിയാമെങ്കില്‍ ഒന്ന് പറയൂ ഈ കുഞ്ഞ് ഇങ്ങനെ ആഗ്രഹിക്കുന്നുവെന്ന്' എന്ന് ആനി നിറഞ്ഞ ചിരിയോടെ അതിന് മറുപടിയും പറയുന്നുണ്ട്.
സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ട വീഡിയോ വൈറലായതോടെ അതിനു താഴെ പല ആരാധകരും കമന്റുകളും ഇടുന്നുണ്ട്. പലരും ട്രോളുകളും പരിഹാസ കമന്റുകളുമാണ് കുറിക്കുന്നത്. 'വെറുതെയല്ല പ്രണവ് നാട്ടില്‍ വരാതെ ഹിമാലയത്തിലും മറ്റും പോകുന്നത്.. ഇവളെ പേടിച്ചിട്ടാണ്, ഉടന്‍ നടക്കും നോക്കി ഇരുന്നോ ......ആ ചെക്കനെ അവര്‍ക്കു തന്നേ കാണാന്‍ കിട്ടുന്നില്ല ...' എന്നതടക്കമാണ് കമന്റുകള്‍.
ജമ്‌നാപ്യാരി എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലൂടെ നായികയായി മലയാള സിനിമാലോകത്തെത്തിയ താരമാണ് ഗായത്രി സുരേഷ്. ഒരേ മുഖം, ഒരു മെക്‌സികന്‍ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വര്‍ണ്യത്തില്‍ ആശങ്ക തുടങ്ങിയവയടക്കം ചുരുങ്ങിയ സിനിമകളിലൂടെ മലയാളിയുടെ മനസില്‍ സ്ഥാനം പിടിച്ച നടിയാണ് ഗായത്രി.