Latest News

രജനി ചിത്രം വേട്ടയ്യനില്‍ ഫഹദ് അഞ്ച് കോടി പ്രതിഫലം കൈപ്പറ്റിയപ്പോള്‍ മഞ്ജുവിന് ലഭിച്ചത് 85 ലക്ഷമോ?  രജനികാന്തിന് 100 കോടിയും ബച്ചന് 7 കോടിയും പ്രതിഫലം; വേട്ടയ്യനിലെ താരങ്ങളുടെ പ്രതിഫലം വാര്‍ത്തകളില്‍

Malayalilife
 രജനി ചിത്രം വേട്ടയ്യനില്‍ ഫഹദ് അഞ്ച് കോടി പ്രതിഫലം കൈപ്പറ്റിയപ്പോള്‍ മഞ്ജുവിന് ലഭിച്ചത് 85 ലക്ഷമോ?  രജനികാന്തിന് 100 കോടിയും ബച്ചന് 7 കോടിയും പ്രതിഫലം; വേട്ടയ്യനിലെ താരങ്ങളുടെ പ്രതിഫലം വാര്‍ത്തകളില്‍

ലയാളത്തിലെ പ്രിയപ്പെട്ട താരങ്ങളാല്‍ സമ്പന്നമാണ് രജനികാന്തിന്റെ പുതിയ ചിത്രമായ വേട്ടയന്‍. രജനികാന്തിന്റെ നായികയായി മഞ്ജുവും പ്രിയതാരം ഫഹദ് ഫാസിലും സാബു മോനും അടക്കം താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യന്‍, രജനീകാന്തിന്റെ 170-മത് ചിത്രമാണ്. വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ വന്‍ താരനിര അണിനിരക്കുന്നു. ഫഹദും രജനീകാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അമിതാബ് ബച്ചന്‍ സിനിമയിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

ചിത്രത്തില്‍ താരങ്ങള്‍ കൈപ്പറ്റിയ പ്രതിഫല തുകയാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നത് നായകന്‍ രജനീകാന്ത് തന്നെയാണ്. 100 മുതല്‍ 125 കോടി രൂപ വരെയാണ് ഇദ്ദേഹം വാങ്ങുന്നത് എന്നാണ് ലഭിക്കുന്നത്. അതേസമയം അമിതാഭ് ബച്ചന്‍ വാങ്ങുന്നത് ഏഴു കോടി രൂപയാണ് എന്നാണ് അറിയാന്‍ സാധിക്കുന്നത്. ഒരു മുഴുനീള കഥാപാത്രത്തെയാണ് ഈ സിനിമയില്‍ അമിതാബ് ഭക്തന്‍ അവതരിപ്പിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. 

അതേസമയം ഫഹദ് ഫാസില്‍ ആണ് സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇദ്ദേഹത്തിന് ലഭിക്കുന്നത് നാലു കോടി ക്ക് മുകളിലാണ്  എന്നാണ് അറിയാന്‍ സാധിക്കുന്നത്. അടുത്തിടെ ഇദ്ദേഹം ധാരാളം സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ അഭിനയിച്ചിരുന്നു എന്നുമാത്രമല്ല ഇദ്ദേഹത്തിന്റെ ആവേശം എന്ന സിനിമ കേരളത്തിന് പുറത്തും വലിയ രീതിയില്‍ ആവേശം സൃഷ്ടിച്ചിരുന്നു. ആവേശത്തില്‍ വാങ്ങിയ പ്രതിഫലത്തിന്റെ ഇരട്ടിയോളം പ്രതിഫലമാണ് വേട്ടയാനിനായി നടന്‍ വാങ്ങിയത്, എന്നാല്‍ ആവേശത്തില്‍ ഫഹദ് തന്റെ പ്രതിഫലം കുറയ്ക്കാന്‍ മറ്റൊരു കാരണമുണ്ടെന്നതാണ് വസ്തുത. ചിത്രത്തിന്റെ മൂന്ന് നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്നു ഫഹദും എന്നതാണ് അതിന്റെ കാരണം. അതുകൊണ്ട് ഫഫ പകുതി ശമ്പളം മാത്രമാണ് കൈപ്പറ്റിയതെന്ന് വിവരങ്ങളുണ്ടായിരുന്നു.

അതേ സമയം ഈ സിനിമയില്‍ മഞ്ജുവാര്‍ക്ക് ലഭിച്ചിരിക്കുന്നത് 85 ലക്ഷം രൂപയാണ് എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ഒക്ടോബര്‍ പത്താം തീയതിയാണ് സിനിമ റിലീസ് ചെയ്യുന്നത്. ലൈക്ക പ്രൊഡക്ഷന്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്. ലൈക്കാ പ്രൊഡക്ഷന്‍സ് ബാനറില്‍ ഒരുങ്ങുന്ന സിനിമ ആയതുകൊണ്ട് തന്നെ ഒരു 800 കോടി എങ്കിലും സിനിമയുടെ കളക്ഷന്‍ പോകും എന്ന കാര്യം ഉറപ്പാണ്.
 

fahad faasil remmuneration

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക