Latest News

ഒന്‍പതാം വിവാഹവാര്‍ഷികം ആഘോഷിച്ച് ദുല്‍ഖറും അമാലും; ആശംസകളുമായി താരങ്ങളും

Malayalilife
 ഒന്‍പതാം വിവാഹവാര്‍ഷികം ആഘോഷിച്ച് ദുല്‍ഖറും അമാലും; ആശംസകളുമായി താരങ്ങളും

സൂപ്പര്‍ താരങ്ങളുടെ മക്കള്‍ സിനിമയിലേക്ക് എത്തുമ്പോള്‍ അവര്‍ക്കും വലിയ ആരാധകവൃന്ദമാണ് ഉണ്ടാകാറുളളത്. അത്തരത്തില്‍ ഒരാളാണ് മമ്മൂക്കയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍. സിനിമിയിലെത്തി കുറച്ചു നാളുകള്‍ കൊണ്ടു തന്നെ സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്താന്‍ താരത്തിന് സാധിച്ചു. സിനിമയില്‍ എത്തുന്നതിന് മുന്‍പ്  തന്നെ വിവാഹിതനായ ആളാണ്  ദുല്‍ഖര്‍. സിനിമയ്‌ക്കൊപ്പം തന്നെ സന്തുഷ്ടമായ കുടുംബജീവിതം നയിക്കുകയാണ് താരം. ഇന്ന് ഇവരുടെ വിവാഹവാര്‍ഷികമാണ്. താരത്തിന് വാര്‍ഷികാശംസകള്‍ അറിയിക്കുകയാണ് താരങ്ങളും ആരാധകരും.

വീട്ടുകാരുടെ ആശിര്‍വാദത്തോടെ നടന്ന ഒരു പ്രണയ വിവാഹമായിരുന്നു തന്റേത് എന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞിട്ടുണ്ട്.അമേരിക്കയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി മടങ്ങി വന്നതിന് ശേഷം തനിക്ക് വിവാഹം ആലോചിക്കാന്‍ തുടങ്ങിയെന്നും എല്ലാവരും ചേര്‍ന്ന് ചേരുന്ന പെണ്‍കുട്ടികളെ തിരക്കുകയായിരുന്നെന്നും ദുല്‍ഖര്‍ പറയുന്നു. സ്‌കൂളില്‍ അഞ്ചു വര്‍ഷം ജൂനിയറായിരുന്ന ഒരു പെണ്‍കുട്ടിയുടെ കാര്യം ഇതിനിടയില്‍ സൂചിപ്പിച്ചു. സുഹൃത്തുക്കള്‍ ഇരുവരുടെയും ബയോഡേറ്റകള്‍ തമ്മിലുള്ള പൊരുത്തം നോക്കി. പിന്നീട് എവിടെ പോയാലും, ആ പെണ്‍കുട്ടിയെ അവിടെ കാണും. ഒരു സിനിമ കാണാന്‍ പോയാല്‍ ആ പെണ്‍കുട്ടി അതേ സിനിമയ്ക്ക് വന്നിരിക്കും.ഞാന്‍ പോലും അറിയാതെ ഒരടുപ്പം തോന്നി. ദിവ്യമായ എന്തോ ഒന്ന്, അന്ന് ഞാന്‍ ഉറപ്പിച്ചു, ഇവളെ തന്നെയാണ് ഞാന്‍ വിവാഹം കഴിക്കേണ്ടത് എന്ന്. അമാലിനോട് ഇത് തുറന്ന് പറയാനുള്ള ധൈര്യമായപ്പോള്‍ ഒരു കാപ്പി കുടിക്കാന്‍ ക്ഷണിക്കുകയായിരുന്നെന്നും പിന്നീട് എല്ലാം പെട്ടന്നായിരുന്നെന്നും താരം പറയുന്നു. 2011 ഡിസംബര്‍ 22 നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്.

ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍കിടെക്ടണ്. വിവാഹ ശേഷം ഒരു കുടുംബിനിയായി മാത്രം ഒതുങ്ങാന്‍ അമാലിനെ ദുല്‍ഖര്‍ അനുവദിച്ചില്ല. അടുത്ത കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം വീടുകള്‍ക്കും ഫ്‌ളാറ്റുകള്‍ക്കും ഇന്റീരിയര്‍ ഡിസൈന്‍ ചെയ്യ്തും അമാല്‍ താരമായി.മലാളത്തിലെ മറ്റൊരു താരദമ്പതികളായ ഫഹദ് നസ്രിയ താരദമ്ബകളുടെ ഫ്ളാറ്റിന് ഇന്റീരിയര്‍ ഡിസൈനിങ്ങ് ചെയ്ത് നല്‍കിയത് അമാലായിരുന്നു.  വരയ്ക്കാന്‍ ഏറെ ഇഷ്ടമുള്ള അമാല്‍ ഒരിക്കല്‍ ദുല്‍ഖറിന്റെ ചിത്രം വരച്ചത് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. സുല്‍ഫത്തിനും മമ്മൂട്ടിക്കും നല്ല മരുമകള്‍ കൂടിയാണ് അമാല്‍.  2017 മേയ് 5നാണ് ഇവര്‍ക്ക് മറിയം അമീറ സല്‍മാന്‍ എന്ന മകള്‍ ജനിച്ചത്. സിനിമയിലും അമാലിന് അടുത്ത സൗഹൃദങ്ങളുണ്ട്. അമാലിന്റെ അടുത്ത സുഹൃത്താണ് നസ്രിയ. ഇവര്‍ ഒരുമിച്ച നിരവധി ചിത്രങ്ങളാണ് നസ്രിയ പങ്കുയ്ക്കാറുളളത്.

dulquer and amaal celebrates 9th wedding anniversary

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES