Latest News

മേഘ്‌നയുടെ സീമന്തച്ചടങ്ങില്‍ വിങ്ങലടക്കാനാകാത ധ്രുവ സര്‍ജ്ജ;  സങ്കടം ഉളളിലൊതുക്കി കുടുംബം

Malayalilife
 മേഘ്‌നയുടെ സീമന്തച്ചടങ്ങില്‍ വിങ്ങലടക്കാനാകാത ധ്രുവ സര്‍ജ്ജ;  സങ്കടം ഉളളിലൊതുക്കി കുടുംബം

ന്നഡ താരം ചിരഞ്ജിവി സര്‍ജ്ജയുടെ അപ്രതീക്ഷിത മരണത്തിന്റെ ആഘാതത്തില്‍ നിന്നും  കുടുംബം ഇതുവരെ മുക്തി നേടിയിട്ടില്ല. തിരുവിന്റെ വേര്‍പാടിന് ദിവസങ്ങള്‍ക്ക് ശേഷം കണ്ണു നനയിക്കുന്ന കുറിപ്പ് പങ്കുവച്ച് മേഘ്‌ന എത്തിയിരുന്നു. ഒപ്പം സോഷ്യല്‍ മീഡിയയിലെ തന്റെ പേരിനൊപ്പം ചിരുവിന്റെ ഓര്‍മ്മയും താരം ചേര്‍ത്തു വച്ചിരുന്നു. പിന്നാലെ  ചിരുവിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവച്ച് മേഘ്‌ന എത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു മേഘ്നയുടെ സീമന്തം ചടങ്ങ്. മേഘ്ന രാജിന്റെ സീമന്ത ചടങ്ങുകളുടെ വിഡിയോ ആണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങിലെ വേദിയില്‍ മേഘ്നയുടെ അരികിലായി ചിരഞ്ജീവി സര്‍ജയുടെ വലിയൊരു കട്ടൗട്ട് സ്ഥാപിച്ചിരുന്നു. സീമന്തത്തിന്റെ  ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരുക്കങ്ങളൊന്നുമില്ലാതെ പൊട്ടുതൊട്ടാണ് മേഘ്ന ചടങ്ങില്‍ ഉണ്ടായിരുന്നത്. നിറ വയറില്‍ നില്‍ക്കുന്ന മേഘ്നയെക്കണ്ടപ്പോള്‍ ആരാധകര്‍ക്ക് സന്തോഷവും വേദനയും തോന്നി. ഈ വര്‍ഷം ജൂലൈയിലാണ് കുടുംബാംഗങ്ങളെയും ആരാധകരെയുമെല്ലാം ദുഃഖത്തിലാഴ്ത്തി കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജ വിടപറഞ്ഞത്. ഒരു കുഞ്ഞ് ജനിക്കാന്‍ പോകുന്ന സന്തോഷത്തില്‍ ഇരിക്കെയാണ് മരണം ചിരഞ്ജീവിയെ തട്ടിയെടുത്തത്.

 നിറവയറില്‍ കൈവെച്ച് സന്തോഷവതിയായി നില്‍ക്കുന്ന മേഘ്‌നയുടെ ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. തനിക്ക് ഒപ്പമായി ചിരുവിന്റെ കൂറ്റന്‍ കട്ടൗട്ട് സ്ഥാപിക്കുകയായിരുന്നു മേഘ്‌ന രാജ്. ചിരിച്ച് നില്‍ക്കുന്ന ചിരുവിന്റെ മുഖം തനിക്ക് നല്‍കുന്ന ആശ്വാസത്തെക്കുറിച്ച് പറഞ്ഞ് മേഘ്‌ന എത്തിയിരുന്നു. ചിരു എങ്ങോട്ടും പോയിട്ടില്ലെന്നും കുഞ്ഞിലൂടെ പുനര്‍ജനിക്കുമെന്നും താരം പറഞ്ഞിരുന്നു. എന്നും സന്തോഷത്തോടെ ഇരിക്കാനാണ് അദ്ദേഹം പറയാറുള്ളത്. അത് പോലെയാണ് താനെന്നും താരം പറഞ്ഞിരുന്നു. വിങ്ങിപ്പൊട്ടി ധ്രുവ മേഘ്‌നയ്ക്ക് പിറകിലായി മുഴുവന്‍ സമയവും ധ്രുവയുണ്ടായിരുന്നു. ഇടയ്ക്ക് സഹോദരനോട് തമാശ പറഞ്ഞ് ചിരിക്കുന്ന മേഘ്‌നയേയും വീഡിയോയില്‍ കാണാം. സഹോദരിയെ ചേര്‍ത്ത് പിടിച്ചിരുന്നു ധ്രുവ. ഈ ചടങ്ങിന് ശേഷമായാണ് ചിരുവിന്റെ ഫോട്ടോയ്ക്ക് അരികില്‍ കുടുംബസമേതം ചിത്രത്തിനായി പോസ് ചെയ്തത്. ഈ സമയത്ത് ചിരുവിനെ നോക്കി വികാരധീനനാവുന്നുണ്ട് ധ്രുവ. വീഡിയോ കാണുമ്പോള്‍ കണ്ണു നിറയുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. ആ കുടുംബത്തിന്റെ വേദന കണ്ട് ചിരു ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോവുകയാണെന്നും ആരാധകര്‍ പറയുന്നു.

എനിക്ക് വളരെ സവിശേഷമായ രണ്ട് പേര്‍. ഇങ്ങനെയാണ് ഇപ്പോള്‍ ചിരു വേണ്ടിയിരുന്നത്, ആ രീതിയില്‍ തന്നെ ഇത് ഉണ്ടാവുകയും ചെയ്യും... എന്നെന്നേക്കും എല്ലായ്‌പ്പോഴും,' ചിത്രങ്ങള്‍ പങ്കുവച്ച് മേഘ്ന കുറിച്ചുഇരുവരുടെയും രണ്ടാം വിവാഹ വാര്‍ഷികത്തിന് പിന്നാലെയാണ് മേഘ്ന ഗര്‍ഭിണിയാണെന്നുളള വിവരം ഏവരും അറിഞ്ഞത്. തുടര്‍ന്ന് അച്ഛനാകാന്‍ പോവുന്നതിന്റെ സന്തോഷത്തിലായിരുന്നു ചിരഞ്ജീവി സര്‍ജ.  ചിരു മരിക്കുമ്പോള്‍ നടി മൂന്നു മാസം ഗര്‍ഭിണിയായിരുന്നു.കന്നഡത്തില്‍ അട്ടഗാര എന്ന ചിത്രത്തില്‍ ചിരഞ്ജീവി സര്‍ജയും മേഘ്നാ രാജും ഒന്നിച്ചഭിനയിച്ചിരുന്നു. 2015ലായിരുന്നു താരദമ്പതികള്‍ ഒന്നിച്ചഭിനയിച്ച സിനിമ പുറത്തിറങ്ങിയത്. ഈ സിനിമയ്ക്ക് പിന്നാലെയാണ് ഇരുവരും പ്രണയത്തിലായത്. തുടര്‍ന്ന് ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ചീരുവും മേഘ്‌നയും വിവാഹിതരായത്.

druva sarja gets emotional during meghna rajs baby shower ceremony

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES