ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'തങ്കമണി'യുടെ സെക്കന്റ് ലുക്ക് പുറത്ത്. ദിലീപിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. എണ്‍പതുകളുടെ ലുക്കില്‍ കൂളിംഗ് ഗ്ലാസ് വച്ച് സ്മാര്‍ട്ടായി നില്‍ക്കുന്ന ദിലീപിനെ പോസ്റ്ററില്‍ കാണാം.
രതീഷ് രഘുനന്ദന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ നിത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാര്‍. അജ്മല്‍ അമീര്‍, സുദേവ് നായര്‍, സിദ്ദിഖ്, മനോജ് കെ. ജയന്‍, കോട്ടയം രമേഷ്, മേജര്‍ രവി, സന്തോഷ് കീഴാറ്റൂര്‍, അസീസ് നെടുമങ്ങാട്, തൊമ്മന്‍ മാങ്കുവ, ജിബിന്‍ ജി, അരുണ്‍ ശങ്കരന്‍, മാളവിക മേനോന്‍, രമ്യ പണിക്കര്‍, മുക്ത, ശിവകാമി, അംബിക മോഹന്‍, സ്മിനു സിജോ എന്നിവരും തമിഴ് താരങ്ങളായ ജോണ്‍ വിജയ്, സമ്പത്ത് റാം എന്നിവരും അണിനിരക്കുന്നു.
രാജശേഖരന്‍,സ്റ്റണ്‍ ശിവ, സുപ്രീം സുന്ദര്‍, മാഫിയ ശശി എന്നിവരാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. ഛായാഗ്രഹണം മനോജ് പിള്ള, എഡിറ്റര്‍ ശ്യാം ശശിധരന്‍,ഗാനരചന ബി .ടി അനില്‍ കുമാര്‍, സംഗീതം വില്യം ഫ്രാന്‍സിസ്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍. ബി ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ ന്നാണ് നിര്‍മ്മാണം. വിതരണം ഡ്രീം ബിഗ് ഫിലിംസ്, പി .ആര്‍. ഒ എ. എസ് ദിനേശ്.