ഒരു മലയാള ചലച്ചിത്ര നടനാണ് ദിലീപ്. യഥാർത്ഥ പേര് ഗോപാലകൃഷ്ണൻ പത്മനാഭൻ പിള്ള. വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലെ അഭിനയത്തിനു കേരള സർക്കാരിന്റെ മികച്ച നടനുള്ള 2011-ലെ പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു. സിനിമയിലെത്തുന്നതിന് മുന്നേ ഇദ്ദേഹം അറിയപ്പെടുന്ന മിമിക്രി കലാകാരനായിരുന്നു, സൗണ്ട് തോമ, ശൃംഗാരവേലൻ, തിളക്കം, കല്യാണരാമൻ എന്നീ സിനിമകൾക്ക് വേണ്ടി ആദ്ദേഹം ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. വിദ്യാർത്ഥിയായിരിക്കേ മിമിക്രിയിലൂടെയാണ് ദിലീപ് കലാ രംഗത്ത് എത്തിയത്. കലാഭവൻ ട്രൂപ്പിൽ മിമിക്രി കലാകാരനായി തിളങ്ങി. പിൽക്കാലത്ത് സിനിമയിൽ സഹസംവിധായകനായും പ്രവർത്തിച്ചു.
വർഷത്തിൽ നിരവധി ചിത്രങ്ങൾ ഇറങ്ങുന്ന താരത്തിന്റെ ഈ വർഷത്തെ ചിത്രത്തിന്റെ പുതിയ പോസ്റ്റർ വന്നിരിക്കുകയാണ്. ഇത്തവണ വ്യത്യസ്തമായ ഒരു ഗെറ്റപ്പിലാണ് താരം വന്നിരിക്കുന്നത്. ജനപ്രിയ നായകന്‍ ദിലീപിന്‌റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്നാണ് കേശു ഈ വീടിന്‌റെ നാഥന്‍. സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയാണ് സിനിമ അണിയിച്ചൊരുക്കുന്നത്. ഉര്‍വ്വശി നായികയായി എത്തുന്ന സിനിമ ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് എടുത്തിരിക്കുന്നത്. അറുപതിലധികം വയസ് പ്രായമുളള കഥാപാത്രമായാണ് ചിത്രത്തില്‍ ദിലീപ് എത്തുന്നത്. ഭാര്യഭര്‍ത്താക്കന്മാരായി ഉര്‍വ്വശിയും ദിലീപും ചിത്രത്തില്‍ എത്തുന്നു എന്നാണ് സൂചന. ഉർവശിയും ദിലീപും ആകുമ്പോൾ പ്രേക്ഷകർക്ക് ഒരു അത്യുഗ്രൻ കോമഡി ചിത്രം തന്നെ പ്രതീക്ഷിക്കാം. വിഷുവിന് ദിലീപ് ചിത്രത്തിന്‌റെതായി വന്ന പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി മാറിയിരുന്നു. വയോധികനായുളള നടന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകര്‍.
കമൽ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു കൊണ്ട് ചലച്ചിത്ര അഭിനയ രംഗത്ത് തുടക്കം കുറിച്ചു. 1968 ഒക്ടോബർ 27-ന് ആലുവയ്ക്കടുത്ത് ദേശത്ത് പത്മനാഭൻ പിള്ളയുടെയും സരോജയുടെയും മൂത്ത മകനായി ജനിച്ചു. ആലുവ വിദ്യാധിരാജ വിദ്യാഭവൻ തുടർന്ന് ആലുവ യു.സി. കോളജ്, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടി.